You are Here : Home / USA News

എപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പ്: രണ്ടാം ദിനം നടന്ന വോട്ടെടുപ്പിലും നാലുപേര്‍ക്കും വിജയിക്കാനായില്ല .-പി

Text Size  

Story Dated: Saturday, September 14, 2019 11:07 hrs UTC

പി ചെറിയാന്
 
 സെപ്റ്റ 12 ,13 തിയ്യതികളിൽ ,മാര്‍ത്തോമാ എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പിനു വേണ്ടി ചേര്‍ന്ന സ്‌പെഷ്യൽ സഭാ പ്രതിനിധി മണ്ഡലലത്തില്‍ രണ്ടാം ദിന വോട്ടെടുപ്പിലും ആകെ പോൾ  ചെയ്ത വോട്ടുകളിൽ വിജയിക്കുന്നതിനാവശ്യമായ അത്മായരുടെയും പട്ടക്കാരുടെയും എഴുപത്തിയഞ്ചു ശതമാനം ലഭിക്കാതിരുന്നതിനെത്തുടര്‍ന് രണ്ടാം ദിന വോട്ടെടുപ്പിലും നാല് സ്ഥാനാര്‍ത്ഥികൾക്കും വിജയിക്കാനായില്ല .
ആദ്യദിനം അത്മായരുടെയും പട്ടക്കാരുടെയും എഴുപത്തിയഞ്ചു ശതമാനം വോട്ടുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടാംദിവസവും വോട്ടെടുപ്പ് വേണ്ടിവന്നത്.
 
 മെത്രാപോലിത്ത അധ്യക്ഷനായുള്ള എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് എല്ലാ പരിശോധനകളും പൂർത്തീകരിച്ചു മേല്പട്ടസ്ഥാനത്തേക് സർവ്വദാ യോഗ്യരെന്നു കണ്ടെത്തി  ,ഐക്യകണ്ടേനെ  നിർദ്ദേശിച്ച എപ്പിസ്കോപ്പൽ നോമിനികളിൽ എല്ലാവരും  തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടന്നിട്ടും നിശ്ചിത ശതമാനം വോട്ടുകൾ ലഭിക്കാതെ  ഒരുപോലെ പരാജയപ്പെടുന്നത് മാർത്തോമ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ്.
 
സഭയുടെ സജീവ സേവനത്തിലിരിക്കുന്ന പട്ടക്കാർ ഉൾപ്പെടെ അമ്പതു പേര് ഒപ്പിട്ടു  എപ്പിസ്കോപ്പൽ  നോമിനേഷനില  അപാകതകൾ ചൂണ്ടി കാട്ടി പുറത്തിറക്കിയ  പ്രതിഷേധ കുറിപ്പിനു അടിവരയിടുന്നതായിരുന്നു  പട്ടക്കാരുടെപോലും മതിയായ വോട്ടുകൾ ലഭിക്കാതിരുന്ന ,തിരഞ്ഞെടുപ്പ് ഫലം. അതുപോലെ  ഏതു വിധേനെയും തിരെഞ്ഞെടുപ്പ്  നടത്തണമെന്ന മെത്രപൊലീത്തയുടെ നിശ്ച്ചയദാർഢ്യത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ഇന്ന് നടന്ന തിരഞ്ഞെടുപ്പ് .ഇതിൽ മെത്രപൊലീത്ത പൂർണമായും വിജയിക്കുകയും ചെയ്തു .ഈ തിരഞ്ഞെടുപ്പു സഭക് ഏല്പിച്ച മുറിവുകൾ ഭാവിയിൽ എങ്ങനെ വിശ്വാസ സമൂഹത്തിൽ സ്വാധീനിക്കും  എന്നുള്ളത് പ്രവചനാതീതമാണ് .
 
എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിരുന്നത്  റവ ഡോ. പി.ജി ജോര്‍ജ്, ദിവ്യശ്രീ റവ സാജു ടി. പാപ്പച്ചന്‍ , റവ ഡോ. ജോസഫ് ഡാനിയേല്‍, റവ ഡോ. മോത്തി വര്‍ക്കി എന്നി നാലു പേരെയാണ്. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.