You are Here : Home / USA News

'ദീപാലയാ ഫൌണ്ടേഷന്‍ യുഎസ്എ' യ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല തുടക്കം.

Text Size  

Story Dated: Friday, October 25, 2019 03:08 hrs UTC

ഹൂസ്റ്റണ്‍: ഡല്‍ഹി കേന്ദ്രമാക്കി ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന   സ്ത്രീകളുടെ ശാക്തീകരണത്തിനും കുട്ടികളുടെ ഉന്നമനത്തിനുമായി 40 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗവണ്‍മെന്റിതര ചാരിറ്റി സംഘടനകളിലൊന്നായ 'ദീപാലയ' യുടെ പ്രവര്‍ത്തങ്ങള്‍ക്ക് അമേരിയ്ക്കയിലും തുടക്കം കുറിച്ചു.
 
ഒക്ടോബര്‍ 20 നു ഞായറാഴ്ച വൈകുന്നേരം ഐപിസി ഹെബ്രോന്‍ ഫെല്ലോഷിപ്പ് ഹാളില്‍ വച്ച് 'ദീപാലയാ ' ഫൌണ്ടേഷന്‍ യുഎസ്എ യുടെ ഉത്ഘാടനം   പ്രൗഢഗംഭീരമായി നടത്തി. മലയാളികളുടെ അഭിമാനവും അമേരിക്കയില്‍ കോര്‍ട്ട് ജഡ്ജ് ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ വനിതയുമായ ഫോര്‍ട്ട്‌ബെന്‍ഡ് കോര്‍ട്ട് കൗണ്ടി ജഡ്ജ് ജൂലി മാത്യു സമ്മേളനം ഉത്ഘാടനം ചെയ്തു.
 
ജൂലിയുടെ പ്രസംഗത്തില്‍ ഹരിയാനയിലെ ഏറ്റവും പിന്നോക്ക ഗ്രാമങ്ങളിലൊന്നായ നുഹ് ജില്ലയില്‍ ദീപാലയ ചെയ്യുന്ന മഹത്തരമായ പ്രവര്‍ത്തനങ്ങളെപ്പറ്റി തന്റെ സുഹൃത്തില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞു. ദീപാലയയുടെ ഇന്ത്യയിലെയും അമേരിക്കയിലെയും പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ ഭാവുകങ്ങളും ജഡ്ജ് ആശംസിച്ചു.
 
സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ദീപാലയയുടെ  സിഇഒയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എ.ജെ. ഫിലിപ്പ്, പ്രസിഡണ്ട് വൈ.ചാക്കോച്ചന്‍,  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജസ്വന്ത് കൗര്‍, ഫൊക്കാന മുന്‍ പ്രസിഡണ്ട് ജി.കെ.പിള്ള, പെയര്‍ലാന്‍ഡ് മേയര്‍ ടോം റീഡിനെ പ്രതിനിധീകരിച്ച് ഡേവിഡ് മില്ലര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ റവ. ഫാ. തോമസ് അമ്പിളിവേലില്‍, മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. 1979 ല്‍   ദീപാലയ സ്‌കൂളിലെ പ്രഥമ  വിദ്യാര്‍ത്ഥിയും, ദീപാലയ പ്രസിഡണ്ട് വൈ. ചാക്കോച്ചന്റെ മകളും ഇപ്പോള്‍ ഫിലാഡെല്‍ഫിയയില്‍ ശാസ്ത്രജ്ഞയുമായ സില്‍വിയും തന്റെ നല്ല അനുഭവങ്ങള്‍ പങ്കിട്ടു.   
 
ദീപാലയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജസ്വന്ത് കൗര്‍ ദീപാലയയുടെ  ജീവകാരുണ്യ, സാമൂഹ്യ ഉന്നമന പ്രവര്‍ത്തനങ്ങളെയും ദീപാലയയുടെ സുതാര്യമായ ഭരണനിര്‍വഹണത്തെപ്പറ്റിയും നടത്തിയ പവര്‍ പോയിന്റ് അവതരണത്തില്‍കൂടെ വ്യക്തമാക്കി. 1979 ല്‍ 7 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച ദീപാലയ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടുക്കയറുകയായിരുന്നു. ആയിരക്കണക്കിന് പാവപ്പെട്ടവരെ സഹായിച്ചു.
 
3,50,000 (മൂന്നര ലക്ഷം) പാവപ്പെട്ട നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി. ദീപാലയ ഹരിയാനയിലെയും ഡല്‍ഹിയിലെയും ഏറ്റവും പിന്നോക്ക മേഖലക ളില്‍ നടത്തുന്ന സ്‌കൂളുകളില്‍ ഇപ്പോള്‍ 8000 കുട്ടികള്‍ പഠനം നടത്തുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച സ്ത്രീ സ്വയം സഹായ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ ഇന്ന് പല സംസ്ഥാനങ്ങളൂം മാതൃകയായി സ്വീകരിച്ചു. ഇപ്പോള്‍ 1200  
സ്വയം സഹായ ഗ്രൂപ്പുകളിലായി 16000 സ്ത്രീകള്‍ അംഗങ്ങളായി പ്രവര്‍ത്തിയ്ക്കുന്നു. ദീപാലയ അവരുടെയും അവരുടെ കുടുംബത്തിന്റയും ജീവിതക്രമത്തെ മാറ്റിമറിച്ചു അവര്‍ക്കു സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നു. 160 ഭിന്നശേഷിയുള്ള   കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതോടൊപ്പം അനാഥരായ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഹോസ്റ്റലുകളും നടത്തി വരുന്നു.
 
2018 ല്‍ കേരളത്തിലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  'ചേന്ദമംഗലം' എന്ന ഗ്രാമത്തിലെ  2 സ്‌കൂളുകള്‍ 30  ലക്ഷം രൂപ ചെലവാക്കി മുഴുവനായി പുനര്‍ നിര്‍മ്മിച്ചു നല്‍കി.
 
സി.ജി.ഡാനിയേല്‍ സ്വാഗതം ആശംസിച്ചു. ഷിബിന്‍ ഡാനിയേല്‍ എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. ഹെന്ന മാത്യു ടീമിന്റെ ശ്രുതി മധുരമായ ഗാനം സമ്മേളനത്തിന് മികവ് നല്‍കി.
 
ദീപാലയയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങേകുവാന്‍ രൂപീകൃതമായ  ദീപാലയ ഫൌണ്ടേഷന്‍ യുഎസ്എ യുടെ ബോര്‍ഡ് അംഗങ്ങളായി സി.ജി.ഡാനിയേല്‍ (പ്രസിഡണ്ട് ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ്), ബാബു കൂടത്തിനാലില്‍ (സെക്രട്ടറി) ഷിബിന്‍ ഡാനിയേല്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.  ദീപാലയ ഫൌണ്ടേഷന്‍ ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസഷനാണെന്ന് ഡാനിയേല്‍ അറിയിച്ചു.      
 
സമ്മേളനത്തിന് ശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.