ഫ്രാൻസിസ് തടത്തിൽ
ലോകത്ത് മരണം 1.84 ലക്ഷം മരണം
അമേരിക്കയിൽ 47,650 കടന്നു; ഇന്നലെ 2,341
ന്യൂയോർക്കിൽ 20,000 വും
ന്യൂജേഴ്‌സിയിൽ 5000 വും കടന്നു
ന്യൂയോർക്കിൽഇന്നലെ 668 മരണം
ന്യൂജേഴ്‌സിയിൽ ഇന്നലെ 310 മരണങ്ങൾ
മാസാച്യുസെസിൽ 221 മരണം
അമേരിക്കയിൽ 29,973 പുതിയ രോഗികൾ'
ന്യൂയോർക്കിൽ മാത്രം 5713 പുതിയ രോഗികൾ
ന്യൂജേഴ്‌സിയിൽ 3,581 പുതിയ രോഗികൾ
ലോകത്ത് ഒരുമില്യൺ പേരിൽ 24 മരണം വീതം: അമേരിക്കയിൽ 144
യൂറോപ്പിലും മറ്റു ലോകരാജ്യങ്ങളിലും കുറഞ്ഞ മരണനിരക്ക്
ന്യൂജേഴ്സി: ആകെ മരണത്തില്‍ ചെറിയൊരു വ്യത്യാസമൊഴിച്ചാല്‍ രാജ്യത്ത് കോവിഡ് 19 ന്റെ സംഹാരതാണ്ഡവം.തന്നെയാണ് ഇന്നലെയും അരങ്ങേറിയത്. ഇന്നലെ 2,341 പേരുകൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 47,650 ആയി.ഇന്നലെ ലോകത്ത് ഇന്നലെ 6,607 പേരുകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 184,066 ചൊവ്വാഴ്ചയായിരുന്നു ഒറ്റ ദിവസം കൊണ്ട് കൊറോണവൈറസ് എന്ന മഹാഹമാരി ഏറ്റവും പേരുടെ ജീവന്‍ അപഹരിക്കപ്പെട്ടത്. 2,834 അമേരിക്കക്കാരുടെ ജീവനാണ് തലേദിവസമായ ചൊവ്വാഴ്ച്ച കോവിഡ് 19 മഹാമാരിക്ക് മുമ്പില്‍ കീഴടങ്ങായത്.
ഇപ്പോഴും ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്തവിധമാണ് മരണനിരക്കുകളുടെയും പുതുതായി ഉണ്ടാകുന്ന രോഗികളുടെയുംകണക്കുകളുടെ സ്വഭാവം സൂചിപ്പിക്കുന്നത്. ഇന്നലെ 658 പേര്‍ മരിച്ചതോടെ ന്യൂയോര്‍ക്കില്‍ ആകെ മരണം 20,000 കവിഞ്ഞു. ന്യൂ ജേഴ്‌സിയില്‍ 310 ന്യൂയോര്‍ക്കില്‍ മരങ്ങള്‍ കൂടിയായപ്പോള്‍ അവിടെയും മരണം 5,000 കവിഞ്ഞു.ന്യൂയോര്‍ക്കില്‍ 20,354 പേരും ന്യൂജേഴ്സിയില്‍ 5,063 മരണവുമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. ലോക രാജ്യങ്ങളില്‍ മരണസംഖ്യയില്‍ അഞ്ചാം സ്ഥാനത്തുനില്കുന്ന യു.കെ യെക്കാള്‍ മുന്നിലും മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനിനേക്കാള്‍ 1200 എണ്ണം കുറവിലുമാണ് ന്യൂയോര്‍ക്കിലെ മാത്രം മരണസംഖ്യ. ചില വന്‍കിട രാജ്യങ്ങളിലെ മരണസംഖ്യയേക്കാള്‍ കൂടുതലാണ് ന്യൂജേഴ്‌സിയിലെ മരണസംഖ്യയും
.ഇന്നലത്തെ മരണസംഖ്യയിലെ ഭൂരിഭാഗം പതിവ് പങ്കാളികളായ ന്യൂയോര്‍ക്കിനും ന്യൂജേഴ്സിക്കും പുറമെ 221 മരണവുമായി മാസക്ച്യുസസും പങ്കാളിയായി.
കാലിഫോര്‍ണിയയിയിലും കണക്റ്റിക്കട്ടിലും 121 വീതം മരണം കൂടിയായി.മിഷിഗണിലെ 113 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ രോഗബാധിതര്‍ 8.19 ലക്ഷമാണ്. അതെ സമയം നിലവില്‍ 6.96 ലക്ഷം രോഗികള്‍ ഇപ്പോഴും ചികിത്സയിലാണ്. . 82,973 പേര്‍ മാത്രമാണ് രോഗവിമുക്തരായത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന 6.96 ലക്ഷം പേരില്‍ 14,016 പേരുടെ നില ഇന്നലെയും ഗുരുതരമാണ്. രോഗികള്‍ കൂടുന്നതിനനുസരിച്ച് അനുപാതികമായുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലെ എല്ലാ ദിവസവും കാണുന്നത് ശശാരി ഇതേ നിരക്കില്‍ തന്നെയാണ്.
