ഓർമകളിൽ ഓർത്തു വെക്കാൻ
നൃത്ത സംഗീത മയമായ ഒരോണം
കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലന്റ് നുയോർക് നടത്തിയ ഓണാഘോഷ
പരിപാടികൾ ജന സാന്ദ്രത കൊണ്ടും മികവുറ്റ കലാ സദ്യകൊണ്ടും മാറ്റുകൂട്ടി. ഉച്ചക്ക് പന്ത്രണ്ട് അരക്കു അഞ്ഞൂറിൽപരം ആളുകൾ ആസ്വദിച്ച ഓണസദ്യക്കുശേഷം, മാവേലി മന്നനെ ചെണ്ട മേളത്തോടും താലപ്പൊലിയോടും മുത്തുകുടകളുടെ അകമ്പടിയോടും വിശിഷ്ട അതിഥികളോടെ സ്റ്റേജിലേക് ആനയിക്കുകയും ചെയ്തു.
അത്തപൂവും ഊഞ്ഞാലും മുത്തുക്കുടയും കൊണ്ട് വർണ്ണാഭമായ ഹാളിൽ പ്രവേശിക്കുമ്പോൾ തന്നെ
കേരളത്തിലെത്തി ഓണഘോഷത്തിൽ പങ്കെടുക്കുന്ന പ്രതീതി ജനങ്ങളിൽ കാണുവാൻ കഴിഞ്ഞു കുഞ്ഞു പാവാടയും ചന്ദനവും ഇട്ടു ഊഞ്ഞാലിൽ ഇരിക്കുന്ന
കുഞ്ഞു മണികളെ കണ്ടപ്പോൾ ഇതാണ്
മലയാളിയുടെ ഓണം നമ്മുടെ ഓണം എന്ന് എല്ലാവരും ഒന്നടങ്കം പറഞ്ഞു.
ഓണാഘോഷം എന്ന പേരിനെ അന്വർത്ഥമക്കുന്ന വിധം
കാതിനും മനസ്സിനും സുകവും സാന്തോഷവും പകരുന്ന കലാപരിപാടികളും ഓണസദ്യയുമാണ് ഓണത്തിനാവശ്യം എന്നും ഉള്ള തിരിച്ചറിവാണ് കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലന്റ് ന്റെ ഓണാഘോഷം എന്നും
ജന പ്രിയമാക്കുന്നതു.
പ്രസിഡന്റ് ഇടിക്കുള ചാക്കോയുടെ അധ്യക്ഷതയിൽ വിശിഷ്ടാതിഥികൾ നിലവിളക്ക് കൊളുത്തി ഓണഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു
സെക്രട്ടറി അനു പ്രിൻസ് സ്വാഗതം ചെയ്ത
ചടങ്ങിൽ മുഖ്യാതിഥിയായ
റവ. ഫാദർ പൗലോസ് ആദായീ കോർ എപിസ്കോപ ഓണ സന്ദേശം നൽകി .
വേദിയിൽ ഫോമ പ്രസിഡന്റ് ഫിലിപ് ചാമത്തിൽ ,ഫോമ സെക്രട്ടറി ജോസ് എബ്രഹാം, സ്റ്റേറ്റ് അസംബ്ലി മാൻ
മൈഖേൾ കുസിക് ,കെവിൻ എൽകിൻസ്, റവ. ജോൺസൺ എബ്രഹാം എന്നിവർ സന്നിഹതരായിരുന്നു. ഓണാഘഷത്തിന്റെ കോർഡിനേറററായി പൊന്നച്ചൻ ചാക്കോ പ്രവർത്തിച്ചു ഐഡിയ സ്റ്റാർ സിംഗർ വിന്നർ
വിവേകാനന്ദൻ അർച്ചന യുടെയും ഗാന സദ്യ സദസ്യർ ഒന്നടങ്കം ആഘോഷിച്ചു സ്ത്രീകളുടെ വള്ളം കളിയോടെ അവസാനിച്ച പരിപാടികൾ എന്നും ഓർമയായി നിൽക്കും
നമ്മളെല്ലാം ഒന്നാണെന്ന് ഓണം ചൊല്ലുന്നു.
Comments