You are Here : Home / USA News

ഒ.സി.ഐ. കാര്‍ഡ് പുതുക്കാത്തതു മൂലം ചിലര്‍ക്ക് യാത്ര മുടങ്ങുന്നു: കോണ്‍സുലേറ്റിന്റെ വിശദീകരണം

Text Size  

Story Dated: Wednesday, November 27, 2019 02:43 hrs UTC

ന്യു യോര്‍ക്ക്: ഒ.സി.ഐ. കാര്‍ഡ് പുതുക്കാത്തതു മൂലം ചിലര്‍ക്ക് ചില വിമാന കമ്പനികള്‍ യാത്ര നിഷേധിക്കുന്നു. എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണു പലരും പുതുക്കല്‍ വേണമെന്ന് അറിയുന്നത്. ഇതു മൂലം ചിലരുടെ യാത്ര മുടങ്ങുന്നു.

ഇതേത്തുടര്‍ന്ന് ന്യു യോര്‍ക്ക്കോണ്‍സുലേറ്റ് പത്രക്കുറിപ്പ് ഇറക്കി. നിലവിലുള്ള നിയമവും വിശദീകരണവും അതില്‍ ചൂണ്ടിക്കാട്ടുന്നു.

1) 20 വയസിനു മുന്‍പ് ഓ.സി.ഐ. കാര്‍ഡ് എടുത്തവര്‍, അമേരിക്കന്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ. കാര്‍ഡ് പുതുക്കണം. ഫോട്ടോയില്‍ വ്യത്യാസം വരുമെന്നു ന്യായം. 19 വയസില്‍ ഒ.സി.ഐ. കാര്‍ഡ് എടുത്ത കുട്ടിയും അടുത്ത തവണ യു.എസ്. പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ഒ.സി.ഐ. പുതുക്കണം.

യു.എസ്. പാസ്‌പോര്‍ട്ട് 28 വയസാകുമ്പോഴാണു പുതുക്കുന്നതെങ്കില്‍ അപ്പോള്‍ പുതുക്കിയാല്‍മതി.

(പക്ഷെ എത്ര പേര്‍ അത് ഓര്‍ക്കും? അതിനു പകരം 20 വയസ് ആകുമ്പോള്‍ തന്നെ പുതുക്കണമെന്നു പറഞ്ഞാല്‍ എത്രയോ എളുപ്പം)

2) 21 വയസ് മുതല്‍ 49 വരെ ഒ.സി.ഐ. കാര്‍ഡ് പുതുക്കണ്ട. പക്ഷെ മുകളില്‍ പറഞ്ഞ വ്യവസ്ഥ മറക്കണ്ട.

3) 50 വയസിനു മുന്‍പ് ഒ.സി.ഐ. എടുത്തയാള്‍ പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ഒ.സി.ഐ. പുതുക്കണം. അത് ഒരു തവണ മതി. 50-നു ശേഷം ഒ.സി.ഐ. എടുത്താല്‍ പുതുക്കേണ്ടതില്ല.

4) 50 വയസിനു മുന്‍പ് ഒ.സി.ഐ. എടുത്തവര്‍ എന്നു പാസ്‌പോര്‍ട്ട് പുതുക്കുന്നോ അന്നു ഒ.സി.ഐ. പുതുക്കിയാല്‍ മതി. ഉദാഹരണത്തിനു 49 വയസുള്ളപ്പോള്‍ ഒ.സി.ഐ. യും പാസ്‌പോര്‍ട്ടും എടുത്തയാള്‍ 10 വര്‍ഷം കഴിഞ്ഞ് പാസ്‌പോര്‍ട്ട് കാലാവധി തീരുമ്പോള്‍ മാത്രം ഒ.സി.ഐ. പുതുക്കിയാല്‍ മതി.

5) 50 കഴിഞ്ഞു ഒ.സി.ഐ. എടുത്തവര്‍ പിന്നീടത് പുതുക്കേണ്ടതില്ലെങ്കിലും ആര്‍ക്കെങ്കിലും ഫോട്ടൊ മാറണമെന്നോ അഡ്രസ് മാറണമെന്നോ ഒക്കെ തോന്നിയാല്‍ പുതുക്കാം. ഇതിനായി മിസലേനിയസ് സര്‍വീസിലാണു അപേക്ഷ നല്‌കേണ്ടത്

6) 50 കഴിഞ്ഞവര്‍ ഒ.സി.ഐ. പുതുക്കിയില്ലെങ്കിലും പഴയ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ അധിക്രുതരില്‍ നിന്നു പ്രശ്‌നം ഉണ്ടാവില്ല. എന്നാല്‍ എയര്‍ലൈനുകളില്‍ നിന്നു പ്രശ്‌നം വരാമെന്നും അതിനാല്‍ ഒ.സി.ഐ. എത്രയും നേരത്തെ പുതുക്കണമെന്നും ന്യു യോര്‍ക്ക് കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി ദി ഹിന്ദു പത്രത്തോട് പറഞ്ഞു.

20 വയസില്‍ താഴെ ഉള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കണമെന്നില്ല.

