You are Here : Home / USA News

സംഹാരതാണ്ഡവം തന്നെ! കാര്യങ്ങൾ കൈവിട്ടുവോ? ഇന്നലെ ഏറ്റവും കൂടിയ മരണം : 2,804 മരണം

Text Size  

Story Dated: Wednesday, April 22, 2020 02:45 hrs UTC

 
 ഫ്രാൻസിസ് തടത്തിൽ
 
 
ലോകത്ത്  മരണം ഒന്നേമുക്കാൽ ലക്ഷം കടന്നു  
അമേരിക്കയിൽ 45,000 കടന്നു 
ന്യൂജേഴ്‌സിയിൽ ഏറ്റവും കൂടിയ മരണനിരക്ക്:376  
പെൻസിൽവാനിയയിലും  മരണം  250 കടന്നു 
 മിഷിഗൺ വീണ്ടും കൂട്ടമരണം :232 
ന്യൂയോർക്കിൽ 764 മരണം 
നിലവിൽ 1.69  മില്യൺ രോഗികൾ 
കൊറോണ ബാധിത അതിവേഗം രണ്ടര മില്യൺ കടന്നു 
 ലോകത്ത് 75,254 പുതിയ രോഗികൾ 
അമേരിക്കയിൽ 25,925 പുതിയ രോഗികൾ'
ന്യൂയോർക്കിൽ മാത്രം 4,361 പുതിയ രോഗികൾ 
ന്യൂജേഴ്‌സിയിൽ 3,581 പുതിയ രോഗികൾ 
ലോകത്ത് ഒരുമില്യൺ  പേരിൽ 23 മരണം വീതം:അമേരിക്കയിൽ 137 
യൂറോപ്പിലും മറ്റു ലോകരാജ്യങ്ങളിലും കുറഞ്ഞ  മരണനിരക്ക്  
രാജ്യത്തു 8.20 ലക്ഷം രോഗബാധിതർ 
 
 
 
ന്യൂജേഴ്‌സി: കണക്കുകൂട്ടലുകളും പ്രവചനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് രാജ്യത്ത് കോവിഡ് 19 ന്റെ ഏറ്റവും വലിയ സംഹാരതാണ്ഡവം. 2,834 അമേരിക്കക്കാരുടെ ജീവനാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൊറോണവൈറസ് എന്ന മഹാഹമാരി അപഹരിച്ചത്. ആർക്കും പ്രവചിക്കാൻ പറ്റാത്തവിധമാണ് ഈ ഒളിപ്പോരാട്ടം. ഒരു പിടിയുംകൊടുക്കാതെ കയറിയും കുറഞ്ഞുമുള്ള മരണനിരക്കുകൾ ആരോഗ്യമേഖലയിലെ ഉന്നതരെ ശരിക്കും വെള്ളം കുടിപ്പിക്കുകയാണ്‌. തിങ്കളാഴ്ച 1,939 എന്ന മറന്നിറക്കിൽ നിന്ന് 900 ത്തിൽപ്പരം പേരാണ് ഇന്നലെ ഒറ്റയടിക്ക് കൂടുതലായി മരിച്ചത്.ഓരോ ദിവസവും എന്തുപറയും എന്ന്കഥകൾ മെനയുന്ന പോലെയെന്ന് തോന്നുംവിധമാണ് ഇപ്പോൾ ഓരോരുത്തരുടെയും വിശകലനങ്ങൾ.എത്രവേഗമാണ് കൊറോണ രോഗം മൂലമുള്ള മരണംലോകത്ത്  ഒന്നേമുക്കാൽ ലക്ഷം കടന്നത്. ഇന്നലെ ജി.എം.ടി. സമയം 9 മണിവരെ,അതായത് ഈസ്റ്റേൺ സമയം വൈകുന്നേരം 5 വരെ 177,459 പേരാണ് മരണമടഞ്ഞത്. കണ്ണടക്കുന്ന നേരത്തെന്ന പോലെയാണ് 45,000 അമേരിക്കക്കാരുടെ ജീവൻ പൊലിഞ്ഞത്. അതിൽ 50 തോളം നമ്മുടെ സഹോദരന്മാരും  മരിച്ചു.രാജ്യത്തെ ശപ്പറമ്പാക്കിമാറ്റുമോ കൊറോണ എന്ന ഈ അത്ഭുതപ്രതിഭാസം.
 
