റിച്ചാര്ഡ്സണ് (ഡാലസ്): പരിഷ്കൃത ലോകത്തില്‍ യുവതലമുറ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിച്ചു വിജയകരവും സന്തോഷകരവുമായ ക്രിസ്തീയ കുടുംബ ജീവിതം എങ്ങനെ നയിക്കാം എന്ന വിഷയത്തെക്കുറിച്ചുളള സെമിനാര്‍ മെയ് 25 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 9 വരെ റിച്ചാര്ഡ്സണ് അരാഫാ റോഡിലുളള സിയോണ്‍ ഗോസ്പല്‍ അസംബ്ലി ഹാളില്‍ നടക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. അഗപ്പെ പാര്‍ട്ട്ണേഴ്സ് പ്രസിഡന്റ് സ്ട്രൈയ്ജേഴ്സ് ഇന്‍ ഫോറിന് ലാന്‍ഡ് എന്ന പുസ്തകത്തിന്റെ എഡിറ്റര്‍, മെര്ലിന് ഹോസ്പിറ്റല്‍ മെന്റല്‍ ഹെല്‍ത്ത് ഇവാലുവേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ സൈക്യാട്രി ഇന്സ്ട്രക്റ്റര് എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. തോമസ് ഇടിക്കുളയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ജേക്കബ് - 469 789 4512 ബിജു ഡാനിയേല്‍ - 972 345 3877 തോമസ് കുഞ്ഞച്ചന് - 972 983 4698 ഷോണ്‍ കുരിയാക്കോസ് - 214 289 0285
Comments