വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചതായി നാൻസി പെലോസി. ഡമോക്രാറ്റിക് നേതാവും യുഎസ് ഹൗസ് സ്പീക്കറുമായ നാൻസി പെലോസിയാണ് ഇംപീച്ച്മെന്റ് തീരുമാനം പ്രഖ്യാപിച്ചത്.
അമേരിക്കയിലെ ഏതൊരു പൗരനും ഇവിടെയുള്ള നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും പ്രസിഡന്റ് അതിന് അതീതനല്ലെന്നും നാൻസി പറഞ്ഞു. ദീർഘകാലമായി ഡമോക്രാറ്റുകൾ ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇന്നാണ് അതിന് ഔദ്യോഗിക തുടക്കം ഇട്ടത്.
donald-trump
ജൊബൈഡനും മകനുമെതിരെ യുക്രെൻ ഗവൺമെന്റ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ട്രംപ് നിർബന്ധം ചെലുത്തി എന്ന വിഷയത്തിലാണ് ഇംപീച്ചുമെന്റ് നടപടികൾ ത്വരിതപ്പെടുത്താൻ ഡമോക്രാറ്റുകൾ തീരുമാനിച്ചത്. യുക്രെൻ പ്രസിഡന്റുമായി ട്രംപ് സംസാരിച്ച വിവരം വിസിൽ ബ്ലോവറാണ് ആദ്യം പുറത്തുവിട്ടത്.
യുഎസ് ഹൗസിൽ ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും ആകെ അംഗ സംഖ്യയിൽ (235) എത്ര പേർ ഇതിനെ അനുകൂലിക്കുമെന്ന് പ്രവചിക്കാനാവില്ല. ഇന്നത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ഇംപീച്ച്മെന്റ് അപ്രായോഗികമാണെങ്കിലും 2020 ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ ജനപ്രതീ കുറക്കുന്നതിന് ഇത് കാരണമാകും.
Comments