ഇനിയെത്രമരണമെന്നു ദൈവത്തിനു മാത്രമേ അറിയൂ. മരണം. എല്ലായിടത്തും കൂട്ടമരണമാണ് അരങ്ങേറുന്നത്. ഇന്നലെ 2,800 കടന്ന മരണസംഖ്യയിലെ മുഖ്യപങ്കുകാരും പതിവുപോലെ ന്യൂയോർക്ക്, ന്യൂജേഴ്‌സി, മിഷിഗൺ സ്റ്റേറ്റുകളാണ്. ചരിത്രത്തിലാദ്യമായി പെൻസിൽവാനിയ സ്‌റ്റേറ്റും 250 കടന്നു. ന്യൂ യോർക്കിൽ 764 പേര് മരിച്ചപ്പോൾ ന്യൂജേഴ്‌സിയിൽ ഏറ്റവും ഉയർന്ന മരണ നിരക്കായ 376 മരണമാണ് നടന്നത്. മിഷിഗണിൽ 232 മരണവുമുണ്ടായി. രാജ്യത്ത് ആകെ രോഗബാധിതർ 8.19 ലക്ഷമാണ്. അതെ സമയം നിലവിൽ 6.96 ലക്ഷം രോഗികൾ ഇപ്പോഴും ചികിത്സയിലാണ്. . 82,973 പേർ മാത്രമാണ് രോഗവിമുക്തരായത്. നിലവിൽ ചികിത്സയിൽ കഴിയുന്ന 6.96 ലക്ഷം പേരിൽ 14,016 പേരുടെ നില ഇന്നലെയും ഗുരുതരമാണ്. രോഗികൾ കൂടുന്നതിനനുസരിച്ച് അനുപാതികമായുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലെ എല്ലാ ദിവസവും കാണുന്നത് ശശാരി ഇതേ നിരക്കിൽ തന്നെയാണ്. 
 
ന്യൂയോർക്കിൽ ആകെ മരണസംഖ്യ 19,699 ആയി.അയ്യായിരത്തോടടുക്കുന്ന ന്യൂജേഴ്‌സിയിൽ ആകെ മരണം 4,753 ആയി.  കണക്റ്റിക്കട്ടിൽ  ഇന്നലെ 92 പേരുകൂടി മരിച്ചതോടെ ആകെ മരണം 1,423 ആയി. പുതിയ ഹോട്ട് സ്പോട്ടുകൾ ആയ മസാച്യുസെസിൽ- 152 മരണത്തോടെ രണ്ടായിരത്തോടടുക്കുകയാണ്. 1,963, പെൻസിൽവാനിയ  എന്നിങ്ങനെയാണ് മരണസംഖ്യ. മസാച്യുസെസിൽ ആകെ മരണസംഖ്യ 1,566 , പെൻസിൽവാനിയയിൽ 266 പേര് കൂടി മരിച്ചതോടെ ആകെ മരണം 1,614 ആയി. ഇല്ലിനോയിസിൽ 119 പേർ കൂടി  മരിച്ചതോടെ ആകെ മരണസംഖ്യ 1,468 ആയി.. മിഷിഗണിൽ ഇന്നലെ 232  പേർ മരിച്ചത്തോടെ അവിടെ ആകെ മരണസംഖ്യ 2,700  ആയി. കാലിഫോർണിയയിൽ 75 മരണം കൂടിയായപ്പോൾ  ആകെ മരണം 1,298  ആയി. 77 പുതിയ മരണംകൂടി റിപ്പോർട്ട് ചെയ്ത ലൂയിസിയാനയിൽ ആകെ അമരണം 1,405 ആയി.കണക്റ്റിക്കട്ടിൽ 92 പേരുകൂടി മരിച്ചപ്പോൾ 1,423 ആയി ആകെ മരണം. ജോർജിയയിൽ (44 ) മരിലാൻഡ് (70), ഫ്ലോറിഡ (44) ഓഹിയോ(48), ഇൻഡിയാന (61), വാഷിംഗ്‌ടൺ(30), കൊളറാഡോ(37), നോർത്ത് കരോലിന (31), എന്നിങ്ങനെയാണ് പ്രധാന കേന്ദ്രങ്ങളിലെ മരണസംഖ്യ. ഇതുവരെ ആകെ 9 സ്റ്റേറ്റുകളിൽ മരണസംഖ്യ ആയിരം കടന്നു. 
 
