You are Here : Home / USA News

ഷിക്കോഗോ മലയാളി അസോസിയേഷന്റെ അനുമോദനം

Text Size  

Story Dated: Monday, December 23, 2019 04:59 hrs UTC

 
ജോഷി വള്ളിക്കളം
 
 
 
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരെയും, പ്രതിഭാശാലികളെയും, ദീര്‍ഘകാലങ്ങളായി സേവനമനസ്‌കതയോടു സ്തുത്യര്‍ഹമായി സേവനം ചെയ്യുന്നവരെയും അംഗീകരിക്കാറുണ്ട്. ഇങ്ങനെ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്നതിലൂടെ അവര്‍ വ്യക്തികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്നതിനും കൂടുതല്‍ സാമൂഹ്യ നന്മ ഉറപ്പാക്കുകയും ചെയ്യുക സ്വാഭാവികമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
 
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സ്ഥിരാംഗമായ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായ എബിന്‍ കുര്യാക്കോസിന് ഇല്ലിനോയി സ്‌റ്റേറ്റ് ഗവര്‍ണ്ണര്‍ ജെ.സി. പ്രിറ്റ്‌സ്‌കര്‍ ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്‌മെന്റ് അഡൈ്വസറി കൗണ്‍സിലേക്ക് മെമ്പറായി നിയമിച്ചു. ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്‌മെന്റ് അഡൈ്വസറി കൗണ്‍സില്‍ പ്രധാനമായും ഏഷ്യന്‍ അമേരിക്കന്‍സിന്‌റെ ഗവണ്‍മെന്റ് തലത്തിലുള്ള ജോലി സാധ്യതകള്‍, ജോലി ലഭിക്കാനുള്ള തടസ്സങ്ങള്‍, പ്രമോഷനുള്ള ബുദ്ധിമുട്ടുകള്‍  എന്നിവ വിശകലനം ചെയ്യുന്ന കമ്മിറ്റിയാണ്. പതിനൊന്ന് മെമ്പര്‍മാര്‍ അടങ്ങുന്ന ഈ കൗണ്‍സിലില്‍ അംഗങ്ങളെ ഇല്ലിനോയി ഗവര്‍ണ്ണറാണ് നിയമിക്കുന്നത്.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ അഭിമാനമായിമാറിയെ പ്രസ്തുത അംഗത്തെ ജനുവരി 4-2020 ശനിയാഴ്ച വൈകുന്നേരം 5-ന് St.mary's Kanay Church Hall, Morton Grove ല്‍ വച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-ന്യൂഇയര്‍ അഘോഷ വേളയില്‍ വച്ച് അദ്ദേഹത്തെ പ്ലാക്ക് നല്‍കി അംഗീകരിക്കുന്നു.
 
എല്ലാ മലയാളി സുഹൃത്തുക്കളെയും അസോസിയേഷന്‍ ഭാരവാഹികള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.