ന്യു ജെഴ്സി: ഇന്ത്യാ പ്രസ് ക്ലബിന്റെ കമ്യൂണിറ്റി ലീഡര്‍ അവാര്‍ഡ് ഡോ. തോമസ് ഏബ്രഹാമിനു മന്ത്രി കെ.ടി. ജലീല്‍ സമ്മാനിച്ചു.
1975 മുതല്‍ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തനിക്ക് ലഭിച്ച അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ഇന്ത്യ ഡേ പരേഡ് നടത്തുന്നഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് (എഫ്.ഐ.എ) നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന് (എന്‍.എഫ്.ഐ.എ), ഗ്ലോബല്‍ ഓര്‍ഗനൈസഷന്‍ ഓഫ് പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയൊ)എന്നിവയടക്കം അര ഡസന്‍ സംഘടനകള്‍ക്കു താന്രൂപം കൊടുത്തത് അദ്ധേഹം അനുസ്മരിച്ചു
പ്രവാസി സമ്മാന്‍ ജേതാവ് കൂടിയായ തോമസ് ഏബ്രഹാം കേരള സെന്ററിന്റെ സാരഥികളില്‍ ഒരാളുമാണ്. ഇപ്പോഴും ഇന്ത്യന്‍ പൗരന്.
പ്രസ് ക്ലബ് പ്രഥമ പ്രസിഡന്റ് ജോര്‍ജ് ജോസഫ്, ഫോമ നേതാവ് അനിയന് ജോര്‍ജ്, ഫൊക്കാന നേതാവ് പോള്‍ കറുകപ്പിള്ളി എന്നിവരടങ്ങിയ കമ്മിറ്റിയാണു അവാര്‍ഡ് തീരുമാനിച്ചത്.
പ്രൊഫ. പി. സോമസുന്ദരം പ്രവര്‍ത്തിച്ചിരുന്ന കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഹെന്റ്രി ക്രംബ് സ്കൂള്‍ ഓഫ് മൈന്‍സില്‍ അസിസ്റ്റന്റ്ഷിപ്പ് നേടിയായിരുന്നു ഈ കോഴഞ്ചേരിക്കാരന്റെ വരവ്.
അക്കാലത്ത് ഇന്ത്യാക്കാരുടെ നാടുമായുള്ള ബന്ധം വല്ലപ്പോഴും കാണിക്കുന്ന ഹിന്ദി സിനിമ ആയിരുന്നു. 1975ല്‍ കൊളബിയയിലെ ഇന്ത്യാ ക്ലബ് പ്രസിഡന്റായി ഏബ്രഹാം ചുമതലയേറ്റു. തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്തൃ ദിനം ആഘോഷിക്കാന്‍ അദ്ധേഹത്തിന്റെ നേത്രുത്വത്തില്‍ ഒരു ജോയിന്റെ കമ്മിറ്റി രൂപീകരിച്ചു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലമാണു. പലരും ആഘോഷം ചോദ്യം ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തു നടന്നാലും ഇവിടെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന സുപ്രധാന തീരുമാനം അക്കാലത്ത് എടുത്തു.
1977 ആയപ്പോഴേക്കും ജോയിന്റ് കമ്മിറ്റിക്കു വിശ്വാസ്യത കൈവന്നു. എല്ലാവരും ഒന്നായി അണി നിരന്നു. അങ്ങനെ എഫ്.ഐ.എ രൂപീകരിക്കാന്‍ തീരുമാനമായി. 1978 അത് ഇന്‍ കോര്‍പറേറ്റ് ചെയ്തു. തുടര്‍ന്ന് നടന്ന ഇന്ത്യാ ഡേ ഫെസ്റ്റിവല്‍ വന്‍ വിജയമായി. ഏബ്രഹാമിനു ശേഷം വന്ന സുരേഷ് സിംഗിന്റെ കാലത്താണു 1982ല്‍ മന്‍ഹാട്ടനിലെ ഏറ്റവും വലിയ പരേഡ് തുടങ്ങിയത്.
