(പന്തളം ബിജു തോമസ്)
ഡാളസ്: കേരത്തിന്റെ മുന്‍ മന്ത്രിയും, കുട്ടനാടന്‍ MLA യുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ ഫോമാ അനുശോചനം രേഖപ്പെടുത്തുന്നു. ഫോമായുടെ ഇതുവരെയുള്ള വളര്‍ച്ചയുടെ നാള്‍വഴികളില്‍ ശ്രീ: തോമസ് ചാണ്ടിയുടെ സഹായ സഹകരണങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി അതിനുള്ള പരിഹാരത്തിനായി മുന്കൈയെടുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പ്രവാസികള്‍ക്ക് ഒരു തീരാ നഷ്ടമാണന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.
ഫോമായുടെ കേരള കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് അദ്ദേഹത്തിന്റെ കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോര്‍ട്ട് സൗജന്യമായി ഫോമായ്ക്കു അനുവദിച്ച് തന്നിരുന്നു. പ്രവാസിയുടെ പ്രശ്നങ്ങള്‍ അദ്ദേഹം ശ്രദ്ധയോടെ കൈകാര്യം ചെയ്യുമായിരുന്നു. അമേരിക്കയിലൂടനീളമുള്ള പ്രവാസി മലയാളികള്‍ക്ക്, തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഫോമായുടെ നേതൃത്വത്തില്‍ ടെലിഫോണിക് കോണ്‍ഫറസ് കാള്‍ സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം (വെള്ളിയാഴ്ച) ഈസ്റ്റേണ്‍ സമയം ഒന്‍പത് മണിക്ക് ഫോമാ സംഘടിപ്പിക്കുന്ന അനുശോചന മീറ്റിങ്ങിലേക്ക് 712 775 7465 (കോഡ് 765336 ) ഈ ടെലഫോണ്‍ വഴി നിങ്ങളുടെ അനുശോചനം രേഖപ്പെടുത്താം.
Comments