ജോയിച്ചന്‍ പുതുക്കുളം
ഫ്‌ളോറിഡ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഇന്‍ അമേരിക്കാസ് (ഫോമാ ) 2020- 2022 കാലയളവിലേയ്ക്കുള്ള നാഷണല്‍ കമ്മറ്റിയുടെ ജോ . ട്രഷറര്‍ സ്ഥാനത്തേക്ക് സൗത്ത് ഫ്‌ളോറിഡയില്‍ നിന്നും ജോസ് സെബാസ്റ്റ്യന്‍ വീണ്ടും മത്സരിക്കുന്നു . കേരള കണ്‍വെന്‍ഷന് ശേഷം നടന്ന ഫോമാ അംഗങ്ങളുടെ സൗഹൃദ കൂട്ടായ്മയില്‍ വെച്ച് മത്സരിക്കുന്ന വിവരം ഏവരെയും അറിയിക്കുകയും , പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു ജോസ് സെബാസ്റ്റ്യന്‍. കഴിഞ്ഞ തവണ ഇതേ സ്ഥാനത്തേക്ക് മത്സരിച്ച ജോസ് നിസാര വോട്ടുകള്‍ക്കാണ് പരാജപെട്ടത്. പരാജയപ്പെട്ടെങ്കിലും ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു... ആദ്യമത്സരത്തില്‍ അര്‍ഹതക്ക് ലഭിക്കാത്ത അംഗീകാരം ഈയവസരത്തില്‍ നല്‍കാമെന്ന സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വമായ പിന്തുണയാണ് വീണ്ടും മത്സരിക്കാന്‍ പ്രചോദനമായതെന്ന് ജോസ് സെബാസ്റ്റ്യന്‍ പറയുന്നു.
നാട്ടിലും , ഗള്‍ഫിലും , അമേരിക്കയിലുടനീളവും അതിവിശാലമായ സൗഹൃദവലയമുള്ള ഇദ്ദേഹം കാലാകാലങ്ങളായി മലയാളിയുടെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ വിസ്മരിക്കാനാവാത്ത സജീവസാന്നിധ്യമാണ് . ചെറുപ്പത്തില്‍ നാഷണല്‍ സര്‍വീസ് സ്കീമിലൂടെ സാമൂഹ്യസേവന രംഗത്ത് ചുവടുറപ്പിച്ച ജോസ് സെബാസ്‌ററ്യന്‍ പിന്നീട് ആ അനുഭവസമ്പത്ത് കൈമുതലാക്കി അറബിനാടുകളില്‍ പ്രവാസികളുടെ ഇടയിലും അവരുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച അയാളാണ് .
ആ പ്രവര്‍ത്തനപാരമ്പര്യം അമേരിക്കയിലും തുടര്‍ന്ന ജോസ്, ഇന്ന് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ദേശീയ ട്രഷററായും , സൗത്ത് ഫ്‌ളോറിഡ കേരളാ ബോട്ട് ക്ലബ് ട്രഷറര്‍ ആയും , കുറവിലങ്ങാട് സംഗമം ഓഫ് സൗത്ത് ഫ്‌ളോറിഡാ പ്രസിഡണ്ട് ആയും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു . കേരളസമാജം ഉള്‍പ്പടെയുള്ള സംഘടനകളിലെ സജീവസാന്നിധ്യവും , കൂടാതെ ഒട്ടനവധി സംഘടനകളുടെ ഭാരവാഹിയായ പ്രവര്‍ത്തിച്ചിട്ടുള്ള ജോസ് സെബാസ്‌ററ്യന്‍ സാമൂഹ്യസേവന രംഗത്ത് തന്റെതായ കാഴ്ചപ്പാടും , പ്രവര്‍ത്തനരീതിയും കൈമുതലായിട്ടുള്ള ആളുമാണ് .
ഇപ്പോള്‍ സൗത്ത് ഫ്‌ളോറിഡാ പാല്‍മെറ്റോ ജനറല്‍ ഹോസ്പിറ്റലില്‍ റെസ്പിറേറ്ററി തെറാപ്പിസ്റ്റായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം ഫ്‌ലോറിഡയിലെ അറിയപ്പെടുന്ന റിയല്‍ട്ടറും കൂടെയാണ് . എപ്പോഴും സുസ്മിതവദനനായി കാര്യങ്ങളെ നേരിടുന്ന ജോസ്, ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി തന്നെയാണെന്ന് സുഹൃത്തുക്കള്‍ കരുതുന്നു.
Comments