You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ കോര്‍പൊറലിന് ഫ്‌ളോറിഡാ ഗവര്‍ണരുടെ അഭിനന്ദനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 18, 2019 04:50 hrs UTC

ഫ്‌ളോറിഡാ: അസാധാരണ ധീരതയും പൗരന്മാര്‍ക്ക് സ്വജീവനെ പോലും തൃണവല്‍ക്കരിച്ചു സംരക്ഷണം നല്‍കുകയും ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ കോര്‍പൊറല്‍ മിഥില്‍ പട്ടേലിന് ഫ്‌ളോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസാന്റീസിന്റേയും സ്‌റ്റേറ്റ് കാബിനറ്റിന്റേയും അഭിനന്ദനവും അവാര്‍ഡും 2019 ലെ ഫ്‌ളോറിഡാ ഹൈവെ പെട്രോള്‍ ട്രൂപ്പര്‍ ഓഫ് ദി ഇയര്‍ എന്ന ബഹുമതി നല്‍കിയാണ് പട്ടേലിനെ ആദരിച്ചെന്ന് ഫ്‌ളോറിഡാ ഹൈവെ സേഫ്റ്റി ആന്റ് മോട്ടോര്‍ വെഹിക്കിള്‍സ് അധികൃതര്‍ അറിയിച്ചു.
 
മിഥില്‍ പട്ടേലിന്റെ സമര്‍പ്പണത്തിനും, ധീരതക്കും സ്വയത്യാഗത്തിനും അര്‍ഹിച്ച അംഗീകാരം നല്‍കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്ന ഫ്‌ളോറിഡാ ഹൈവെ പെട്രോള്‍ ഡയറക്ടര്‍ കൊളോണല്‍ ജിന്‍ സ്പള്‍ഡിംഗ് പറഞ്ഞു.
 
1-95 ല്‍ ഉണ്ടായ ഒരു വാഹനാപകടത്തെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയതായിരുന്നു പട്ടേല്‍ അപകടപ്പെട്ട കാറിനെ യാത്രക്കാരുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ നിയന്ത്രണം വിട്ടു പാഞ്ഞു വരുന്ന മറ്റൊരു വാഹനം പട്ടേലിന്റെ ശ്രദ്ധയില്‍പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. സംസാരിച്ചു നിന്ന യാത്രക്കാരെ പെട്ടന്ന് വാഹനത്തിന്റെ മുമ്പില്‍ നിന്നും തള്ളിമാറ്റി അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി. ദൗര്‍ഭഗ്യവശാല്‍ ആ വാഹനം പട്ടേലിന്റെ ദേഹത്തിടിക്കുകയും, അദ്ദേഹം വായുവിലേക്ക് ഉയര്‍ത്തപ്പെട്ട നിലംപതിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ പട്ടേല്‍ 9 മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അപകടനില തരണം ചെയ്തത്. ഇതായിരുന്നു അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.