ചിക്കാഗോ: 2020 മെയ് മാസം 23-24 തീയതികളിലായി ചിക്കാഗോ കൈരളി ലയണ്‍സ് ക്ലബിന്റെ ആതിഥേത്വത്തില് വച്ച് ചിക്കാഗോയില്‍ വച്ചു നടക്കുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍നാഷ്ണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് വന്‍ ജനപങ്കാളിത്തം കൊണ്ട് ആവേശ്വോജ്ജ്വലമായി മാറി.
ചിക്കാഗോ ക്നാനായ സെന്ററില്‍ വച്ച് നവംബര്‍ 3-ാം തീയതി നടന്ന കിക്കോഫ് കോട്ടയം പാര്‍ലമെന്റ് അംഗം ശ്രീ.തോമസ് ചാഴിക്കാടന് ഉത്ഘാടനം ചെയ്തു. വടക്കേ അമേരിക്കയിലെ മലയാളി സമൂഹം വളരെ ആവേശപൂര്‍വ്വം സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ മെഗാ സ്പോണ്‍സറായി മുന്നോട്ട് വന്നിരിക്കുന്നത് ചിക്കാഗോയിലെ വ്യവസായ പ്രമുഖനും കായിക പ്രേമിയുമായ ശ്രീ.ജോണ്‍ പുതുശ്ശേരിയില്‍ ആണ്. പ്രവാസി മലയാളികളുടെ മലയാള മണ്ണിനോടുള്ള സ്നേഹവും കടന്നു വന്ന വഴികളോടുള്ള മധുരസ്മരണകളുമാണ് ഇതുപോലുള്ള ടൂര്‍ണമെന്റുകളിലൂടെ പുനരാവിഷ്ക്കരിക്കപ്പെടുന്നതെന്ന് ശ്രീ.തോമസ് ചാഴിക്കാടന് എം.പി.പറയുകയുണ്ടായി. കൈരളി ലയണ്‍സ് ക്ലബ് പ്രസിഡന്റ് സിബി കദളിമറ്റം അദ്ധ്യക്ത വഹിച്ച സമ്മേളനത്തില്‍ ടൂര്‍ണമെന്റ് ചെയര്മാന് സിറിയക്ക് കൂവക്കാട്ടില്‍ ടൂര്‍ണമെന്റിനെ കുറിച്ച് വിശദീകരിച്ചു. ചിക്കാഗോയിലെ മലയാള സമൂഹത്തിന്റെ മുഴുവന്‍ സഹകരണവും ടൂര്‍ണമെന്റ് വിജയത്തിനായി പ്രവര്‍ത്തിയ്ക്കുമെന്ന് വിവിധ മലയാളി അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍ ഉറപ്പു നല്കി. ചിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് ജോസസണ് കണ്ണൂക്കാടന്‍, കെസിസിഎ പ്രസിഡന്റ് അനി മഠത്തില്‍ താഴെ, വൈസ് പ്രസിഡന്റ് സണ്ണി മുണ്ടപ്ലാക്കില്‍, ഇല്ലിനോയി മലയാളി അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, KCS പ്രസിഡന്റ് ഷിജു ചെറിയത്തില്‍, ISWAI പ്രസിഡന്റ് റ്റോമി കണ്ണാലയില്‍, ലൂക്കാച്ചന് മെമ്മോറിയല്‍ പ്രസിഡന്റ് സോനു പാലയ്ക്കത്തടം തുടങ്ങിയവര്‍ പ്രസംഗിച്ചു. കൈരളി ലയണ്‍സ് എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് കുര്യന്, അലക്സ് കാലയില്‍, മാത്യു തട്ടാമറ്റം, പ്രിന്‍സ് തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ജോസ് മണക്കാട്ട് പ്രോഗ്രാം മോഡറേറ്ററായി പ്രവര്‍ത്തിച്ചു.
Comments