ഒ.സി.ഐ. കാര്‍ഡ് വീണ്ടും പാര; 16 പേര്‍ക്ക് യാത്രക്കു വിഷമം നേരിട്ടു
ന്യു യോര്‍ക്ക്: ഒ.സി.ഐ. കാര്‍ഡ് ഫലത്തില്‍ യാത്രക്കാര്‍ക്കു പാരയായി തന്നെ തുടരുന്നു.ഇന്നലെ (ഞായര്‍) ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ നിന്നു 16 ഇന്ത്യാക്കാരുടെ യാത്രയാണു അനിശ്ചിതത്തിലായത്. ഭാഗ്യത്തിനു അംബാസഡറും കോണ്‍സല്‍ ജനറലും അവരുടെ തുണക്കെത്തിയതിനാല്‍ യാത്ര മുടങ്ങിയില്ല.
എയര്‍ ഇന്ത്യയില്‍ ആണു 16 പേരും വിഷമത നേരിട്ടത്. ഒ.സി.ഐ. കാര്‍ഡ് ഉണ്ടെങ്കിലും ഒ.സി.ഐ. നമ്പറുള്ള പഴയ പാസ്‌പോര്‍ട്ട് കൈവശം വച്ചില്ല എന്ന പേരില്‍ അവര്‍ക്കു ബോര്‍ഡിംഗ് പാസ്നിഷേധിക്കുക ആയിരുന്നു. എയര്‍ ഇന്ത്യ കൗണ്ടര്‍ അടക്കാന്‍ അര മണിക്കൂര്‍ മാത്രം.
യാത്രക്കാരില്‍ മകിന്‍സിയുടെ ഉന്നത ഉദ്യോഗസ്ഥനായ സോമേഷ് ഖന്നയും കുടുംബവും ഉണ്ടായിരുന്നു. ഫസ്റ്റ് ക്ലാസിലെ യാത്രക്കാര്‍.
ഇവര്‍ എയര്‍ ഇന്ത്യ സ്റ്റാഫിന്റെ സഹായത്തോടെ പ്രമുഖ സാമുഹിക പ്രവര്‍ത്തകനും ജയ്പ്പൂര്‍ ഫുട്ടിന്റെ പ്രചാരകനുമായ പ്രേം ഭണ്ഡാരിയെ ബന്ധപ്പെട്ടു.
തുടര്‍ന്ന് ഭണ്ഡാരി കോണ്‍സുലേറ്റ്, എംബസി അധിക്രുതരുമായി ബന്ധപ്പെട്ടു. ഇന്ത്യയില്‍ ചെന്നാല്‍ ഇവര്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ഉറപ്പു പറഞ്ഞു. ന്യു യോര്‍ക്ക് കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി ഒരു ഈ-മെയിലിലൂടെ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്കണമെന്നു എയര്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചു.
അതോടേ ബോര്‍ഡിംഗ് പാസ് നല്കി.
ഒ.സി.ഐ. കാര്‍ഡ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്കിയിട്ടും യാത്രക്കാര്‍ വീണ്ടും പ്രശ്‌നം നേരിടുന്നത് ഖേദകരമാണെന്നു ഫോമാ നേതാവ് തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി.
20 വയസിനു മുന്‍പും50 വയസിനു മുന്‍പും ഒ.സി.ഐ. കിട്ടിയവര്‍ പുതിൂയ പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ഒ.സി.ഐ. പുതുക്കണമെന്നാണു നിയമം. ഈ നിയമം അടുത്ത വര്‍ഷം ജൂണ്‍ വരെ നിര്‍ബന്ധമാക്കില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. പകരം ഒ.സി.ഐ. കാര്‍ഡിന്റെ നമ്പറുള്ള പഴയ പാസ്‌പോര്‍ട്ട് കൈവശം വച്ചാല്‍ മതി.
പക്ഷെ ഈ 16 പേരും പഴയ പാസ്‌പോര്‍ട്ട് ഇല്ലാതെയാണു എത്തിയത്.
ഈ 16 പേരില്‍ എല്ലാവരും 20-നു മുന്‍പും 50-നു മുന്‍പും ഒ.സി.ഐ. എടുത്തവരണോ എന്നു വ്യക്തമല്ല. അല്ലാത്തവരും ഉണ്ടാകാം. അവരും പഴയ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നതാണു നല്ലതെന്ന് കരുതേണ്ടിയിരിക്കുന്നു-തോമ്മസ് ടി. ഉമ്മന്‍ പറഞ്ഞു. അതിനാല്‍ യാത്ര ചെയ്യുന്നവരൊക്കെ ഒ.സി. ഐ കാര്‍ഡിനൊപ്പം പഴയ പാസ്‌പോര്‍ട്ടും കൈവശം വയ്ക്കുന്നതാണു നല്ലത്.
എന്തായാലും ഒ.സി.ഐ. കാര്‍ഡ് ഫലത്തില്‍ ഉപദ്രവമായി മാറുന്ന സ്ഥിതിയുണ്ട്. ഇക്കാര്യത്തില്‍ യുക്തിപൂര്‍വമായ നയം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കണമെന്നദ്ധേഹം അഭ്യര്‍ഥിച്ചു.
https://economictimes.indiatimes.com/nri/nris-in-news/16-indian-americans-briefly-stranded-at-jfk-airport-for-not-carrying-old-cancelled-passports/articleshow/72932706.cms
Comments