ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂയോര്‍ക്ക് : ഫൊക്കാന ഭാരവാഹികള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ന്യൂ യോര്‍ക്കില്‍ ചര്‍ച്ചകള്‍ നടത്തി . അമേരിക്കന്‍ സിറ്റിസണ്‍ എടുത്തതിന് ശേഷം തൊണ്ണൂറു ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം എന്നതാണ് നിയമം, ഇങ്ങനെ സറണ്ടര്‍ ചെയ്യുബോള്‍ $175 ഫീ ആയി ചാര്‍ജ് ചെയുന്നത്. ഈ ഫീ വളരെ കൂടുതല്‍ ആണെന്നും ഇത് കുറക്കുകയും അതുപോലെ തൊണ്ണൂറു ദിവസത്തിനു ശേഷം സറണ്ടര്‍ ചെയ്യുന്ന ഇന്ത്യന്‍ പാസ്സ്പോര്‍ട്ടുകള്‍ക്കു ലേറ്റ് ഫീ ചാര്‍ജ് ചെയ്യുന്നതും നിര്‍ത്താലാക്കണം എന്ന് ഫൊക്കാന ഭാരവാഹികള്‍ മന്ത്രിയോടെ ഒരു നിവേദനത്തില്‍ ആവിശ്യപ്പെട്ട്.
ന്യൂ യോര്‍ക്കില്‍ എത്തിയ മന്ത്രിയെ ഫൊക്കാന പ്രസിഡന്റ് മാധവന് ബി നായര്‍, ട്രഷര്‍ സജിമോന്‍ ആന്റണി, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, മുന്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്,അജിത് ഹരിഹരന് എന്നിവരാണ് ചര്‍ച്ചകള്‍ നടത്തിയത്.
ഒ.സി.ഐ. കാര്‍ഡ് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) അപേക്ഷാ പ്രക്രിയ ലളിതമാക്കിയ ഇന്ത്യന്‍ എംബസി യുടെ പ്രവര്‍ത്തനത്തെ ഫൊക്കാന അഭിനന്ദിച്ചു.രണ്ട് ഘട്ടങ്ങളായുള്ള അപേക്ഷക്ക് പകരം,ഇനി മുതല്‍ ഒസിഐ അപേക്ഷയുംബന്ധപ്പെട്ട രേഖകളും നേരിട്ട് https://ociservices.gov.in എന്നവെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മതി. ഒ.സി.ഐ. കാര്‍ഡ് അപ്ലൈ ചെയ്യുന്നവര്‍ക്ക് ഉള്ള അപ്ലിക്കേഷന്‍ പ്രോസസ്സ് ലളിതമാക്കിയത് അഭിനന്ദാര്‍ഹമാണെന്ന് ഫൊക്കാന നേതാക്കള്‍ അറിയിച്ചു.
Comments