വാഷിങ്ടൻ ഡിസി ∙ കശ്മീരിലെ വാർത്താ വിതരണ ബന്ധം ഉടൻ പുനഃസ്ഥാപിക്കണമെന്നും നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗങ്ങളായ പ്രമീള ജയ്പാൽ, ജയിംസ് പി. മെക്ഗവേൺ എന്നിവർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് ഹേം പിയോക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
രാജ്യാന്തര മാധ്യമങ്ങളെയും മനുഷ്യാവകാശ നിരീക്ഷകരെയും ഉടൻ കാശ്മീരിലേയ്ക്കയക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അന്വേഷിച്ചു നടപടികൾ സ്വീകരിക്കുന്നതിന് ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നാലു യുഎസ് സെനറ്റർമാർ കശ്മീരിനെ സംബന്ധിച്ചുള്ള അവരുടെ ഉൽകണ്ഠ ട്രംപിനെ അറിയിച്ചു. സെനറ്റർ ക്രിസ്വാൻ ഹോളൻ, ടോഡ്യങ്ങ്, ബെൻ കാർഡിൻ, ലിന്റ്സെ ഗ്രഹാം എന്നിവരാണിവർ. ട്രംപ് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഇവർ അഭ്യർഥിച്ചു.
ന്യുക്ലിയർ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് അമേരിക്കയ്ക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും ഇവർ പറയുന്നു.
Comments