വീട്ടിൽ വളർത്തിയിരുന്ന പെരുമ്പാമ്പുകളിൽ ഒന്നു കഴുത്തിൽ ചുറ്റിയതിനെ തുടർന്ന് 36 വയസ്സുകാരി ലോറ ഹേഴ്സറ്റ് മരിച്ചു. ഓക്സ്‍ഫഡിലുള്ള ഇവരുടെ വസതിയിൽ നിന്ന് 20 പെരുമ്പാമ്പുകൾ ഉൾപ്പെടെ 140 പാമ്പുകളെ പിടികൂടിയതായി ഇന്ത്യാന സ്റ്റേറ്റ് പൊലീസ് സെർജന്റ് കിം റൈലി പറഞ്ഞു.
വീടിനടുത്തുള്ള താമസക്കാരിയാണ് ലോറ അബോധാവസ്ഥയിൽ കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് പൊലീസിലറിയിച്ചു. അവർ എത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നവംബർ 1ന് ഓട്ടോപ്സി റിസൽട്ട് ലഭിച്ചതിനു ശേഷമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
snake
വീട്ടിൽ വളർത്തുന്ന പെരുമ്പാമ്പുകളുടെ ആക്രമണത്തിൽ അമേരിക്കയിൽ 1978– 2009 കാലഘട്ടത്തിൽ 16 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു സർവ്വേ ചൂണ്ടിക്കാണിക്കുന്നു.പുറമെ ശാന്തമായി തോന്നാമെങ്കിലും അപ്രതീക്ഷിതമായി ഇവ പ്രകോപിതമാകാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ടർ പറയുന്നു. 350 പൗണ്ട് തൂക്കവും 20 അടി നീളവുമുള്ള പെരുമ്പാമ്പുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments