പി പി ചെറിയാൻ
നുജേഴ്സി- ഒക്ടോബര്‍ പതിമൂന്നിന് നുജേഴ്സിയിൽ സമാപിച്ച എട്ടാമത് മാധ്യമ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങില്‍ സമ്പന്നമായ സദസ്സിനെ സാക്ഷി നിർത്തി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദീപശിഖ പ്രസിഡന്റ് മധു രാജനിൽ നിന്നും ഏറ്റുവാങ്ങിയ ധീര പടയാളി അമേരിക്കൻ മലയാളികളുടെ അഭിമാനമായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ സാരഥി ഡോ ജോർജ് കാക്കനാടിനു വിജയാശംസകളോടൊപ്പം അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവത്തകനായ പി പി ചെറിയാൻ അറിയിച്ചു.
കേരളത്തിലെ മാധ്യമ പ്രവത്തകരെ ലോകോത്തര തലത്തിലേക്ക് ഉയർത്തുന്നതിനു മുൻഗാമി തുടങ്ങി വച്ച പ്രവർത്തനങ്ങൾക്ക് ഉപരിയായി പ്രസ് ക്ലബ്ബിനെ തന്നെ ലോകോത്തര തലത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ അഭംഗുരം മുന്നോട്ടു കൊണ്ടുപോകുന്നതിനു സർവ്വവിധ പിന്തുണയും മാധ്യമ പ്രവർത്തകനെന്ന,, ഐ പി സി എൻ എ അംഗമെന്ന നിലയിൽ ചെറിയാൻ വാഗ്ദാനം ചെയ്തു .
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ തനതായ വ്യക്തിത്വത്തിനുടമയും പുതിയൊരു മാധ്യമ അവബോധം സൃഷ്ടികുന്നതിൽ ബഹുമുഖ പങ്ക് വഹിക്കുകയും ചെയുന്ന ജോര്‍ജ് കാക്കനാട്ട്. ഹ്യൂസ്റ്റണ്‍ കേന്ദ്രമാക്കി ആഴ്ചവട്ടം എന്ന പേരില്‍ പത്രം പ്രസിദ്ധീകരിച്ച് മാധ്യമ രംഗത്ത് ശക്തമായ സാന്നിധ്യം നിലനിർത്തി .ഇന്റർനെറ്റിന്റെ കടന്നുകയറ്റത്തോടെ ആഴ്ചവട്ടത്തെ 'പ്രിന്റില്‍' നിന്നും 'ഓണ്‍ലൈനിലേക്ക്' മാറ്റിയ കാക്കനാട്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വായനയില്‍ പുതിയൊരു സംസ്കാരം കെട്ടിപ്പടുക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യ പ്രസ് ക്ലബിന്റെ വളർച്ചയിൽ ഒരു നിർണായക പങ്കു വഹിക്കുവാൻ കാക്കനാടിന്റെ നേത്വത്വത്തിനു കഴിയുമെന്ന് പ്രതീക്ഷിക്കാം
റിപ്പോർട്ട് : ജീമോൻ റാന്നി
Comments