(ഫിലിപ്പ് ചെറിയാന്)
ഒരിക്കല്‍ മാത്രം കണ്ടുമുട്ടി, എങ്കിലും കണ്ടപ്പോള്‍ വീണ്ടും കാണാം എന്നുപറഞ്ഞപ്പോള്‍ ഇത്രയും ആരോഗ്യവാനായ ഒരാളെ കണ്ടുമുട്ടാന്‍ വീണ്ടും കഴിഞ്ഞില്ല എന്നോര്‍ക്കുമ്പോള്‍, കുറേക്കൂടി അപ്പോള്‍ സമയം ചിലവഴിക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ക്കുമ്പോള്‍ ദുഃഖത്തിന്റെ കാര്‍മേഘം കുമിഞ്ഞുകൂടുന്നു. എന്തിനോ വേണ്ടി ഓടുന്ന നമ്മുടെ പാഴ്ജന്മം. ചിലരൊക്കെ മരിക്കുന്നതിന് മുന്‍പേ തന്നെ അവരുടെ മനസ്സില്‍ നമ്മള് മരിക്കും. ചിലരൊക്കെ നമ്മള് കണ്ടിട്ടില്ലെങ്കില്‍ കൂടി അവര്‍ നമ്മുടെ മനസ്സില്‍ എന്നും ഉണ്ടാകും.
ലാലുവിനെ ഞാന്‍ കാണുന്നതു, റോക്ക്ലാന്റില്‍ തന്നെ ഉള്ള ഒരു സുഹൃത്തിനോടൊപ്പമാണ്. റോയ് മണപ്പള്ളില്‍ അന്ന് എന്റെ ഗസ്റ്റ് ആണ്. ഇത്രയും എളിമയുള്ള ഒരാളെ ജീവിത സഖിയായി കിട്ടാന്‍ റോയ് വലിയ പുണ്യംചെയ്തിരിക്കണം.
ന്യൂയോര്‍ക്കില്‍ നിന്നും റോയിയെ സ്വീകരിക്കുമ്പോള്‍ എന്റെ സുഹൃത്തും സഹോദരതുല്യനുമായ ന്യൂയോര്‍ക്കിലെ രാജു തോട്ടത്തില്‍ നിന്നും ഒരു വിളി വന്നു. അദ്ദേഹത്തിന്റെ അയല്‍വാസി ഫാദര്‍ എബ്രഹാം മാണിയെ പിക്ക് ചെയുവാന്‍ പറ്റുമോ എന്ന്?
ഞാന്‍ പോകുന്നു. അച്ഛനെ കണ്ടുമുട്ടുന്നു. ഞാനും റോയ്യും അദ്ധെഹത്തിന്റെ കുടുംബത്തിനൊപ്പം നാല്പത്തി അഞ്ചു മിനിട്ടു യാത്ര.കുമളി അണക്കരയിലെ മോണ്ട് ഫോര്‍ട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു അദ്ധേഹം.
കുറെ കഴിഞ്ഞപ്പോള്‍ സുഖമില്ലാതിരുന്ന സുഹ്രുത്തിനെ കാണാന്‍, ലാലു അദ്ദേഹത്തിന്റെ സുഹൃത്തിനോടോപ്പും വരുന്നു. ഞാന്‍ വിലക്കിയെങ്കില്‍ തന്നെ, അത്രയും അടുപ്പമുള്ള ലാലു വരുന്നു. സംസാരിച്ചിരിക്കാന്‍ നല്ല രസം. പലകാര്യങ്ങള്‍ സംസാരിച്ചു.വീണ്ടും കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിയുന്നു. എന്റെ വീട്ടില്‍ വച്ച് ഞാന്‍ എടുത്ത ഫോട്ടോ ഇതിനോടോപ്പം വയ്ക്കുന്നു. ഫോട്ടോ ഗ്രാഫറിന്റെ പടം ഒരിക്കലും വരാറില്ലല്ലോ?
നമ്മള് ജീവിച്ചിരിക്കൂമ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ മനസ്സില്‍ നിന്നും പോലും ചിലപ്പോള്‍ നാം അറിയാതെ മാറ്റപ്പെടാം. ഇന്ന് മരിച്ചുകഴിഞ്ഞാല്‍ എന്തെങ്കിലുംഅംഗീകാരം നമ്മള്ക്കുണ്ടാകുമോ? എല്ലാം കൈ വിട്ടുപോകുന്നതുപോലെ. കാലിനടിയിലെ മണല്‍ ഒലിച്ചുപോകുന്നതുപോലെ. എല്ലാവരും, മുറികളില്‍, പരസ്പരം കാണാതെ മെസ്സേജുകളില്‍ ഒതുങ്ങുന്നു. ഒരു മോചനം നോക്കി. പ്രിയ ലാലു വിട.
Comments