You are Here : Home / USA News

ദീപ്തി നായര്‍ കാഞ്ച് പ്രസിഡന്റ്, ബൈജു വര്‍ഗീസ് ജനറല്‍ സെക്രട്ടറി

Text Size  

Story Dated: Tuesday, December 10, 2019 03:09 hrs UTC

ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാഞ്ച്) 2020 ലേക്കുള്ള ഭാരവാഹികളെ ഐകകണ്ടേന തിരഞ്ഞെടുത്തു.

ഡിസംബര്‍ 8 ഞായറാഴ്ച എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വറ്റ് ഹാളില്‍ നടന്ന ജനറല്‍ ബോഡി ആണ് പുതിയ ഭരണ സമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.

ദീപ്തി നായര്‍ ആണ് പുതിയപ്രസിഡന്റ്. ബൈജു വര്‍ഗീസ് സെക്രട്ടറിയായും വിജേഷ് കാരാട്ട് ട്രഷറര്‍ ആയും തുടരും. 

 
 
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് അലക്‌സ് ജോണ്‍, ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍, ജോയിന്റ് ട്രഷറര്‍ മനോജ് ഫ്രാന്‍സിസ്.
 
ചാരിറ്റി അഫയേഴ്സ് - പീറ്റർ ജോർജ്; പബ്ലിക് & സോഷ്യൽ അഫയേഴ്സ് - നിർമ്മൽ മുകുന്ദൻ; കള്‍ച്ചറല്‍ അഫയേഴ്‌സ് - പ്രീത വീട്ടില്‍; മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ - സോഫിയ മാത്യു; യൂത്ത് അഫയേഴ്‌സ് - ശ്രീജിത്ത് അരവിന്ദൻ; എക്സ് ഒഫീഷ്യോ - ജയൻ ജോസഫ് എന്നിവര്‍ ആണ് 2020 എക്‌സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ്  അംഗങ്ങള്‍.

പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയി അലക്‌സ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സിറിയക് കുന്നത്ത് ആണ് അക്കൗണ്ടന്റ്. ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് ആയി ജോണ്‍ വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍, സോഫി വില്‍സണ്‍, ജെയ് കുളമ്പില്‍, റെജിമോന്‍ എബ്രഹാം എന്നിവര്‍ തുടരും.

ജെയിംസ് ജോര്‍ജ് ആണ് പുതിയ ടസ്റ്റി ബോര്‍ഡ് മെമ്പര്‍.

അമേരിക്കന്‍ മലയാളികളുടെ സാമൂഹിക കൂട്ടായ്മകള്‍ക്ക് എന്നും പുത്തന്‍ മാനങ്ങള്‍സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്കു പോയ വര്‍ഷങ്ങളില്‍ ലഭിച്ച അകമഴിഞ്ഞ ജന പിന്തുണക്കു നന്ദി പറഞ്ഞ പ്രസിഡന്റ് ജയന്‍ ജോസഫ്ഈ വര്‍ഷവും എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നതായി അറിയിച്ചു

മുന്‍ വര്‍ഷങ്ങളിലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറല്‍ ബോഡിക്ക് വേണ്ടിട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ റോയ് മാത്യു ആശംസിച്ചു.

ജനറല്‍ ബോഡിക്കു ശേഷം നടന്ന ജിംഗിള്‍ ബെല്‍സ്' എന്ന ക്രിസ്മസ് പുതുവല്‍സരാഘോഷംഹ്രുദ്യമായി.

പ്രസിഡന്റ് ജയന്‍ ജോസഫ് അധ്യക്ഷത വഹിച്ച പൊതു യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് ഏവരെയും സ്വാഗതം ചെയ്തു.

ന്യൂ ജേഴ്‌സിയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ്ആയ ബാന്‍ഡ് എന്‍.ആര്‍.ഐ. അവതരിപ്പിച്ച സംഗീത പരിപാടിയായിരുന്നു ഹൈലൈറ്. ജിത്തു കൊട്ടാരക്കരയുടെ ട്രൈസ്റ്റേറ്റ് ഡാന്‍സ് കമ്പനിയുടെ ഡാന്‍സ് ഡിജെ പരിപാടിക്ക് മാറ്റു കൂട്ടി.

മാലിനി നായരുടെ നേതൃത്വത്തില്‍ ഫാഷന്‍ ഷോയും, പ്രവീണ മേനോന്റെ ടീം അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സും ന്യൂ ജേഴ്‌സി മലയാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍  വിരുന്നായി. പ്രമുഖ ഗായകരായ റോഷന്‍ മാമ്മന്‍, ശ്രീദേവി അജിത്കുമാര്‍, പ്രീത് ബോബി ബാല്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങളും പരിപാടിക്ക് മിഴിവേകി

കലാപരിപാടികള്‍ക്കുപരിയായി എല്ലാവരും ഒന്നിച്ചു കൂടുന്നതിനും പരിചയം പുതുക്കുന്നതിനും കാഞ്ച് ജിംഗിള്‍ ബെല്‍സ് ഒരു വേദിയായി. വളരെ ആഹ്ളാദത്തോടെ പരിപാടിയില്‍പങ്കെടുത്ത ന്യൂജേഴ്സി മലയാളികള്‍ക്ക്ട്രഷറര്‍ വിജേഷ് കാരാട്ട് നന്ദി അറിയിച്ചു. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.