You are Here : Home / USA News

സൗഹൃദം കൊണ്ട് ഫോമായിൽ ചരിത്രമെഴുതിയ റെജി ചെറിയാന് അശ്രുപൂജ

Text Size  

Story Dated: Thursday, September 19, 2019 03:04 hrs UTC

 
(പന്തളം ബിജു തോമസ്, പി. ആർ. ഓ)
 
ഡാളസ്: അകാലത്തിൽ നിര്യാതനായ  റെജി  ചെറിയാന്  ആദരാഞ്ജലികളിൽ പൊതിഞ്ഞ അശ്രുപൂജയർപ്പിച്ച് ഫോമാ സുഹൃത്തുക്കൾ വിടചൊല്ലി. ജോർജിയയിലെ അറ്റ്ലാന്റ സിറ്റിയിൽ  സെപ്റ്റംബർ  പതിനഞ്ചാം തീയതി ഞായറാഴ്ച നടന്ന അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകൾ,  അമേരിക്കൻ മലയാളികളുടെ  പ്രവാസി ജീവിതത്തിൽ സൗഹൃദം കൊണ്ട്  ചരിത്രമെഴുതുകയായിരുന്നു.  ബന്ധങ്ങളേക്കാൾ വില കല്പിക്കുന്നത് സൗഹൃദങ്ങൾക്കാണ് എന്ന് അദ്ദേഹം തെളിയിച്ചു. ജാതി-മത-ഭേദമെന്യേ,  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്നു ചേർന്ന ഫോമാ നേതാക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ  എന്നിവർ ഒന്നായി നിന്ന് റജി  ചെറിയാന്  അന്ത്യയാത്ര ചൊല്ലുന്ന ആ നിമിഷം ഏവരുടെയും കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്  നേരിട്ട് അനുശോചനം അറിയിച്ചു.
 
സംസ്കാര ചടങ്ങുകൾക്ക് ശേഷം, ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയനെ പ്രതിനിധികരിയ്ക്കുന്ന നാഷണൽ കമ്മറ്റിയംഗം ഡൊമിനിക് ചാക്കോനാലിന്റെ വസതിയിൽ അനുശോചനയോഗം കൂടി. ഫോമാ ജനറൽ സെക്രെട്ടറി ജോസ് ഏബ്രാഹാമിന്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത യോഗത്തിൽ പങ്കെടുത്ത എല്ലാവരും  പരേതന്റെ ആത്മാവിന്  നിത്യശാന്തി നേർന്നു. ട്രെഷറർ ഷിനു ജോസഫ്, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, മുൻ ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ എന്നിവരെ കൂടാതെ ഫോമായിലെ മറ്റ്  പ്രമുഖരും പങ്കെടുത്തു.  ഫോമാ   റീജിയണൽ വൈസ് പ്രസിഡന്റ് തോമസ് കെ ഈപ്പൻ, നാഷണൽ കമ്മറ്റിയംഗം ബിജു ജോസഫ്, ജോർജ് മേലേത്ത് എന്നിവരും, 'അമ്മ അസോസിയേഷൻ', ഗാമ അസോസിയേഷൻ, കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ എന്നീ സംഘടനാ ഭാരവാഹികളും  നല്കിയ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ അഭിന്ദനീയമാണ്. 
 
ഫോമായുടെ നേതൃത്വത്തിൽ, അനിയൻ ജോർജിന്റെ അധ്യക്ഷതയിൽ, അന്തരിച്ച റജി ചെറിയാനോടുള്ള ബഹുമാന സൂചകമായി ആരംഭിച്ച വാട്ട്സ് ആപ് കൂട്ടായ്മയിൽ അണമുറിയാതെത്തിയ അനുശോചനപ്രവാഹകങ്ങൾ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾക്ക് നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചവാരാണധികവും. റജി ചെറിയാൻ പ്രസിഡന്റായിരുന്ന "'അമ്മ" യുടെയും,  ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെയും  നേതൃത്വത്തിൽ, ബാധ്യതയുള്ള അദ്ദേഹത്തിന്റെ  ദു:ഖാർത്തരായ കുടംബത്തെ സഹായിക്കുവാൻ ഒരു ഫണ്ട് ശേഖരണം ഇതിനോടകം ആരഭിച്ചിട്ടുണ്ട്. നമ്മളാൽ കഴിയുന്ന ചെറിയ സഹായങ്ങൾ, ആ കുടുംബത്തിന് വലിയ സഹായമേകിയേക്കും. https://www.facebook.com/donate/2654196564600182/10157270848715708/
 
 
 
വലിയ പ്രതീക്ഷകളോടെ അമേരിക്കയിൽ എത്തുന്ന ഓരോ പ്രവാസിയും തുടക്കത്തിൽ   അതിജീവനത്തിന്റെ സഹനങ്ങൾ പേറിയെത്തിയവരാണ്. തുടക്കത്തിന്റെ  ബാലാരിഷ്ടതകളിൽ നിന്നും കരകയറുമ്പോൾ ജീവിതത്തിന്റെ ശിഷ്ടം കുറെ നല്ല സുഹൃത്തുക്കൾ  മാത്രമാകുന്നവരുണ്ട്.  അമേരിക്കയിൽ കുടിയേറിയ പ്രവാസി, ജീവിതം തുടങ്ങിയ സിറ്റിയിൽ നിന്ന് സംഘടനാപരമായ പ്രവർത്തനങ്ങളിലൂടെ തന്റെ പൊതു ജീവിതം ആരംഭിക്കുന്നു. വ്യക്തമായ ദീർഘവീക്ഷണമുള്ളവർ,  ഒരു വലിയ   സാമൂഹിക പ്രതിബദ്ധത ദേശീയ തലത്തിൽ  കെട്ടിപ്പടുക്കുവാൻ ബാധ്യസ്ഥനാവുകയാണ്. ഫോമാ എന്ന സംഘടന, അമേരിക്കൻ മലയാളികളുടെ ഇടയിൽ എത്രമാത്രം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്ന് ഇത്തരം സാഹചര്യങ്ങൾ നമുക്ക് വലിയ ഒരു വെളിപാടായി പ്രത്യക്ഷത്തിൽ കാട്ടിത്തരുന്നു. 
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.