ബിന്ദു ടിജി
തുടക്കത്തില്‍ തന്നെ കോവിഡ് നിയന്ത്രണത്തില്‍ വളരെ ശാസ്ത്രീയമായ നിലപാടാണ് കാലിഫോര്‍ണിയ സ്വീകരിച്ചത്. എണ്ണിയാല്‍ തീരാത്ത ഭവനരഹിതര്‍ മുതല്‍ രാജ്യത്തെ ഒന്നാംകിട ടെക്‌നോളജി ബിസിനസ് കാര്‍ വരെ യുള്ള വൈവിധ്യമാര്‍ന്ന ജനസമൂഹത്തെ സംരക്ഷിക്കുകയെന്ന ശ്രമകരമായ ദൗത്യം ഒരു പരിധി വരെ ജനപ്രിയ മായി ഗവര്‍ണ്ണര്‍ കാലിഫോര്‍ ണിയ ഗവര്‍ണ്ണര്‍ ന്യൂസം നടത്തുന്നുണ്ട് എന്നത് ആശ്വാസകര മാണ് . സംരക്ഷണനടപടികള്‍ ജാഗ്രതയോടെ നടത്തിയിട്ടും ഭയപ്പെടുത്തുന്ന രീതിയില്‍ കോവിഡ് ബാധിതര്‍ കൂടിക്കൊണ്ടിരിക്കുന്നു. ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ് ഓര്‍ഡര്‍ നടപ്പാക്കിയ മാര്‍ച്ച് പത്തൊന്‍പതി ല്‍ നിന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍ രോഗബാധിതര്‍ പതിന്മടങ്ങു വര്‍ധിച്ചു. ഇപ്പോള്‍പതിനായിരത്തോളം രോഗികളും ഇരുന്നൂറിലധികം മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാലിഫോര്‍ണിയ യ്ക്ക് മാത്രമുള്ള കോവിഡ്-19 മോഡലില്‍ നിന്നുമാണ് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് . സ്റ്റേ -ഹോം പദ്ധതികളിലൂടെ രോഗത്തിന്റെ അതിവേഗത്തിലൂടെ യുള്ള സംക്രമണവും ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തില്‍ നിയന്ത്രണവും സാധിക്കുന്നു എന്നതാണ് ആശ്വാസകരം. ഇത്തരം മോഡലുകള്‍ക്കനുസൃതമായി ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെയും ഐ സി യു ബെഡ്ഡുകളുടെയും എണ്ണം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു . ഓരോ ദിവസവും ഈ മോഡല്‍ മാറുന്നു, ഇതനുസരിച്ച് ദിനം പ്രതി പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ഏറെ ശ്രമകരം. ഒരു വെന്റിലേറ്റര്‍ രണ്ടു രോഗികള്‍ക്കെങ്കിലും ഉപയോഗിക്കാവുന്ന സാദ്ധ്യതകള്‍ സിലിക്കണ്‍ വാലി യിലെ ഉല്പാദന കമ്പനികളുമായി ആലോചിക്കുന്നു.
ആശുപത്രികള്‍ നിറഞ്ഞു കവിയുന്ന അവസ്ഥയില്‍ കോവിഡ് രോഗികളെ നേഴ്‌സിങ് ഹോമിലേക്കും മാറ്റുന്നുണ്ട് . പല കണ്‍വെന്‍ഷന്‍ സെന്ററുകളും , ഗെയിം സെന്ററുകളും ഇതിനകം രോഗികളെ സ്വീകരിക്കുവാന്‍ സജ്ജമാക്കി ക്കഴിഞ്ഞു. ആരോഗ്യ മേഖലയില്‍ മുന്‍ നിരയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യത്തിന് മാസ്‌കും പി പി ഇ യും ഇല്ല എന്നുള്ളത് ഏറെ ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. രോഗികളുടെ എണ്ണം കൂടുന്നതും, ആവശ്യത്തിന് ടെസ്റ്റ് കള്‍ നടക്കാത്തതുകൊണ്ട് ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്ത രോഗികള്‍ ചുറ്റിലും ഉണ്ടാകാം എന്നതും, ഏറെ നിര്‍ഭാഗ്യകരമാണ്. ഇതിനെ സംബന്ധിച്ച് പല പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നു.
കാലിഫോര്‍ണിയ സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷം തുറന്നു പ്രവര്‍ത്തിക്കുന്നത ല്ല . എന്നാല്‍ ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ കാര്യക്ഷമമായി നടത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ത്തിന്റെ ഭാഗമായി ഗൂഗിള്‍ - ഒരു ലക്ഷം പോയ്ന്റ്‌സ് ക്വാളിറ്റി ഇന്റര്‍നെറ്റ് (hotspot)ഓഫര്‍ ചെയ്തു. ഒപ്പം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗൂഗിള്‍ ഏകദേശം ഒരു ലക്ഷത്തോളം ക്രോം ബുക്കുകള്‍ വാഗ്ദാനം ചെയ്തു . പതിനെട്ടു വയസ്സിനു താഴെയുള്ള ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഭക്ഷണം കൊടുക്കുവാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട് . മാത്രമല്ല ബേബി സിറ്റിംഗ് ചൈല്‍ഡ് കെയര്‍ തുടങ്ങിയവയ്ക്കും വേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നു.
മുപ്പതിനാലായിരം ആരോഗ്യ പ്രവര്‍ത്തകരാണ് കാലിഫോര്‍ണിയയുടെ ആരോഗ്യ രംഗത്തെ സേവിക്കാന്‍ തയ്യാറായി വരുന്നത്. സന്നദ്ധ സേവനം ഗവര്‍ണ്ണര്‍ അപേക്ഷിച്ച് നാല്‍പ്പത്തി എട്ടു മണിക്കൂര്‍ കൊണ്ട് സേവനരംഗത്തേക്കു സന്നദ്ധത കാണിച്ചവരാണ് ഇവര്‍. അപേക്ഷകള്‍ പരിശോധിച്ചതിനു ശേഷം യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കും.
പല ഹോട്ടലുകളും മൊബൈല്‍ ഹോംസും ഭവനരഹിതര്‍ക്കുള്ള താവളമാക്കി മാറ്റിയിട്ടുണ്ട് . ചെറുകിട ബിസിനസ് ഉടമസ്ഥര്‍ക്ക് ഫെഡറല്‍ ആനുകൂല്യങ്ങള്‍ക്ക് പുറമെ അന്‍പതിനായിരം ഡോളര്‍ പലിശയില്ലാത്ത ലോണും വില്പനനികുതിയില്‍ കാര്യമായ ഇളവുകളും അനുവദിച്ചിരിക്കുന്നു
ചില ആരാധനാലയങ്ങള്‍ അധികൃതരുടെ നിയമങ്ങള്‍ വകവെക്കാതെ നടത്തിയ പ്രാര്‍ത്ഥനായോഗങ്ങള്‍ രോഗികളുടെ എണ്ണം കൂട്ടാന്‍ കാരണമായിട്ടുണ്ട് .കൗണ്ടി ഹെല്‍ത്ത് ഒഫീഷ്യല്‍സ് അവരോടു കൊടുക്കുന്ന ആജ്ഞകളൊന്നും അനുസരിക്കാതെ 'ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിടൂ' എന്ന് ചര്‍ച്ച് അധികാരികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Comments