You are Here : Home / USA News

ബൈഡനെതിരായ ലൈംഗീകാരോപണം പ്രസക്തം : ബെർണി സാന്റേഴ്സ്

Text Size  

Story Dated: Friday, April 17, 2020 10:51 hrs UTC

 
 പി.പി.ചെറിയാൻ
 
 
വെർമോണ്ട്  ∙ ഡമോക്രാറ്റിക് സ്ഥാനാർഥിയായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നു പ്രതിക്ഷീക്കുന്ന വൈസ് പ്രസിഡന്റ് ജൊ ബൈഡനെതിരെ ഒരു സ്ത്രീ ഉന്നയിച്ചിരിക്കുന്ന ലൈംഗീകാരോപണത്തിന് പ്രസക്തിയുണ്ടെന്ന് വെർമോണ്ട് സെനറ്റർ ബെർണി സാന്റേഴ്സ്.
                          ബൈഡന്റെ സ്ഥാനാർഥിത്വത്തെ ചുറ്റിപ്പറ്റി ആഴ്ചകളായി കേൾക്കുന്ന ഈ ആരോപണം ഉന്നയിച്ച സ്ത്രീയുടെ വാദവും നാം കേൾക്കണമെന്നും ബെർണി അഭിപ്രായപ്പെട്ടു.ഏതെങ്കിലും സ്ത്രീ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്ന് അവർക്ക് തോന്നിയാൽ അവളുടെ അവകാശവാദങ്ങൾ കേൾക്കുന്നതിനും അവളോടൊപ്പം നിൽക്കുന്നതിനും തയ്യാറാകണമെന്നും ബെർണി പറഞ്ഞു. 
                    മാത്രമല്ല പൊതുജനത്തിന്റെ മുമ്പിൽ ഈ വിഷയം അവതരിപ്പിക്കുന്നതിനും അവർക്ക് അവരുടേതായ  ഒരു തീരുമാനത്തിലെത്തുന്നതിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗീകാരോപണം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി പൂർണ്ണമായും നിഷേധിച്ചു. 1993 ൽ സംഭവിച്ചുവെന്നു പറയപ്പെടുന്ന ഈ സംഭവം ബൈഡന്റെ മുൻ സെനറ്റ് സ്റ്റാഫ് നിഷേധിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.