You are Here : Home / USA News

ഹൂസ്റ്റണിൽ എക്യൂമെനിക്കൽ പ്രാർത്ഥനാവാരം - സെപ്തംബർ 30 മുതൽ

Text Size  

Story Dated: Tuesday, September 24, 2019 03:24 hrs UTC



ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്‌) ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ വച്ച് പ്രാർത്ഥനാവാരം സംഘടിപ്പിക്കുന്നു.    

സെപ്തംബർ 30 തിങ്കളാഴ്ച മുതൽ ഒക്ടോബർ 6 ഞായറാഴ്ച വരെ വൈകിട്ട് 7   മുതൽ  8 വരെ നടത്തപെടുന്ന പ്രാർത്ഥനാവാരത്തിൽ വിവിധ ദേവാലയങ്ങളിലെ വൈദികർ ദൈവവചന പ്രഘോഷണം നടത്തും.

സെപ്തംബർ 30 തിങ്കളാഴ്ച - സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്‌
ഒക്ടോബർ 1 ചൊവ്വാഴ്ച - സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച്
ഒക്ടോബർ 2 ബുധനാഴ്ച - ട്രിനിറ്റി മാർത്തോമാ ചർച്ച്
ഒക്ടോബർ 3 വ്യാഴാഴ്ച - സെന്റ് മേരീസ് മലങ്കര ഓർത്തഡോൿസ് ചർച്ച്
ഒക്ടോബർ 4 വെള്ളിയാഴ്ച - സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്
ഒക്ടോബർ 5 ശനിയാഴ്ച - സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോൿസ് ചർച്ച്
ഒക്ടോബർ 6 ഞായറാഴ്ച - സെന്റ് ജെയിംസ് ക്നാനായ ചർച്ച്

ഗാനശുശ്രൂഷയും പ്രത്യേക മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും.അതാത് ദേവാലയങ്ങളിലെ  വികാരിമാർ അദ്ധ്യക്ഷത വഹിക്കും.

ഹൂസ്റ്റൺ നിവാസികളുടെ കുടുംബ ഭദ്രതയ്ക്കും സമാധാനജീവിതത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാനും വചനം ശ്രവിക്കുവാനും ഈ പ്രാർത്ഥനവാരം ജാതിമതഭേദമെന്യേ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. 
 
റവ. ഫാ. ഐസക് ബി. പ്രകാശ് (പ്രസിഡണ്ട്), റവ. ഏബ്രഹാം വർഗീസ് ( വൈസ് പ്രസിഡണ്ട്), റവ. കെ.ബി. കുരുവിള (പി.ആർ.ഓ) അനൂപ് ചെറുകാട്ടൂർ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റി പ്രാർത്ഥനാവാരത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.