You are Here : Home / USA News

കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോണ്‍ഫെറന്‍സ് ഡിസംബര്‍ 11, 2019ന്

Text Size  

Story Dated: Tuesday, November 19, 2019 03:32 hrs UTC

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോണ്‍ഫെറന്‍സ് ഡിസംബര്‍ 11, 2019 (December 11, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.
വിഷയം: 'മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യന്‍ മതത്തിനുവേണ്ടിയോ' (Religion for man, or man for religion)
അവതരിപ്പിക്കുന്നത്: റവ ഡോ വല്‍സന്‍ തമ്പു (Rev. Dr. Valson Thampu)
 
ദില്ലിയിലെ സുപ്രസിദ്ധ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയി 2008 മുതല്‍ 2016 വരെ സേവനം ചെയ്തിട്ടുള്ള റവ ഡോ വല്‍സന്‍ തമ്പു ചുര്‍ച്ച് ഓഫ് നോര്‍ത് ഇന്ത്യയുടെ ഒരു ഓര്‍ഡെന്‍ഡ് മിനിസ്റ്റര്‍ ആണ്.  ഇപ്പോള്‍ പുരോഹിത ഐഡന്റിറ്റി ഉപേക്ഷിച്ചിരിക്കുകയാണ്. ദൈവശാസ്ത്രത്തില്‍ ജവഉ എടുത്തിട്ടുണ്ട്. അധ്യാപകന്‍, പ്രിന്‍സിപ്പല്‍, ക്രിസ്ത്യന്‍ എഴുത്തുകാരന്‍, ദൈവശാസ്ത്രജ്ഞന്‍, സര്‍വോപരി യേശുവിന്റെ ശിഷ്യന്‍ ആണ്, അദ്ദേഹം. തുടര്‍ച്ചയായി രണ്ടുപ്രാവശ്യം ദില്ലി ന്യൂനപക്ഷ കമ്മീഷനംഗമായും ഒരു പ്രാവശ്യം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള കമ്മീഷനംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെല്ലൂര്‍ മെഡിക്കല്‍ കോളേജ് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. 2005ല്‍ അദ്ദേഹം പാഠ്യപദ്ധതി റിവ്യൂ നാഷണല്‍ സ്റ്റീയറിങ് കമ്മറ്റി മെമ്പറായിരുന്നു. ആ റിവ്യൂവിന്റെ ഫലമായാണ് ദേശീയതല പാഠ്യപദ്ധതി രൂപംകൊണ്ടത്. ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ച അദ്ദേഹം തിരുവനന്തപുരത്താണ് ഇപ്പോള്‍ താമസിക്കുന്നത്. പത്രമാസികകളില്‍ സ്ഥിരം എഴുതിക്കൊണ്ടിരിക്കുന്നു.
 
ഈ ഭൂമുഖത്തെ ജീവജാലങ്ങളില്‍ മനുഷ്യന്‍ മാത്രമെ മതത്തെ കണ്ടെത്തി ദൈവത്തിന് ആരാധനയും പ്രാര്‍ത്ഥനയും അര്‍പ്പിക്കുന്നതായിട്ടുള്ളു. മനുഷ്യന്റെ ഉള്ളിലെ ജീവനെയും അവന്റെ പുറം ലോകത്തെയും മനസ്സിലാക്കാനുള്ള വാഞ്ചനയായിരിക്കാം അതിനു കാരണം. 
ഇന്ന് കാണുന്ന മതങ്ങള്‍ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാമൂഹികസാമ്പത്തികശാസ്ത്രപരമായും രാഷ്ട്രീയബൗദ്ധികഅന്തരീക്ഷപരമായും സംഭവിച്ച മാറ്റങ്ങള്‍കൊണ്ട് പരിണമിച്ചവകളാണ്. പലതും സംഘടിത മതങ്ങളാണ്. അവ തഴച്ച് വളര്‍ന്നിരുന്നു, ഒരുകാലത്ത്. ധാര്‍മിക തത്വത്തെ മുറുകെപ്പിടിക്കുന്ന മതങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. നാം ജീവിക്കുന്ന ഈ ഗ്രഹത്തില്‍ 
എത്ര മതങ്ങളുണ്ടെന്ന് ആര്‍ക്കും അറിയാമെന്ന് തോന്നുന്നില്ല. എങ്കിലും ലോകത്തിലെ ഏഴുബില്യനില്‍ കൂടുതല്‍ ജനങ്ങളുള്ളതില്‍ ബഹുഭൂരിപക്ഷവും ഏതെങ്കിലും തരത്തിലുള്ള മതത്തില്‍ ആയിരിക്കുന്നവരാണ്. അപ്പോള്‍ 'മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യന്‍ മതത്തിനുവേണ്ടിയോ?' എന്ന ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്.
ദൈവശാസ്ത്രജ്ഞനായ Dr. Valson Thambu-hn³sd ഈ വിഷയത്തിലെ നിഗമനം എന്താണെന്ന് നമുക്ക് ശ്രവിക്കാം. 
 
അവതരണത്തിനുശേഷമുള്ള ചോദ്യോത്തരവേളയിലും ചര്‍ച്ചയിലും പങ്കെടുക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.
ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
 
ഡിസംബര്‍ 11, 2019 Wednesday evening 09 pm Eastern Standard Time (New York Time)
Moderator: Mr. A. C. George 
The number to call: 1-605-472-5785; Access Code: 959248# 
Please see your time zone and enter the teleconference accordingly.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.