You are Here : Home / USA News

റൂത്ത് ജോര്‍ജിനെ കൊന്നത് ശ്വാസം മുട്ടിച്ച്; സംസ്‌കാരം ശനിയാഴ്ച

Text Size  

Story Dated: Thursday, November 28, 2019 04:19 hrs UTC

ചിക്കാഗോ: കൊല്ലപ്പെട്ട യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി-ചിക്കാഗോ വിദ്യാര്‍ഥിനി റൂത്ത് ജോര്‍ജിന്റെ (19) സംസ്‌കാരംശനിയാഴ്ച നടത്തും.

പൊതുദര്‍ശനം വെള്ളിയാഴ്ചവൈകിട്ട് 6 മുതല്‍ 8 വരെ ഹോപ്പ് ചര്‍ച്ച് (ട്രിനിറ്റി ചര്‍ച്ച് ഓഫ് നാസറീന്‍) 1451 റെയ്മണ്ട് ഡ്രൈവ്, നേപ്പര്‍വില്‍, ഇല്ലിനോയി-60563

സംസ്‌കാര ശുശ്രൂഷ നവംബര്‍ 30 ശനി രാവിലെ 10 മുതല്‍ ക്രൈസ്റ്റ് ലൂഥറന്‍ ചര്‍ച്ച്, 1101 മാഞ്ചസ്റ്റര്‍ അവന്യു, വെസ്റ്റ്‌ചെസ്റ്റര്‍, ഇല്ലിനോയി-60154. സംസ്‌കാരം ഓക്ക് റിഡ്ജ് സെമിത്തെരി

ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയായ റൂത്തിന്റെ മരണം സംബധിച്ച് കൂടുതല്‍ വിവരങ്ങള്‍ ജാമ്യത്തിനുള്ള വിചാരണയില്‍ വെളിപ്പെട്ടു. രാത്രി ഒന്നരയോടെ ഡെല്റ്റ എപ്‌സിലോണ്‍ മു കോ-എഡ് ഫ്രറ്റേണിറ്റി മീറ്റിംഗ് കഴിഞ്ഞുയൂണിവേഴ്‌സിറ്റിയുടെ മൂന്നു നിലയുള്ളഗരാജിലുള്ള കാറിലേക്ക് നടന്നു പോയ റൂത്തിനെ പ്രതി ഡൊണള്‍ഡ് തര്‍മന്‍ (26) പിന്തുടരുകയായിരുന്നു. അയാള്‍ ശബ്ദമുണ്ടാക്കി റൂത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനും സംസാരിക്കാനും താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും റൂത്ത് അത് ശ്രദ്ധിക്കാതെ നടന്നു പോയി. കോപാകുലനായ പ്രതി റൂത്തിനെ കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ കാറിന്റെ പിന്‍സീറ്റില്‍ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തുകയായിരുന്നു.

തര്‍മന്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. അയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു 

 
കഴിഞ്ഞ വെള്ളിയാഴ്ച കോളജിലേക്കു പോയ റുത്ത് തിരികെ വരാത്തതിനെ തുടര്‍ന്നാണ് കുടുംബം ശനിയാഴ്ച പൊലീസില്‍ അറിയിച്ചത്. ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കി പോലീസും കുടുംബവും കാറിനടുത്ത് എത്തുക ആയിരുന്നു.

ഗരജിലേക്കു റുത്ത് പോകുന്നതും കൊലയാളി പിന്തുടരുന്നതും തുടര്‍ന്നു 2.10ന് അയാള്‍ തിരികെപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ മെട്രോ സ്റ്റേഷനില്‍ നിന്നു പിടികൂടുകയായിരുന്നു.

പ്രതി 6 വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ രണ്ടു വര്‍ഷംഅനുഭവിച്ച് പരോളില്‍ ഇറങ്ങിയതാണ്. അയാള്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ഒരു ബന്ധവുമില്ല.

ഫിസിക്കല്‍ തെറപ്പിസ്റ്റ് ആകുവാന്‍ ആഗ്രഹിച്ച റൂത്തിന്റെ ഓര്‍മ്മക്കായി കാമ്പസില്‍ ഒരു താല്ക്കാലികമെമ്മോറിയല്‍ വിദ്യാര്‍ഥികള്‍ ഉണ്ടാക്കി. അപശബ്ദമുണ്ടാക്കി ഒരു അപരിചിതന്‍ പിന്തുടര്‍ന്നാല്‍ റൂത്തിനെ പോലെ തങ്ങളും അത് അവഗണിക്കുകയേ ചെയ്യുമായിരുന്നുള്ളു എന്നു വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

30 വര്‍ഷം മുന്‍പ് ഹൈദരാബാദില്‍ നിന്നു യുഎസിലേക്കു കുടിയേറിയതാണു റുത്തിന്റെ കുടുംബം. റൂത്തിന്റെ അമ്മയുടെ പ്രസ്താവനയില്‍ കുറ്റവാളിയോട് വിരോധമൊന്നും മനസില്‍ സൂക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഇനി ഒരു പെണ്‍കുട്ടിക്കും ഈ ദുര്യോഗം വരരുതെന്നും പറഞ്ഞു. ക്രിസ്തുവിലുള്ള അഗാധമായ വിശ്വാസത്തിലും ക്രിസ്തുവില്‍ കേന്ദ്രീക്രുതമായ കാരുണ്യ പ്രവര്‍ത്തനത്തിലും അര്‍പ്പണത്തിലും റൂത്ത്ജീവിച്ചു. വീട്ടിലെ പ്രിയപ്പെട്ട കുഞ്ഞ് ആയിരുന്നു അവള്‍-പ്രസ്താവനയില്‍ പറഞ്ഞു.

റൂത്തിന്റെ സംസ്‌കാര ചെലവുകള്‍ക്കായി ഫ്രറ്റേണിറ്റി ഗോ ഫണ്ട് മീ വഴി പണം സമാഹരിക്കുന്നു. Click here:

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.