ആയിരം കടന്ന മറ്റു സ്റ്റേറ്റുകളിലെ ആകെ മരണംമിഷിഗണ്‍-2,813, മസാച്യുസെസ്- 2 ,128 , കാലിഫോര്‍ണിയ- 1419, പെന്‍സില്‍വാനിയ -1713. ഇല്ലിനോയിസ് -1,565ലൂയിസിയാന -1473 ,കണക്റ്റിക്കറ്റ് -1554 എന്നിങ്ങനെയാണ്ആകെ മരണസംഖ്യ. മസാച്യുസെസില്‍ ആകെ മരണസംഖ്യ 1,566 , പെന്‍സില്‍വാനിയ(99) ഇല്ലിനോയിസ് (93) ലൂയിസിയാന(68), ജോര്‍ജിയ (28 ) മേരിലാന്‍ഡ് (46), ഫ്‌ലോറിഡ (60) ഓഹിയോ(53), ഇന്‍ഡിയാന (31), വാഷിംഗ്ടണ്‍(30), കൊളറാഡോ(37), നോര്‍ത്ത് കരോലിന (25),വിര്‍ജീനിയ (24) എന്നിങ്ങനെയാണ് പ്രധാന കേന്ദ്രങ്ങളിലെ മരണസംഖ്യ.
കാല്‍ ലക്ഷം കടന്ന അമേരിക്കയ്ക്ക് പിന്നിലുള്ള ഇറ്റലിയില്‍ അകെ മരണം 25,085 ആയി.21,717 മരണവുമായി മൂന്നാം സ്ഥാനത്തു തുടരുന്ന സ്‌പൈനിനിനു തൊട്ടു പിന്നിലുള്ള ഫ്രാന്‍സും 21,000 340 കടന്നു.അവിടെ ആകെ മരണം 21,.. മരണനിരക്കില്‍ അഞ്ചാം സ്ഥാനത്തുള്ള യു.കെയില്‍18,100 ആയി ആകെ മരണസംഖ്യ.ആറായിരം കടന്ന ബെല്‍ജിയമാണ് മരണനിരക്കില്‍ ഇംഗ്ലണ്ടിന് പിന്നില്‍..
യു.കെ. ഫ്രാന്‍സ് ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് കുത്തനെ കുറഞ്ഞുവരികയാണ്. ഇന്നലെ ഇറ്റലി-437 , ഫ്രാന്‍സ് 544,സ്‌പെയിനില്‍ -433, യു.കെ.-763 , ബെല്‍ജിയം-263 ജര്‍മ്മനി-229 എന്നിങ്ങനെയാണ് മരണനിരക്ക്..ചൈനയില്‍ ഇന്നലെ മരണമുണ്ടായില്ല..
അമേരിക്കയില്‍ ഇന്നലത്തെ കണക്കനുസരിച്ച് ഒരു മില്യണ്‍ ജനസംഖ്യയില്‍ ശരാശരി 2,247 കൊറോണരോഗികള്‍ ഉണ്ടാകുകയും 137 പേര് മരിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് ഒരു മില്ല്യണ്‍ ആളുകളില്‍ 12,659 പേര്‍ക്കാണ് ടെസ്റ്റിംഗിന് വിധേയരാകുന്നത്. ന്യൂയോര്‍ക്കിലെ സ്ഥിതി ഭയാനകമാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഒരു മില്ല്യന്‍ ആളുകളില്‍ 13,777 പേര്‍ക്ക് രോഗം ബാധിക്കുകയും 1,004 പേര് മരിക്കുകയും ചെയ്യുന്നു. അവിടെ ഒരു മില്യണ്‍ ആളുകളില്‍.33,095 പേരാണ് ടെസ്റ്റിംഗിന് വിധേയരാകുന്നത്. .ജര്‍മ്മനിയില്‍ 27,000 പേരിലും ,ഇറ്റലിയില്‍ 23,000 പേരിലും സ്‌പെയിനില്‍ 20,000 പേരിലുമാണ് ഒരു മില്ല്യന്‍ ആളുകളില്‍ നിന്ന് ടെസ്റ്റിംഗിന് വിധേയരായവര്‍. ന്യൂ ജേഴ്‌സിയില്‍ ഒരു മില്യണ്‍ ആളുകളില്‍ 20,932 റെസ്റ്റിങ്ങും മാസച്യുസസില്‍ 25,676 റെസ്റ്റിങ്ങും ലൂയിസിയാനയില്‍ 30,413 ടെസ്റ്റിംഗും നടത്തി. റോഡ് ഐലന്‍ഡിലാണ് ഒരു മില്ല്യന്‍ ആളുകളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടത്തിയത് (37,420).
