കന്‍സാസ് : അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സംരംഭമായ ഹോപ് ലോഡ്ജില്‍ സ്ഖറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നവംബര്‍ 6 ബുധനാഴ്ച സൗജന്യമായി താങ്ക്‌സ് ഗിവിംഗ് ഡിന്നര്‍ നല്‍കി. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സ്ഖറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഭാരവാഹികളും വോളന്റിയേഴ്‌സും ചേര്‍ന്ന് ചില്ലിയും സൂപ്പും സാലഡും ഉള്‍പ്പെടുന്ന അത്താഴമാണ് ഒരുക്കിയത്.
കാന്‍സാസ് സിറ്റിയില്‍ കാന്‍സര്‍ ചികിത്സക്കായി വരുന്ന രോഗികള്‍ക്കും അവരുടെ പരിചാരകര്‍ക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും പ്രദാനം ചെയ്യുന്ന അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സംരംഭമാണ് ഹോപ് ലോഡ്ജ്. 2020ല്‍ ഹോപ് ലോഡ്ജ് 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സന്മനസ്സുള്ള ആളുകളുടെ സംഭാവനയും ഷേവ് ടു സേവ് തുടങ്ങിയ പ്രോഗ്രാമുകളുമാണ് ഹോപ് ലോഡ്ജിന്റെ വരുമാനമെന്ന് ഹോപ് ലോഡ്ജ് സീനിയര്‍ മാനേജര്‍ ഡാനികാ ചെറി പറഞ്ഞു.
വര്‍ഷംതോറും സ്ഖറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നടത്തുന്ന വോളിബോള്‍ ചാരിറ്റി ടൂര്‍ണമന്റിനെ ഹോപ് ലോഡ്ജ് അധികൃതര്‍ അഭിനന്ദിച്ചു
Comments