ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ ഇദംപ്രദമായി നടത്തിയ ഇന്റര്‍സ്റ്റേറ്റ് സോക്കര്‍ ടൂര്‍ണമെന്റ് വന്‍ വിജയകരമായി പര്യവസാനിച്ചു.
സെപ്റ്റംബര്‍ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 9 മണിവരെ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും 8ഓളം ടീമംഗങ്ങള്‍ പങ്കെടുത്ത സോക്കര്‍ ടൂര്‍ണമെന്റിന് നേതൃത്വം കൊടുത്തത് മാനേജ് അച്ചേട്ടാണ്. സോക്കര്‍ ടൂര്‍ണമെന്റ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത് കേരളത്തിലെ സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനിലാണ്.
പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതവും സ്വാഗതവും മനോജ് അച്ചേട്ട് (ജനറല്‍ കോര്‍ഡിനേറ്റര്‍), ജോഷി വള്ളിക്കളം(സെക്രട്ടറി), ജിനേഷ് ചുങ്കത്ത്(ട്രഷറര്‍), ബാബു മാത്യു(വൈസ് പ്രസിഡന്റ്), സാബു കട്ടപുറം(ജോ.സെക്രട്ടറി), ഷാബു മാത്യു(ജോ.ട്രഷററര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം ന്യൂയോര്‍ക്ക് എം.എഫ്.സി.യ്ക്ക് മുന്‍ പ്രസിഡന്റ് രജ്ജന്‍ എബ്രഹാം സ്‌പോണ്‍സര്‍ ചെയ്ത ആയിരം ഡോളറും എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ഷിക്കാഗോ ചാലഞ്ചേഴ്‌സ് എഫ്‌സിയ്ക്ക് മുന്‍ പ്രസിഡന്റ് റ്റോമി അംപ്രനാട്ട് സ്‌പോണ്‍സര്‍ ചെയ്ത അഞ്ഞൂറു ഡോളറും എവര്‍ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. എംവിപി-ജെയിംസ് കോലടിയുടെ സ്മരണാര്‍ത്ഥം സിറിയക് കൂവക്കാട്ടിലും, നല്ല ഗോളിക്ക് ഫിലിപ്പ് പുത്തന്‍പുരയിലും, ബെസ്റ്റ് ഡിഫന്ററിന്- അച്ചീവ് റിയാലിറ്റിക്കു വേണ്ടി സാബു അച്ചേട്ടും, വ്യക്തിഗത ട്രോഫി ജെയിംസ് പുത്തന്‍പുരയിലും തുടങ്ങിയ നിരവധിയാളുകള്‍ സ്‌പോണ്‍സര്‍മാരായി വന്ന ടൂര്‍ണമെന്റ് വമ്പിച്ച വിജയപ്രദമാക്കി.
ഒന്നാം സമ്മാനം നേടിയ ന്യൂയോര്‍ക്ക് എം.എഫ്.സി. ടൂര്‍ണമെന്റംഗങ്ങള്‍ ജെഫിതോമസ്(ക്യാപ്റ്റന്‍), ഡാനി തോമസ്(വൈസ് ക്യാപ്റ്റന്‍), പ്രിന്‍സ് തോമസ്, എബ്രഹാം ജോണ്‍, സുമിത്ത് രവീന്ദ്രന്‍, ബജോണ്‍ ബേബി, ഗൗതം സന്തോഷ് കുമാര്‍, അനിലാസ് കരിംസിലാക്കല്‍, സഞ്ചു ജേക്കബ്, സുമിന്‍ രവീന്ദ്രന്‍, ആല്‍ബില്‍ കണ്ണാടന്‍, മിഡ്വി രവീന്ദ്രന്‍, സിബിന്‍ പീറ്റര്‍ എന്നിവരായിരുന്നു. രണ്ടാം സമ്മാനം നേടിയ ഷിക്കാഗോ ചലഞ്ചേഴ്‌സ് എഫ്‌സി അംഗങ്ങള്‍ ഡാനി ജോസഫ്(ക്യാപ്റ്റന്‍), അടുല്‍ കൃഷ്ണ(ക്യാപ്റ്റന്‍), റിച്ചി സാമുവല്‍ (ക്യാപ്റ്റന്‍), ടുക്കു ജോര്‍ജ്(ക്യാപ്റ്റന്‍), മനു കാപ്പന്‍, ജൊനാതന്‍ ചെറിയാന്‍, അര്‍ജ്ജുന്‍ പ്രദീപ്, മൈക്കിള്‍ വര്‍ഗീസ്, ആഴ്‌സി ഫിലിപ്പോസ്, ജെയ്‌സണ്‍ എബ്രഹാം, രാഹുല്‍ രവീന്ദ്രന്‍, ഷാജി വര്‍ഗീസ്, ജിന്‍സ് ജോര്‍ജ്, സ്റ്റീവ് മാത്യു, ജെസ് മോന്‍ തോമസ്, സുനില്‍ ചെറിയാന്‍, സജയ് ജോസഫ്, ആല്‍വിന്‍ ഡേവിഡ്, ജിന്‍സ് ജോസ്, നിധിന്‍ തോമസ്, സിജി വര്‍ഗീസ്, ബിബിന്‍ എബ്രഹാം എന്നിവരാണ്.
എംവിപി ആയി ഗ്ലാഡ് വിന്‍ തോമസ്, അഷ്ബി ഫിലിപ്പോസ്, ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിനായി സന്തോഷ് കുര്യന്‍, ജോയി കൊച്ചുവീട്ടില്‍, സിറിയക് പുത്തന്‍പുര, ജോര്‍ജ് പ്ലാമൂട്ടില്‍, കൊച്ചുമോന്‍ ചിറയില്‍, കാല്‍വിന്‍ കഖലയ്ക്കല്‍, ഫിലിപ്പ് പുത്തന്‍പുര, റ്റോബിന്‍ മാത്യു, ജോമോന്‍ ചിറയില്‍, സന്തോഷ് കാട്ടൂക്കാരന്‍, സുനില്‍, മോനി തോമസ്, റിന്‍സി കുര്യന്‍, പോള്‍സണ്‍, തുടങ്ങിയ നിരവധി ആളുകളുടെ സഹകരണം ടൂര്‍ണമെന്റ് വമ്പിച്ച വിജയപ്രദമാക്കുവാന്‍ സാധിച്ചു.
ടൂര്‍ണമെന്റ് ജനറല്‍ കോര്‍ഡിനേറ്റര്‍ മനോജ് അച്ചേട്ടിന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറിയത്.
റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം
Comments