ഇത്രയും ഭയാനകമായ സാഹചര്യം മറ്റേതെങ്കിലും ലോകരാജ്യങ്ങളില്‍ പോലുമില്ല.ന്യൂജേഴ്‌സിയിലെ കാര്യവും വിഭിന്നമല്ല. ന്യൂജേഴ്സിയില്‍ ഓരോ മില്യണ്‍ ആളുകളിലും 10,402 പേര്‍ക്ക് രോഗവും 535 പേര് മരിക്കുകയും ചെയ്യുന്നു. മറ്റു സ്റ്റേറ്റുകള്‍ :മസാച്യുസെസ്-രോഗബാധിതര്‍ (6,032)മരണം-(287),കണക്റ്റിക്കട്ട്- രോഗബാധിതര്‍ (5,685) മരണം (397), ലൂയിസിയാന- രോഗബാധിതര്‍(5,329) മരണത്തെ (301) എന്നിങ്ങനെയാണ്.
ലോകത്ത് ആകെ 2.67മില്യണ്‍ കൊറോണ ബാധിതരും നിലവില്‍ 1.73 മില്യണ്‍ രോഗികലുമുണ്ട്. അവരില്‍ 58,278 പേരുടെ നില ഗുരുതരമാണ്.
ലോകത്തു നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,659,439 ആയി. അതില്‍ 56,763 പേരുടെ നില ഗുരുതരമാണ്. ഇപ്പോള്‍ ആകെ രോഗബാധിതര്‍ 2,480,503 ആണ്. ഇന്നലെ 73,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ആകെ മരണം 5,366. ഇതുവരെ രോഗം ഭേദമായവര്‍ 646,328 പേര്‍.
ഇന്നലെ ലോകത്ത് 75,284 പേര്‍ പുതിയ രോഗികളായി റിപ്പോര്‍ട്ട്‌ചെയ്തു.അതില്‍ 25,925 പേര് അമേരിക്കക്കാരാണ്. യൂ.കെ.(4,031 ), റഷ്യ (5,462), ടര്‍ക്കി (4,611),ഇറ്റലി(2,729 ), , സ്‌പെയിന്‍(3968 ബ്രസീല്‍ (2,236), ഫ്രാന്‍സ്,(2,667) എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജര്‍മ്മനി (1,388), ബെല്‍ജിയം (973) എന്നിവിടങ്ങളില്‍ വളരെ കുറവ് പുതിയ രോഗികള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.
അതെ സമയം ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിച്ചത് അമേരിക്കയിലാണ്. ഇവിടെ മൊത്തം 848,744 പേര്‍ക്ക് കൊറോണ ബാധിച്ചു.ഇതില്‍ 84,050 പേര് സുഖം പ്രാപിച്ചു. നിലവില്‍ (717,008 ) പേര് കൊറോണ ചികിത്സയില്‍ കഴിയുന്നുണ്ട്. അതില്‍ (14,06) പേരുടെ നില ഗുരുതരമാണ്.
രാജ്യത്ത് ഒരു മില്ല്യണ്‍ ആളുകളില്‍ 12,659 പേര്‍ക്കാണ് ടെസ്റ്റിംഗിന് വിധേയരാകുന്നത്. ന്യൂയോര്‍ക്കിലെ സ്ഥിതി ഭയാനകമാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഒരു മില്ല്യന്‍ ആളുകളില്‍ 13,777 പേര്‍ക്ക് രോഗം ബാധിക്കുകയും 1,004 പേര് മരിക്കുകയും ചെയ്യുന്നു. അവിടെ ഒരു മില്യണ്‍ ആളുകളില്‍ 33,095 പേരാണ് ടെസ്റ്റിംഗിന് വിധേയരാകുന്നത്. ജര്‍മ്മനിയില്‍ 27,000 പേരിലും ,ഇറ്റലിയില്‍ 23,000 പേരിലും സ്‌പെയിനില്‍ 20,000 പേരിലുമാണ് ഒരു മില്ല്യന്‍ ആളുകളില്‍ നിന്ന് ടെസ്റ്റിംഗിന് വിധേയരാകുന്നവര്‍. ന്യൂജേഴ്‌സിയില്‍ ഒരു മില്യണ്‍ ആളുകളില്‍ 20,932 ടെസ്റ്റിംഗും മാസച്യുസസില്‍ 25,676 ടെസ്റ്റിംഗും ലൂയിസിയാനയില്‍ 30,413 ടെസ്റ്റിംഗും നടത്തി. റോഡ് ഐലന്‍ഡിലാണ് ഒരു മില്ല്യന്‍ ആളുകളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടത്തിയത് (37,420).
ഇനിഎന്ത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയാത്തവിധം പിടികൊടുക്കാതെപോകുന്ന ഈ മഹാമാരിയെ പിടിച്ചുകെട്ടണമെകില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. കരുണക്കായി കേഴുകയാണ് വേണ്ടത്. സര്വശക്തന്റെ കൈയില്‍ ഉത്തരം ഇല്ലാതിരിക്കുമോ?
Comments