അമേരിക്കയ്ക്ക് പിന്നിലുള്ള ഇറ്റലിയിൽ മരണനിരക്ക് കൽ ലക്ഷത്തോടടുക്കുകയാണ്. അവിടെ അകെ മരണം 24,648 ആയി.21,282 മരണവുമായി മൂന്നാം  സ്ഥാനത്തു തുടരുന്ന സ്പൈനിനിനു തൊട്ടു പിന്നിൽ 20,769 മരണവുമായി ഫ്രാൻസ്. ഇന്നലെ 20,000 കടന്ന ഫ്രാൻസും സ്പൈനുമായി 600 മരണങ്ങളുടെ അന്തരമാണുള്ളത്. സ്പൈനിൽ മരണനിരക്ക് കുറയുകയും ഫ്രാൻസിൽ കുറവില്ലാതെ തുടരുകയും ചെയ്യുന്നതിനാൽ ഫ്രാൻസ് അതിവേഗം മൂന്നാം സ്ഥാനത്തിലേക്ക് കുതിക്കുകയാണ്.. മരണനിരക്കിൽ അഞ്ചാം സ്ഥാനത്തുള്ള  യു.കെയിൽ ഇന്നലെ മരണനിരക്ക്  കുത്തനെ ഉയർന്നു . അവിടെ  ആകെ മരണസംഖ്യ17,330 ആയി. മരണം 6000 ത്തിലേക്കടുക്കുന്ന ബെൽജിയമാണ് മരണനിരക്കിൽ ഇംഗ്ലണ്ടിന് പിന്നിൽ. 
 യു.കെ. ഫ്രാൻസ് ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ  മരണനിരക്ക് കുത്തനെ കുറഞ്ഞുവരികയാണ്. ഇന്നലെ ഇറ്റലി-534 , ഫ്രാൻസ്-531,സ്പെയിനിൽ -430, യു.കെ.-828, ബെൽജിയം-170, ജർമ്മനി-224 എന്നിങ്ങനെയാണ് മരണനിരക്ക്..ചൈനയിൽ ഇന്നലെ മരണമുണ്ടായില്ല.. 
 
