വാഷിങ്ടൺ: രണ്ടാം ഘട്ടം കൊറോണ വൈറസ് അമേരിക്കയിൽ ഭീകരമാകുമെന്ന മുന്നറിയിപ്പുമായി സെൻറർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ റോബർട് റെഡ് ഫീൽഡ്. വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.എല്ലാ വർഷവും കടന്നു വരുന്ന ഫ്ളൂ സീസണ് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ രണ്ടു പകർച്ചവ്യാധികളും ഒരുപോലെ നേരിടാനുള്ള കെൽപ് അമേരിക്കൻ മെഡിക്കൽ രംഗത്തിനുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
50000 ലധികം പേരാണ് ഓരോ വർഷവും അമേരിക്കയിൽ ഫ്ളൂ വന്ന് മരിക്കുന്നത്.അതോടൊപ്പം ഇത്തവണ കൊറോണ മഹാമാരിയും തുടരുന്നത് ആശങ്കാകലമാണെന്നും കൂടുതൽ ജീവനക്കാരും എമർജൻസി ഫണ്ടിംഗും വേണ്ടിവരുമെന്നും ഡിസിസി കണക്കുകൂട്ടുന്നു.
Comments