ന്യു യോര്‍ക്ക്: പൗരത്വ ബില്ലിനെതിരെ കൊളംബിയ യൂണിവേഴ്സിറ്റിയിലെയും ന്യു യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെയും നൂറോളം വിദ്യാര്‍ഥികള്‍ ബുധനാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം പ്രിതിഷേധ റാലി നടത്തി.
ഇന്ത്യയില്‍ പൗരത്വ ബില്ലിനെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധവും രേഖപ്പെടുത്തി.
പാക്സ്ഥാനികളും കോണ്‍ഗ്രസുകാരും മാത്രമെ ഇന്ത്യക്കു വെളിയില്‍ ഇന്ത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കൂ എന്നാണു പ്രധാനമത്രി മോദി പറഞ്ഞിട്ടുള്ളതെന്നു റാലിയുടെകോര്ഡിനേറ്റര്മാരില് ഒരാളായ നാമന് ഗാര്‍ഗ് ചൂണ്ടിക്കാട്ടി. ഇതില്‍ രണ്ടിലും പെടത്ത വിദ്യാര്‍ഥികളും ന്യുയോര്‍ക്ക് പൗരന്മാരും മതപരമായ ഭിന്നിപ്പിക്കലിനെതിരെ രംഗത്ത് വന്നിരിക്കുന്നു. ഇത്തരം നടപടികള്‍ ഞങ്ങള്‍ അംഗീകരിക്കില്ല.
Comments