ഡിട്രോയിറ്റ്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പ്രാര്‍ഥന വിഫലമാക്കി ജോസഫ് മാത്യു (അപ്പച്ചന്‍-69) നിര്യാതനായി. രണ്ടു വട്ടം ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്ന അപ്പച്ചനു പ്ലാസ്മ ലഭ്യമാക്കാന്‍ നിരവധി പേരാണ് രംഗത്തിറങ്ങിയത്.
മൂന്നാഴ്ചയിലേറേയായി ചികില്‍സയില്‍ കഴിയുന്ന അപ്പച്ചന്റെ സ്ഥ്തി ഏതാനും ദിവസം മുന്‍പാണ് ഗുരുതരമായത്. അതോടെ എബി പ്ലസ് (അല്ലെങ്കില്‍ എബി മൈനസ് കണ്‍ വാലസന്റ് പ്ലാസ്മ) കണ്ടെത്താനുള്ള ശ്രമമായി. കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്നാണു പ്ലാസ്മ ശേഖരിക്കുന്നത്.
രോഗത്തെ തോല്പ്പിക്കുന്ന ആന്റിബഡി ഇതില്‍ ഉണ്ടാവും എന്നതിനാലാണു ഈ ചികില്‍സ ആരംഭിച്ചത്. അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ഇത് വളരെ ഫലപ്രദമായി ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു.
അപ്പച്ചനു പ്ലാസ്മ നല്‍കാന്‍ ഡിട്രോയിറ്റില്‍ നിന്നും മറ്റു നഗരങ്ങളില്‍ നിന്നും ഏതാനും പേര്‍ മുന്നോട്ടു വന്നതായി ഫോമാ നേതാവ് മാത്യു ചെരുവില്‍ പറഞ്ഞു. എന്തു കൊണ്ടോ അത് നടന്നില്ല.
ചങ്ങനാശേരി വലിയപറമ്പില്‍ കുടുംബാംഗമായ അപ്പച്ചന്‍ 56 ചീട്ടുകളി ടൂര്‍ണമെന്റിന്റെ സംഘാടകരിലൊരാളുമാണ്.
ഭാര്യ ട്രീസക്കുട്ടി (അയർക്കുന്നം).
മക്കൾ പവി, ജസ്.
സഹോദരർ എല്ലാം അമേരിക്കയിലുണ്ട്
അമേരിക്കയൊട്ടാകെയുള്ള സുഹ്രുത്തുക്കള്‍ അദ്ധേഹം പെട്ടെന്നു ആരോഗ്യവാനായി തിരിച്ചു വരാന്‍ പ്രാര്‍ഥനയിലായിരുന്നു
അപ്പച്ചനു വേണ്ടി മലയാളി ഹെല്പ് ലൈനിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന പ്രാര്‍ഥനക്ക് ബിഷപ്പ് ജോയി ആലപ്പാട്ട് നേത്രുത്വം നല്‍കി. കുടുംബംഗങ്ങളും സുഹ്രുത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തതായി ഹെല്പ് ലൈന്‍ സംഘാടകരിലൊരാളായ അനിയന്‍ ജോര്‍ജ് അറിയിച്ചു.
Comments