ഇതിനിടയില്‍ എഫ്.ഐ.എ യുടെ നേത്രുത്വത്തില്‍ വിവിധ നഗരങ്ങളിലെ കമ്മിറ്റികള്‍ ചേര്‍ന്ന് എന്‍.എഫ്.ഐ.എ രൂപീകരീക്കുകയും ഏബ്രഹാമിനെ പ്രസിഡന്റായി തെരെഞ്ഞെടുക്കുകയും ചെയ്തു.
1989ല്‍ സംഘടന അഗോള തലത്തില്‍ രൂപീക്രുതമായിഗോപിയൊ. പി.ഐ.ഒ. എന്ന പ്രയോഗം അദ്ധേഹത്തിന്റെ സംഭാവനയാണ്. ഗോപിയോയില് വിവിധ സ്ഥാനങ്ങള്‍ അദ്ധേഹം വഹിച്ചു.
ലോകത്ത് ഏത് രാജ്യത്തു പോയാലും സുഹ്രുത്തുക്കളുള്ള ചുരുക്കം പേരിലൊരാളാണു താനെന്നു ഏബ്രഹാം പറയാറുണ്ട്.
കൊളംബിയയില്‍ ജഗ്ദീഷ് ഭഗവതി ചെയര്‍ ഫോര്‍ പൊളിറ്റിക്കല്‍ എക്കാണമി സ്ഥാപിക്കുന്നതിനും മുന്‍ കൈ എടുത്തു. നാലു മില്യന്റെ എന്‍ഡോവ്മെന്റ് ആണിത്. നാഷനല്‍ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന് ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് (1998), സൗത്ത് ഏഷ്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സര്‍വീസസ് (2000) ദി ഇന്‍ഡസ് നാനോടെക്നോളജി അസോസിയേഷന് (2011) എന്നിവയുടെ സ്ഥാപക നേതാവാണ്.
പ്രധാനമന്ത്രിമാരായിരുന്ന മൊറാര്‍ജി ദേശായി, ഇന്ദിരാ ഗാന്ധി, വാജ്പേയി എന്നിവരെ സ്വീകരിക്കാന്‍ വലിയ സമ്മേളനണങ്ങള് സംഘടിപ്പിച്ചിട്ടുണ്ട്. എന്‍.എഫ്.ഐ.എ കണ്വന്ഷനിലാണു 1986ല്‍ ഹോട്ടല്‍ മോട്ടല്‍ അസോസിയേഷന് രൂപം കൊള്ളുന്നത്
പ്രക്രുതി ദുരന്തത്തില്‍ ഇന്ത്യയില്‍ സഹായമെത്തിക്കാനും ഇമ്മിഗ്രേഷന്‍ പ്രശ്നനത്തില് കോണ്‍ഗസില്‍ മൊഴി നല്‍കാനും പാക്കിസ്ഥാനു ആയുധം നല്‍കുന്നതിനെതിരെ പ്രവര്‍ത്തിക്കുവാനും അദ്ധേഹം മുന്നിലുണ്ടായിരുന്നു
സെറമിക്സ് രംഗത്ത് മെറ്റീരിയല്‍ സയന്റിസ്റ്റായ അദ്ധേഹം നാനൊടെക്നോളജിയില്സ്വന്തം കമ്പനിയുമായി പ്രവര്‍ത്തിക്കുന്നു.
പിതാവ് കോഴഞ്ചേരിയില്‍ അഭിഭാഷകനായിരുന്നു. പത്തനംതിട്ട കതോലിക്കേറ്റ് ക്കോളജില്‍ നിന്നു പ്രീ ഡിഗ്രിക്കു ശേഷം ജയപ്പൂരില്‍ എഞ്ചിനിയറിംഗ് കോളജില്‍ പഠിച്ചു. തുടര്‍ന്ന് അവിടേ തന്നെ കുറച്ചു നള്‍ ലക്ചററായി. അതിനു ശേഷം ഒരു മെറ്റലര്‍ജി കമ്പനിയില്‍ എഞ്ചിനിയറായി. തുടര്‍ന്നാണു കൊളംബിയയിലെത്തിയത്.
ഭാര്യ ഡോ. സൂസി ഇന്റേണിസ്റ്റാണ്. മകള്‍ ഡോ. നിത്യ ഏബ്രാഹാം യൂറോളജിസ്റ്റും മകന് ജയ് തോമസ് ഏബ്രഹാം ഡിസൈന്‍ എഞ്ചിനിയറുമാണ്.
Comments