ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14-നു ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു പ്രൗഢഗംഭീരമായി കേരളത്തനിമയില്‍ ആഘോഷിച്ചു.
ചെണ്ടമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനെയും, സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയേയും മറ്റ് അതിഥികളേയും വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.
പ്രസിഡന്റ് ടി.എന്‍.എസ് കുറുപ്പിന്റെ അധ്യക്ഷതയില്‍ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്യുകയും, ഓണാശംസ നല്‍കുകയും ചെയ്തു. സ്വാമിജിയും ഓണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയും, ഏവര്‍ക്കും ഓണസന്ദേശം നല്‍കുകയും ചെയ്തു. സതീശന്‍ നായര്‍ സ്വാമിജിയെ സദസിനു പരിചയപ്പെടുത്തി.
തിരുവാതിരകളി, വിവിധ നൃത്തനൃത്യങ്ങള്‍, കഥകളിപദ കച്ചേരി, വള്ളംകളി, ഭരതനാട്യം, കുച്ചിപ്പുടി, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ശ്രദ്ധേയമായി.
എന്‍.എ.ജി.സിയുടെ വരുണ്‍ നായര്‍ രൂപകല്‍പ്പന ചെയ്ത പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി നിര്‍വഹിച്ചു. കൂടാതെ പൂജാ നായരുടെ നേതൃത്വത്തില്‍ തുടങ്ങുന്ന ഡാന്‍സ് സ്കൂളിന്റെ ഉദ്ഘാടനം പ്രസിഡന്റ് ടി.എന്‍.എസ് കുറുപ്പ് നിര്‍വഹിച്ചു.
ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിച്ച പ്രഗത്ഭരേയും ആദരിക്കുകയുണ്ടായി. എം.ആര്‍.സി പിള്ള (ചിക്കാഗോ), ഡോ. സുനിത നായര്‍ (ചിക്കാഗോ), അജിത് നായര്‍ (ന്യൂയോര്‍ക്ക്), വരുണ്‍ എസ്. നായര്‍ (ചിക്കാഗോ) എന്നിവരെയാണ് ആദരിച്ചത്.
കലാപരിപാടികള്‍ക്കുശേഷം കേരളത്തനിമയിലുള്ള അസോസിയേഷന്‍ അംഗങ്ങള്‍ പാകംചെയ്ത വിഭവ സമൃദ്ധമായ സദ്യയും നടന്നു. ചടങ്ങില്‍ വിജി. എസ്. നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. നിക്കു പരമേശ്വരന്‍, ബിന്ധ്യാ നായര്‍ എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു. വിവിധ പരിപാടികള്‍ക്ക് രഘു നായര്‍, അരവിന്ദ് പിള്ള, പ്രസാദ് പിള്ള, മഹേഷ് കൃഷ്ണന്‍, ദീപക്
Comments