You are Here : Home / USA News

ടെറന്‍സണ്‍ തോമസിന്റെപിതാവ് പി. സി. തോമസ് (93) നാട്ടില്‍ നിര്യാതനായി

Text Size  

Story Dated: Monday, April 20, 2020 02:33 hrs UTC

 
ശ്രീകുമാര്‍ ഉണ്ണിത്താന്‍
 
ന്യു യോര്‍ക്ക്: ഫൊക്കാന നേതാവ് ടെറന്‍സണ്‍ തോമസിന്റെ പിതാവ് കൊട്ടാരക്കര, ചാങ്ങമനാട് വടക്കോട് പരുത്തുംപാറ വീട്ടില്‍പി. സി . തോമസ് (93) നിര്യാതനായി. ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
 
പരേതയായ റേച്ചല്‍ തോമസ് ആണ് ഭാര്യ. മക്കള്‍: ശാന്തമ്മ ബെന്നി, പരേതയായ സാന്തിഷ മാത്യു, പരേതയായ സെലീനതോമസ്,റോയിമോള്‍ ജേക്കബ് (അമേരിക്ക), റൂബി ജോണ്‍ (അമേരിക്ക), ടാര്‍സണ്‍ തോമസ്, ടെറന്‍സണ്‍ തോമസ് (ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറി, അലയുടെ പ്രസിഡന്റ്, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ സെക്രട്ടറിയും)
 
മരുമക്കള്‍: ബെന്നി ഡാനിയേല്‍, പി .എം . മാത്യു, ജോണ്‍ ടി ജേക്കബ്, രാജീവ്ജോണ്‍, ജോമിനി ടാര്‍സണ്‍, ആനി ടെറന്‍സണ്‍.
 
ഫ്യൂണറല്‍ സര്‍വീസ്: ഏപ്രില്‍ 22 ബുധനാഴ്ച, സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വടക്കോട് , കൊട്ടാരക്കര. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.