You are Here : Home / USA News

വിർജീനിയായിൽ സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കി ഗവർണർ

Text Size  

Story Dated: Tuesday, March 31, 2020 12:11 hrs UTC

പി.പി.ചെറിയാൻ വിർജീനിയ ∙ വിർജീനിയായിൽ വ്യാപകമായിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് സ്റ്റേ അറ്റ് ഹോം ഉത്തരവ് ഗവർണർ റാൾഫ് നോർത്തം (RALPH NORTHAM) പുറത്തിറക്കി. വിർജീനിയായിൽ മാർച്ച് 30 വരെ 1020 വൈറസ് പോസിറ്റിവ് കേസുകളും 25 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. 136 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമാണ് അടിയന്തിര ഉത്തരവിറക്കാൻ ഗവർണറെ പ്രേരിപ്പിച്ചത്. ഇന്നു തന്നെ ഉത്തരവ് നിലവിൽ വരുമെന്നും ജുൺ 10 വരെ വിജ്ഞാപനത്തിൽ പറയുന്നു. നാം ത്യാഗം സഹിക്കുവാൻ സന്നദ്ധരാകേണ്ട സമയമായിരിക്കുന്നു. ഇതു ഏറ്റവും വിഷമകരമായ സമയമാണ്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും എന്നും മനസ്സിലാക്കുന്നു.എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ ഇതുമായി സഹകരിക്കുമെന്നാണ് എന്റെ വിശ്വാസം. ഉത്തരവ് പുറത്തിറക്കുന്നതിന്റെ മുന്നോടിയായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഗവർണർ റാൾഫ് പറഞ്ഞു.അത്യാവശ്യത്തിനു മരുന്ന്, ഗ്രോസറി, ബാങ്കിങ്ങ് എന്നിവക്കുവേണ്ടി പുറത്തിറങ്ങുക നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം. പത്തുപേരിൽ കൂടുതൽ ഒരുമിച്ചു കൂടരുതെന്നും സോഷ്യൽ ഡിസ്റ്റൻസ് (6 അടി)സൂക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ നിർത്തിവെക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.