You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസില്‍ പുരാതന പാട്ടുമത്സരം : സെന്റ് സേവ്യേര്‍ കൂടാരയോഗം ജേതാക്കള്‍

Text Size  

Story Dated: Sunday, September 29, 2019 09:07 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ സെപ്റ്റംബര്‍ 22 ഞായറാഴ്ച നടന്ന പുരാതന പാട്ട് മത്സരത്തില്‍ സെ.സേവ്യര്‍ കൂടാരയോഗം ഒന്നാം സ്ഥാനത്തിന് അര്‍ഹരായി .ഇടവകയുടെ ദശാവത്സരത്തോട് അനുബന്ധിച്ച് കൂടാരയോഗ തലത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. എട്ടു വാര്‍ഡില്‍ നിന്നുള്ള ടീം അംഗങ്ങള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ രണ്ടും, മൂന്നും സ്ഥാനങ്ങള്‍ സെന്റ്  ജൂഡും, സെന്റ്  ജെയിംസ് കൂടാരയോഗവും കരസ്ഥമാക്കി. പ്രൊഫസര്‍ പി.യു ചാക്കോ രചിച്ച പുരാതന പാട്ട് പുസ്തകത്തില്‍ നിന്നുള്ള ഗാനങ്ങള്‍ 7 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ചിട്ടപ്പെടുത്തിയാണ് വേദിയില്‍ അവതരിപ്പിച്ചത്. പുരാതന പൗരാണിക വേഷവിധാനങ്ങോടെ വേദിയിലെത്തിയ ഓരോ ടീം അംഗങ്ങള്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ കാഴ്ചവെച്ച് പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങി.
 
റ്റോണി പുല്ലാപ്പള്ളി, സജി മാലിത്തുരുത്ത് , സിസ്റ്റര്‍ സനൂജ. എന്നിവര്‍ മത്സര വിധികര്‍ത്താക്കളായി. ജനറല്‍ കോഓര്‍ഡിനേറ്റര്‍ പോള്‍സണ്‍ കുളങ്ങര, മേരി ആലുങ്കല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
 
ക്‌നാനായ തനിമ ഒട്ടും ചോര്‍ന്നുപോകാതെ പഴയകാല സ്മരണകളുടെ ഒരനുഭൂതി ഉണര്‍ത്തുവാന്‍ ഓരോ മത്സരാര്‍ത്ഥികള്‍ക്കും സാധിച്ചു. പരമ്പരാഗതമായ ഇതുപോലുള്ള മത്സരങ്ങള്‍ക്ക് നമ്മുടെ സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്ന് വിധി നിര്‍ണയ വേളയില്‍ വിധികര്‍ത്താക്കളെ പ്രതിനിധീകരിച്ച് ടോണി പുല്ലാപ്പള്ളി സംസാരിച്ചു.
സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.