You are Here : Home / USA News

ബിയർ മോഷ്ടിക്കാൻ കയറിയ പതിനേഴുകാരനെ യുവാവ് വെടിവച്ചു കൊന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 02, 2019 12:16 hrs UTC

നോർത്ത് മെംപിസ് ∙ ബിയർ മോഷ്ടിക്കാൻ സ്റ്റോറിൽ കയറിനെ യുവാവിനെ സ്റ്റോർ ക്ലാർക്ക് വെടിവച്ചു കൊന്നു. പ്രതിക്കു കോടതി 22 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. യുഎസിലെ നോർത്ത് മെംപിസിലാണ് സംഭവം.  2018 മാർച്ച് 19 നാണു സ്റ്റോറിൽ കയറി രണ്ടു ഡോളറിന്റെ ബിയർ മോഷ്ടിച്ച 17കാരൻ ഡോറിയൻ ഹാരിസ് കടയിൽ നിന്നും പുറത്തു കടന്നു ഓടി രക്ഷപ്പെടുന്നതിനിടയിൽ സ്റ്റോർ ക്ലാർക്ക് അൻവർ (30) പുറകെ ഓടി നിരവധി തവണ വെടിയുതിർത്തത്. പിന്നീട് ക്ലാർക്ക് സ്റ്റോറിൽ തിരിച്ചെത്തുകയും ചെയ്തു.
 
 
രണ്ടു ദിവസത്തിനു ശേഷം ഡോറിയൻ ഹാരിസിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ പുറകിൽ കണ്ടെത്തി. വെടിവച്ച വിവരം സ്റ്റോർ ക്ലാർക്ക് പൊലീസിനെ അറിയിച്ചില്ല എന്നതാണ് ആരോപിക്കപ്പെട്ട കുറ്റം. ഒക്ടോബർ 31ന് അൻവറിനെ 22 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചതായി ഷെൽബി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു. ഈ സംഭവത്തെ തുടർന്ന് നിരവധി പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.