You are Here : Home / USA News

ലാനാ: ജോസെന്‍ ജോര്‍ജ്, അനില്‍ ശ്രീനിവാസന്‍, കെ.കെ. ജോണ്‍സണ്‍ - പുതുനേതൃത്വം

Text Size  

Story Dated: Sunday, November 10, 2019 11:52 hrs UTC

ഡാളസ്: ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് (ലാന) പുതിയ ഭാരവാഹികള്‍. ജോസെന്‍ ജോര്‍ജ് ഡാളസ് (പ്രസിഡന്റ്), ജെയ്ന്‍ ജോസഫ് ഓസ്റ്റിന്‍ ടെക്‌സസ് (വൈസ് പ്രസിഡന്റ്), അനില്‍ ശ്രീനിവാസന്‍ -ചിക്കാഗോ (സെക്രട്ടറി), ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ (ജോയിന്‍ സെക്രട്ടറി), കെ.കെ. ജോണ്‍സണ്‍ ന്യൂയോര്‍ക്ക് (ട്രഷറാര്‍), ജോണ്‍ മാത്യു ഹൂസ്റ്റണ്‍ ടെക്‌സസ് (അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍).

അമേരിക്കയിലെയും കാനഡയിലെയും മലയാള ഭാഷാ പ്രേമികളുടെയും സാഹിത്യകാരന്മാരുടെയും സഹവര്‍ത്തിത്ത വേദിയാണ് ലാന. ബേബീ ബൂമേഴ് ജനറേഷനിലെ അമേരിക്കന്‍ മലയാള എഴുത്തുകാരുടെയും അനശ്വരനായ ചാക്കോ ശങ്കരത്തിലിന്റെയും ഏകമാന ശ്രമഫലമായ്, 1997ലാണ് ലാനാ രൂപം കൊണ്ടത്. ലാനയുടെ പതിനൊന്നാം ദേശീയ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ ഡാളസ്സില്‍ വച്ച് തിരഞ്ഞെടുത്തു. പ്രശസ്ത എഴുത്തുകാരന്‍ ഏബ്രാഹം തെക്കേമുറി വരണാധികാരിയായി. പുകളറിയിച്ച സാഹിത്യകാരന്‍ ജോണ്‍ മാത്യു പതിനൊന്നാം ലാനാ കണ്‍വെന്‍ഷന്‍ അദ്ധ്യക്ഷനായിരുന്നൂ. സെക്രട്ടറി ജോസന്‍ ജോര്‍ജ് നേതൃത്വം നല്‍കി.

മൂന്നു ദിനങ്ങള്‍ ചര്‍ച്ചകളുടെയും സാഹിത്യവായനകളുടെയും വിലയിരുത്തലുകളുടെയും കാന്തിക വലയം തീര്‍ത്തൂ എഴുത്തുകാര്‍. റിട്ടയേഡ് ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസ്, ഡോ. എം വി പിള്ള, ഡോ. എന്‍ പി ഷീല, ലാനാ സ്ഥാപക പ്രസിഡന്റ് ഡോ.എം എസ് നമ്പൂതിരി, ജോര്‍ജ് ഓച്ചാലില്‍, ജെ. മത്യൂസ്, രാജു ചാമത്തില്‍, ഡോ. ജോര്‍ജ് കാക്കനാട്, ഷാജന്‍ ആനിത്തോട്ടം, അശോകന്‍ വേങ്ങശ്ശേരി, കെ.കെ. ജോണ്‍സണ്‍, ഡോ. നന്ദകുമാര്‍ ചാണയില്‍, തമ്പി ആന്റണി, മാലിനി (നിര്‍മല ജോസഫ്), അനില്‍ ശ്രീനിവാസന്‍, ജയന്ത് കാമിച്ചേരി, നിര്‍മലാ തോമസ്, ജോര്‍ജ് നടവയല്‍, മീനു എലിസബത്ത്, അനുപമാ സാം, ജെയ്ന്‍ ജോസഫ്, പ്രേമാ തെക്കേക്ക്, ശങ്കര്‍ മന, എം. എന്‍.നമ്പൂതിരി, ഡോ.എ. പി. സുകുമാരന്‍, ഫ്രാന്‍സീസ് തോട്ടം, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഏ.സി.ജോര്‍ജ്, സി വി ജോര്‍ജ്, മന്‍ജിത് കൈനകരി, ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പള്ളില്‍, ബിജോ ജോസ് ചെമ്മാന്ത്ര, പി.സി. മാത്യു, റോസമ്മ ജോര്‍ജ്, കിഷന്‍ പോള്‍, ഡോ.ദര്‍ശന മനയത്ത്, ജെയിംസ് കൂരീക്കാട്ടില്‍, ഉമാഹരിദാസ്, കെ.വി പ്രവീണ്‍, കുര്യന്‍ മ്യാലില്‍, ബിന്ദൂ ടി ജി, മിനീ നായര്‍, ഏബ്രാഹം ജോണ്‍, ഗീതാ ജോര്‍ജ്, മാത്യു നെല്ലിക്കുന്ന്, ജോസ് പ്ലാക്കാട്ട്, സാമുവേല്‍ യോഹന്നാന്‍, ഷീലാ എം പി, റോയി കൊടുവത്ത് , ഷിജു ഏബ്രാഹം, സിജു വി ജോര്‍ജ്, ലക്ഷ്മി വിനു, ഐറീന്‍ കല്ലൂര്‍, ജിജി സ്‌കറിയാ, ദിവ്യാ മേനോന്‍, ആരതി വാര്യര്‍ എന്നിങ്ങനെ നിരവധി അക്ഷര സ്‌നേഹികള്‍ പതിനൊന്നാം ലാനാ കണ്‍വെന്‍ഷനെ ചരിത്രത്താളുകളിലേക്ക് ഉയര്‍ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.