You are Here : Home / USA News

ഡാലസിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് മേയ് 15 വരെ നീട്ടി

Text Size  

Story Dated: Wednesday, April 22, 2020 02:44 hrs UTC

 
പി.പി.ചെറിയാൻ
 
 
ഡാലസ് ∙ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാധീതമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡാലസ് കൗണ്ടിയിലെ സ്റ്റേ അറ്റ് ഹോം ഉത്തരവ് മേയ് 15 വരെ നീട്ടുന്നതിന് തീരുമാനമായി. ഏപ്രിൽ 21 ചൊവ്വാഴ്ച ഡാലസ് കൗണ്ടി കമ്മീഷനേഴ്സ് രണ്ടിനെതിരെ മൂന്നു വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്. നേരത്തെ ഡാലസ് കൗണ്ടി ഹെൽത്ത് അധികൃതർ മേയ് മേയ് 31 വരെ നീട്ടണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു.
ഡാലസ് കൗണ്ടിയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മാറ്റുന്നത് സുരക്ഷിതത്വമല്ലെന്നും ആളുകൾ കൂട്ടം കൂടുന്നതു മേയ് 31 വരെയെങ്കിലും നീട്ടണമെന്ന് ഡാലസ് കൗണ്ടി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ് ഹോങ്ങ് നിർദേശിച്ചിരുന്നു. ഏപ്രിൽ 30 വരെയായിരുന്നു നിലവിലുള്ള ഉത്തരവിന്റെ പ്രാബല്യം ഏപ്രിൽ 21 ന് മാത്രം ഡാലസ് കൗണ്ടിയിൽ 90 പോസിറ്റീവ് കേസുകളും നാലു മരണവും റിപ്പോർട്ട് ചെയ്തു.
ഡാലസ് കൗണ്ടി കമ്മീഷണേഴ്സ് തീരുമാനം ഗവർണർ ഗ്രോഗ് ഏബെട്ട് പ്രഖ്യാപിച്ച ഉത്തരവിന്റെ ലംഘനമല്ലെന്ന് കൗണ്ടി ലീഗൽ സെൽ അഭിപ്രായപ്പെട്ടു. സ്റ്റേ അറ്റ് ഹോം നിലവിലുണ്ടെങ്കിലും ഗ്രോസറി സ്റ്റോറുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്കനുഭവപ്പെട്ടു തുടങ്ങി.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.