(രാജു ശങ്കരത്തിൽ - ഫോമാ ന്യൂസ് ടീം).
ഫിലാഡൽഫിയ: ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബി തോമസ്, സെക്രട്ടറി തോമസ് ചാണ്ടി, ആർട്ട്സ് ചെയർമാൻ തോമസ് ഏബ്രാഹാം, ട്രഷറാർ ജോസഫ് സക്കറിയാ, പി.ആർ. ഓ. രാജു ശങ്കരത്തിൽ എന്നിവർ അറിയിച്ചു.
2019 ഒക്ടോബർ 19 - ന് ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8:00 വരെ ഫിലാഡല്‍ഫിയ സെൻറ്. തോമസ് സീറോ മലബാർ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (608 Welsh Road , Philadelphia , PA 19115 ) യുവജനോത്സവം നടത്തപ്പെടുന്നത്.
പെൻസിൽവാനിയാ, ന്യൂ ജേഴ്സി, ഡെലവെയർ എന്നീ സ്ഥലങ്ങളിലെ കലാപ്രതിഭയുള്ള ഏതൊരു മലയാളിക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് 2020 ഫെബ്രുവരിയിൽ നടക്കുന്ന അന്തർദ്ദേശീയ റോയൽ ക്രൂസ് കൺവെൻഷനോടനുബന്ധിച്ചു അരങ്ങേറുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും. അതിലെ വിജയികൾക്ക് കലാപ്രതിഭ, കലാതിലകം, ജൂനിയര്‍ കലാപ്രതിഭ, ജൂനിയര്‍ കലാതിലകം പട്ടങ്ങളും, സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്.
യുവജനോത്സവത്തിലെ മത്സര വിഭാഗങ്ങള്‍ പ്രായം അനുസരിച്ച്
Group A : അഞ്ചു വയസ്സ് മുതല്‍ എട്ടു വയസ്സ് വരെ,
Group B : ഒന്‍പതു വയസ്സ് മുതല്‍ പന്ത്രണ്ടു വയസ്സ് വരെ,
Group C : പതിമൂന്നു വയസ്സ് മുതല്‍ പതിനാറു വയസ്സ് വരെ,
Group D , പതിനേഴു വയസ്സ് മുതല്‍ ഇരുപത്തി അഞ്ചു വയസ്സ് വരെ,
Group E ഇരുപത്തി അഞ്ചു വയസ്സിനു മുകളിലേക്ക് പ്രായമുള്ളവര്‍ക്ക് പ്രത്യേക വിഭാഗം എന്നീ ക്രമത്തിലാണ് വേര്‍തിരിച്ചിരിക്കുന്നത്.
സംഗീത വിഭാഗത്തില്‍ ഇന്ത്യന്‍ ലൈറ്റ് മ്യൂസിക്, സിനിമാറ്റിക്, ക്ലാസ്സിക്കല്‍ എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഉപകരണ സംഗീത വിഭാഗത്തില്‍ തബല, മൃദംഗം, ഡ്രംസ്, ഫ്ലൂട്ട്, വയലിന്, പിയാനോ ഗിറ്റാര്‍ എന്നിവയോടൊപ്പം, വിന്‍ഡ് ആന്‍ഡ് സ്ട്രിംഗ് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. മിമിക്രി, മോണോ ആക്റ്റ് എന്നിവയും മത്സരയിനങ്ങളിൽ ഉൾപ്പെടുന്നു .
നൃത്ത മത്സരങ്ങളില്‍ ക്ലാസ്സിക്കല്‍, സിനിമാറ്റിക്, ഫോക് എന്നീ വിഭാഗങ്ങളില്‍ ഏകാംഗ മത്സരങ്ങളും ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും, ക്ലാസ്സിക്കല്‍ വിഭാഗത്തില്‍ ഭാരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയും ഒപ്പന, തിരുവാതിര, മാര്‍ഗംകളി എന്നീ വിഭാഗങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും.
ഈ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2019 ഒക്ടോബർ 13 - ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓൺലൈൻ വഴി MATalentfest.com എന്ന വെബ് സൈറ്റിൽ കൂടിയും പേര് രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡെലവെയര്‍, പെന്‍സില്‍വാനിയ, ന്യൂ ജേഴ്സി എന്നീ സ്ഥലങ്ങളിലുള്ള എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഏബ്രാഹാം(ആർട്ട്സ് ചെയർമാൻ: 267 235 8650 , ബോബി തോമസ് ( റീജിണല്‍ വൈസ് പ്രസിഡന്റ് ) 862 812 0606 , തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ജോസഫ് സക്കറിയാ (ട്രഷറര്‍ ) 215 252 0443, രാജു ശങ്കരത്തിൽ (പി. ആർ. ഓ) 215 681 9852 .
Comments