വാഷിംഗ്ടണ്‍, ഡി.സി: ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നത് രണ്ടു മാസത്തേക്ക് നിര്‍ത്തി വച്ചു കൊണ്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് ഉത്തരവിട്ടു. 60 ദിവസം കഴിയുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് ഇതില്‍ മാറ്റം വരുത്തും.
അതേ സമയം എച്ച്-1 വിസ തുടങ്ങിയ ഗസ്റ്റ് വര്‍ക്കര്‍ പ്രോഗ്രാമുകള്‍ നിര്‍ത്തില്ല. ഇമ്മിഗ്രേഷന്‍ തല്ക്കാലം നിര്‍ത്തുമെന്ന പ്രസിഡന്റിന്റെ ട്വീറ്റിനെത്തുടര്‍ന്ന് ബിസിനസ് മേഖലയില്‍ നിന്ന് ശക്തമായ എത്തിര്പ്പുണ്ടായ സാഹചര്യത്തിലാണു ഗസ്റ്റ് വര്‍ക്കര്‍ പ്രോഗ്രാം തുടരുന്നത്.
ചിലതരം ഗസ്റ്റ് വര്‍ക്കേഴ്സിനെ മാത്രം മതി എന്ന നിലപാട് എടുക്കുമെന്ന സന്ദേഹമുണ്ടായിരുന്നു. എന്നാല്‍ അത് കൂടുതല്‍ ആശയകുഴപ്പം ഉണ്ടാക്കുമെന്നതിനാല്‍ വേണ്ടെന്നു വച്ചു.
22 ലക്ഷം അമേരിക്കക്കാര്‍ ജോലി നഷ്ടപ്പെട്ടു കഴിയുമ്പോള്‍ വിദേശത്തു നിന്നുള്ളവര്‍ ജോലിക്ക് മല്‍സരിക്കുന്ന സ്ഥിതി നന്നല്ലെന്നു പറഞ്ഞാണു ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത് തല്ക്കാലം നിര്‍ത്തിയത്.
ഇമ്മിഗ്രന്റ്സിനെതിരായ നിലപാടുകളാണു കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ട്രമ്പിനെ സഹായിച്ചത്. ഇപ്രാവശ്യവും അതു ഗുണകരമാകും എന്ന തിരിച്ചറിവിലാണു ഇമ്മിഗ്രഷനെതിരെ ട്രമ്പ് തിരിഞ്ഞിരിക്കുന്നത്
അതേ സമയം ചെറുകിട ബിസിനസുകളെയും ആശുപത്രികളെയും മറ്റും സഹായിക്കുന്നതിനു 500 ബില്യന്‍ ഡോളര്‍ കൂടി അനുവദിക്കാന്‍ ഇരു പാര്‍ട്ടികളും സംയുക്തമായി തീരുമാനിച്ചു
Comments