ഇനി ഈ ലേഖകന്റെ വ്യക്തിപരമായ അനുഭവം. കഴിഞ്ഞ മാസം 29-നു എയര്‍ ഇന്ത്യക്ക് യാത്ര പുറപ്പെടാറായപ്പോഴാണു പുത്രിക്ക് ഒ.സി.ഐ. എടുത്തത് 18 വയസുള്ളപ്പോഴാണല്ലോ എന്നോര്‍ത്തത്. ഇപ്പോള്‍ പുതിയ പാസ്‌പോര്‍ട്ട് കിട്ടി. ഈ രംഗത്തെ വിദ്ഗദനായ ഫോമാ നേതാവ് തോമസ് ടി. ഉമ്മനെ വിളിച്ചു. അദ്ധേഹം കോണ്‍സുലേറ്റില്‍ വിളിച്ച് അന്വേഷിച്ചു.

ഒ.സി.ഐ. പുതുക്കണമെന്നാണു അവര്‍ പറഞ്ഞത്. ആ വിവരം ലേഖകനും കുടുംബവും അറിയുന്നതിനു മുന്‍പേ ഞങ്ങള്‍ യാത്രയായി. എയര്‍ ഇന്ത്യ കൗണ്ടറിലിരുന്നയാള്‍ ഒന്നും ചോദിച്ചില്ല. തിരിച്ചു വന്നപ്പോഴും പ്രശ്‌നം ഉണ്ടായില്ല.

ഇപ്പോള്‍ ഭാര്യയുടെ ഒ.സി.ഐ. എടുത്തു നോക്കുമ്പോള്‍ അതു കിട്ടിയതു 47 വയസുള്ളപ്പോള്‍. ന്യായമായും അതും പുതുക്കേണ്ടത്! ഭാഗ്യത്തിനു പ്രശ്‌നം ഒന്നും ഉണ്ടായില്ല.

ഒ.സി.ഐ. കാര്‍ഡ് ഇന്ന പ്രായത്തിലൊക്കെ പുതുക്കണമെന്ന് ക്രുത്യമായ നിര്‍ദേശാം നല്കാതെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ എന്നെല്ലാം പറഞ്ഞു ജനത്തെ എന്തിനാണു കണ്‍ഫ്യൂസ് ചെയ്യിക്കുന്നതെന്നു മനസിലാകുന്നില്ല.

ഇനി ഒ.സി.ഐയെപറ്റി എന്തെങ്കിലും സംശയം ഉള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സര്‍വീസ് സ്വീകരിക്കാവുന്നതേയുള്ളു.  യാത്ര പുറപ്പെടുന്നതിനു ഏതാനും ദിവസം മുന്‍പ് വിസ ഓണ്‍ അറൈവലിനു ഓണ്‍ലൈനില്‍ അപേക്ഷ നല്കണം. അതിന്റെ രസീതുമായി പോയാല്‍ മതി. സംശയമുള്ളവര്‍ ഈ മുന്‍ കരുതല്‍ സ്വീകരിക്കാം.

ഇനി മിസലേനിയസ് സര്‍വീസ് വഴി പുതുക്കാന്‍ അപേക്ഷ കൊടുക്കുന്നതും ഒരു ചടങ്ങു തന്നെ. അമേരിക്കന്‍ പാസ്‌പ്പോര്‍ട്ട് പുതുക്കുന്നതു പോലെ ലളിതമായ പ്രക്രിയ ഇക്കാര്യത്തിലും ഉണ്ടായെങ്കില്‍.
 

Advisory on Validity of Overseas Citizen of India (OCI) Card

We have been informed of difficulties faced by OCI cardholders who are not being allowed to board flights as passport number on their OCI cards and the passport number on current passport held by them are different. OCI cardholders may please ensure following criteria of validity of their OCI cards before planning their visit to India:

1. OCI card holder who is 20 years of age or younger, OCI card must be renewed each time a new passport is issued.

2. OCI card holder who is 21 to 49 years of age, it is not mandatory to renew OCI card each time a new passport is obtained.

3. OCI card holder who attains the age of 50 years or more, OCI card must be renewed only once after the issuance of a new passport.

4. It is also clarified that if an OCI cardholder renews his/her foreign passport of 10 year validity at anytime between between the age 41 to 49 and which remains valid till he/she attains the age of 51 to 59, the old OCI card would remain valid till he/she obtains a fresh passport.

5. If the OCI card is issued for the first time after the age of 50 years, then there is no need for re-issuance of OCI card in case a new passport is obtained. However, if the applicant so desires at anytime he/she can apply under Miscellaneous Services for re-issue of the OCI card to reflect the updated passport number, change in personal particulars etc.

6. As far as Indian immigration authorities are concerned, the OCI cardholders (excluding OCI cardholders mentioned at point 1 above) will be permitted to entry/exit India on the strength of OCI card even if it contains the old passport number of the card holder.

7. Applicants may also refer to the following links (including FAQs) for any other clarification on the matter:

a) https://boi.gov.in/content/overseas-citizen-india-oci-cardholder

b) https://mha.gov.in/MHA1/OCI.html

New York

November 19, 2019

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.