അമേരിക്കയിൽ ഇന്നലത്തെ കണക്കനുസരിച്ച് ഒരു മില്യൺ ജനസംഖ്യയിൽ ശരാശരി 2,247  കൊറോണരോഗികൾ ഉണ്ടാകുകയും 137 പേര് മരിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് ഒരു മില്ല്യൺ ആളുകളിൽ 12,659 പേർക്കാണ് ടെസ്റ്റിംഗിന് വിധേയരാകുന്നത്. ന്യൂയോർക്കിലെ സ്ഥിതി ഭയാനകമാണ്. ന്യൂയോർക്ക് സ്റ്റേറ്റിൽ ഒരു മില്ല്യൻ ആളുകളിൽ 13,777 പേർക്ക് രോഗം ബാധിക്കുകയും 1,004 പേര് മരിക്കുകയും ചെയ്യുന്നു. അവിടെ ഒരു മില്യൺ ആളുകളിൽ.33,095 പേരാണ് ടെസ്റ്റിംഗിന് വിധേയരാകുന്നത്. .ജർമ്മനിയിൽ 27,000 പേരിലും ,ഇറ്റലിയിൽ 23,000 പേരിലും സ്പെയിനിൽ 20,000 പേരിലുമാണ് ഒരു മില്ല്യൻ ആളുകളിൽ നിന്ന് ടെസ്റ്റിംഗിന് വിധേയരായവർ. ന്യൂ ജേഴ്സിയിൽ ഒരു മില്യൺ ആളുകളിൽ 20,932 റെസ്റ്റിങ്ങും മാസച്യുസസിൽ 25,676 റെസ്റ്റിങ്ങും ലൂയിസിയാനയിൽ 30,413 ടെസ്റ്റിംഗും നടത്തി. റോഡ് ഐലൻഡിലാണ് ഒരു മില്ല്യൻ ആളുകളിൽ ഏറ്റവും കൂടുതൽ ടെസ്റ്റിംഗ് നടത്തിയത് (37,420).
ഇത്രയും ഭയാനകമായ സാഹചര്യം മറ്റേതെങ്കിലും ലോകരാജ്യങ്ങളിൽ പോലുമില്ല.ന്യൂജേഴ്സിയിലെ കാര്യവും വിഭിന്നമല്ല. ന്യൂജേഴ്‌സിയിൽ ഓരോ മില്യൺ ആളുകളിലും 10,402 പേർക്ക് രോഗവും 535 പേര് മരിക്കുകയും ചെയ്യുന്നു. മറ്റു സ്റ്റേറ്റുകൾ :മസാച്യുസെസ്-രോഗബാധിതർ (6,032)മരണം-(287),കണക്റ്റിക്കട്ട്- രോഗബാധിതർ (5,685) മരണം (397), ലൂയിസിയാന- രോഗബാധിതർ(5,329) മരണത്തെ (301) എന്നിങ്ങനെയാണ്.  
 
 
ലോകത്തു നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,659,439 ആയി. അതിൽ 56,763 പേരുടെ നില ഗുരുതരമാണ്.  ഇപ്പോൾ ആകെ രോഗബാധിതർ 2,480,503 ആണ്. ഇന്നലെ 73,928 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്നലെ ആകെ മരണം 5,366. ഇതുവരെ രോഗം ഭേദമായവർ 646,328 പേർ. 
 
ഇന്നലെ  ലോകത്ത് 75,284  പേർ  പുതിയ രോഗികളായി റിപ്പോർട്ട്ചെയ്തു.അതിൽ 25,925 പേര് അമേരിക്കക്കാരാണ്. യൂ.കെ.(4,031 ), റഷ്യ (5,462), ടർക്കി (4,611),ഇറ്റലി(2,729 ), , സ്പെയിൻ(3968  ബ്രസീൽ (2,236), ഫ്രാൻസ്,(2,667) എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ജർമ്മനി (1,388), ബെൽജിയം (973) എന്നിവിടങ്ങളിൽ   വളരെ കുറവ് പുതിയ രോഗികൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.
 
അതെ സമയം ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിച്ചത് അമേരിക്കയിലാണ്. ഇവിടെ മൊത്തം 818,744  പേർക്ക് കൊറോണ ബാധിച്ചു.ഇതിൽ 82,923 പേര് സുഖം പ്രാപിച്ചപ്പോൾ 45,352  പേർ  മരണത്തിനു കീഴടങ്ങി. നിലവിൽ (690,503 ) പേര് കൊറോണ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ (14,06)  പേരുടെ നില ഗുരുതരമാണ്. 
 
ഇനിഎന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിയാത്തവിധം  പിടികൊടുക്കാതെപോകുന്ന ഈ മഹാമാരിയെ പിടിച്ചുകെട്ടണമെകിൽ അത്ഭുതങ്ങൾ സംഭവിക്കണം. കരുണക്കായി കേഴുകയാണ് വേണ്ടത്. സര്വശക്തന്റെ കൈയിൽ ഉത്തരം ഇല്ലാതിരിക്കുമോ?
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.