ചിക്കാഗോ; കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ 2020- 2022 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഭരണസമിതിയുടെ ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച റോസ് മേരി കോലഞ്ചേരിയെ പ്രെസിഡന്റയായി ജനറല്‍ ബോഡി ഏകകണ്ഠമായി തിരഞ്ഞെടുത്തു. തുടര്‍ന്ന് സുബാഷ് ജോര്‍ജ്, പ്രമോദ് സകരിയ എന്നിവരെ വൈസ് പ്രസിഡന്റുമാരായും. ഡോ. ബിനോയ് ജോര്‍ജിനെ ജനറല്‍ സെക്രട്ടറിയായും, ഫിലിപ്പ് നങ്ങച്ചിവീട്ടില്‍ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ആന്റോ കവലക്കല്‍ ട്രഷറര്‍ സ്ഥാനത്തില്‍ തുരടുകയും, ആന്‍ജോസ് തോമസ് ജോയിന്റ് ട്രഷറര്‍റായും തിരഞ്ഞെടുത്തു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി അസോസിയേഷന്‍ സ്ഥാപക പ്രെസിഡന്റായാ ഡോ. പോള്‍ ചെറിയാനേയും, വൈസ് ചെയര്‍മാനായി സന്തോഷ് അഗസ്റ്റിനെയും തിരഞ്ഞെടുത്തു. യൂത്ത് ചെയര്‍മാനായി ജിറ്റോ കുര്യന്‍, വുമണ്‍ ചെയര്‍പേഴ്‌സണ്‍ റോഷ്മി കുഞ്ചെറിയ. മീഡിയ കോഓര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ നിലനിര്‍ത്തി. ട്രസ്റ്റീ ബോര്‍ഡ് മെമ്പേഴ്‌സായി ജോസഫ് തോട്ടുകണ്ടം, ജോസ് ചെന്നിക്കര, തമ്പി ചെമ്മാച്ചേല്‍, ഫിലിപ്പ് അലക്‌സാണ്ടര്‍, എലിസബത്ത് ചെറിയാന്‍, ടോം പോള്‍ സിറിയക്, സിബി പാത്തിക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു.
അടുത്തിടെ ദാരുണമായി കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ രൂത്ത് ജോര്‍ജിനെ അനുസ്മരിച്ചാണ് ജനറല്‍ ബോഡി മീറ്റിംഗ് ആരംഭിച്ചത്. അതിനെ തുടര്‍ന്ന് ബഡ്ജറ്റ്/ചാരിറ്റി അവലേഘനം ആന്റോ കവലക്കല്‍ അവതരിപ്പിച്ചു. തുടര്‍ന്ന് 2020 - 2022 കാലഘട്ടത്തിലേക്കുള്ള പ്രധാനപ്പെട്ട പരിപാടികളുടെ തിയതി നിശ്ചയിച്ചു. ക്രിസ്മസ്/ന്യൂഇയര്‍ പരിപാടി ജനുവരി പതിനൊന്നു വീക്കെന്‍ഡ് നടത്തുവാന്‍ ജനറല്‍ ബോഡിയില്‍ തീരുമാനമായി. തുടര്‍ന്ന് പിക്‌നിക് ജൂണ്‍ 2020 , ബാസ്കറ്റ്‌ബോള്‍ ജൂലൈ, സ്വാതന്ത്ര്യ ദിനപരേഡ് ഓഗസ്റ്റ്, ഓണം ഓഗസ്റ്റ് 29 , തുടര്‍ന്ന് 2021 വരെയുള്ള ക്രിസ്മസ്/ന്യൂയെര്‍ ജനുവരി 9 വരെ തീരുമാനമായിട്ടാണ് ജനറല്‍ ബോഡി പിരിഞ്ഞത്. കേരളാ അസോസിയേഷന്‍ ഓഫ് ചിക്കഗോയെ വരും കാലങ്ങളില്‍ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കുവാന്‍ എല്ലാവിധ സഹായ സഹകരങ്ങള്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ജനറല്‍ ബോഡി പിരിഞ്ഞത്.
വിശാഖ് ചെറിയാന്‍ ( കെ.എ.സി മീഡിയ ചെയര്‍മാന്‍) അറിയിച്ചതാണിത്.
Comments