You are Here : Home / USA News

കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിയാറാമത് ടെലികോണ്‍ഫറന്‍സ്, ഏപ്രില്‍ എട്ടിന്

Text Size  

Story Dated: Sunday, April 05, 2020 12:47 hrs UTC

 
ചാക്കോ കളരിക്കല്‍
 
 
കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിയാറാമത്  ടെലികോണ്‍ഫെറന്‍സ് ഏപ്രില്‍ 08, 2020 (April 08, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.വിഷയം അവതരിപ്പിക്കുന്നത്:പ്രഫ. ഡോ. എം. കെ. മാത്യു. വിഷയം: ‘മതങ്ങളുടെ മനഃശാസ്ത്രം’.
 
ഏപ്രില്‍ എട്ടാം തീയതി വിഷയമവതരിപ്പിക്കുന്ന പ്രഫ. മാത്യു, മാന്നാനം കെ. ഇ. കോളേജ്  സൈക്കോളജി ഡിപ്പാര്‍ട്‌മെന്‍റ്റ് ഹെഡായി റിട്ടയര്‍ ചെയ്ത ദേഹമാണ്. അദ്ദേഹം കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് 1983ല്‍ സൈക്കോളജിയില്‍ എം. എ. യും 1990ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. അദ്ദേഹം പല സര്‍വകലാശാലകളിലും മനഃശാസ്ത്ര വിഭാഗത്തിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആയിരുന്നിട്ടുണ്ട്. കൂടാതെ മനഃശാസ്ത്രത്തില്‍ അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലിന്‍റെ അസ്സിസ്റ്റന്‍റ്റ് ഏഡിറ്ററായും TMAIC ജേണല്‍ ഓഫ് കൗണ്‍സിലിങ്ങിന്‍റെ റീവ്യൂവര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000 മുതല്‍ഗവേഷണ വിദ്യാര്‍ത്ഥികളുടെ റിസര്‍ച്ച് ഗൈഡ് ആയി പ്രവര്‍ത്തിച്ചുവരുന്നു.അനേകം ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയവും അന്തര്‍ദേശീയവുമായ ജേണലുകളില്‍പ്രസിദ്ധീകരിച്ചിട്ടുള്ളതുകൂടാതെ 2009ല്‍ Organizational culture and employ behaviour എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1958ല്‍ മോനിപ്പള്ളിയില്‍ഓക്കാട്ട്കുടുംബത്തില്‍ ജനിച്ച അദ്ദേഹംഏറ്റുമാനുരാണ്സ്ഥിരതാമസം.റിട്ടയര്‍മെന്‍റ്റിനുശേഷംരീിൗെഹമേി േു്യെരവീഹീഴശേെ ആയിസേവനം ചെയ്യുന്നു.
 
 
മതത്തിന്‍റെ മനഃശാസ്ത്രത്തെ വിശകലനം ചെയ്യുമ്പോള്‍ ആദ്യംതന്നെ മതമെന്തെന്ന് നിര്‍വചിക്കേണ്ടിയിരിക്കുന്നു.പൊതുവില്‍ പറഞ്ഞാല്‍ അതിമാനുഷികമായ ഒരു ശക്തിയില്‍ (ദൈവത്തില്‍) വിശ്വസിച്ച് അതിനെ ആരാധിക്കുകയാണ് മതങ്ങളുടെ അടിസ്ഥാന സ്വഭാവം. അതിന് വിശ്വാസത്തിന്‍റെയും ആരാധനയുടെയുമായപ്രത്യേക സംവിധാനമുണ്ട്. സ്ഥാപനവല്‍ക്കരിച്ചമതത്തിന് (institutional religion) ആചാരങ്ങളുണ്ട്, ചടങ്ങുകളുണ്ട്,ആരാധന രീതികളുണ്ട്,നിയമങ്ങളുണ്ട്, പാരമ്പര്യങ്ങളുണ്ട്. അത്തരം മതങ്ങള്‍ മത ഗ്രൂപ്പുകളാണ്. ഉദാഹരണത്തിന് യഹൂദമതം, ഇസ്‌ലാംമതം, ക്രിസ്തുമതം. മത ഗ്രൂപ്പുകള്‍ സമൂഹത്തിന്‍റെ സംസ്കാര സൃഷ്ടിയിലും വളര്‍ച്ചയിലും സാരമായ പങ്കുവഹിച്ചിട്ടുണ്ട്. മതം വെറും വ്യക്തിപരവുമാകാം (personal religion).അതിന്ഗ്രൂപ്പില്ല, ആചാരാനുഷ്ഠാനങ്ങളില്ല, നിയമങ്ങളില്ല, പാരമ്പര്യങ്ങളില്ല. അത്വ്യക്തിക്ക് നിര്‍വൃതിജനകമായ അനുഭവങ്ങളെ സൃഷ്ടിക്കുന്നു.സമൂഹവുമായി ബന്ധപ്പെട്ട് സംഘടിക്കാത്ത വ്യക്തിഗത മതം മറ്റുള്ളവര്‍ക്ക് ഉപദ്രവമെന്നും ചെയ്യുകയില്ല. ഇവിടെവ്യക്തിയുടെ പരമാനന്ദമാണ് പരമപ്രധാനം.
 
യഥാര്‍ത്ഥത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ പിന്നിലെ മനഃശാസ്ത്രവും മതങ്ങളുടെ മനഃശാസ്ത്രവും കെട്ടുപിണഞ്ഞാണ് കിടക്കുന്നത്. കാരണം മതവിശ്വാസങ്ങളെ അനാവരണം ചെയ്ത് അനുഭൂതിയാക്കി മാറ്റുന്നത് ആചാരങ്ങളും ചടങ്ങുകളും മറ്റും വഴിയാണ്.
 
മതത്തെ വൈജ്ഞാനിക വീക്ഷണത്തിലൂടെയാണ് നോക്കിക്കാണേണ്ടത്. മതം തികച്ചും യുക്തിരഹിതമാണെന്ന് നിരീശ്വരവാദികള്‍ പറയുന്നു. മതങ്ങള്‍ക്ക് അതിന്‍റ്റേതായ യുക്തിബോധമുണ്ടെങ്കിലും അതൊരു ശാസ്ത്രീയ യുക്തിബോധമല്ല. മതങ്ങള്‍ മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടും അത് വിശ്വാസങ്ങളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും പ്രകടമാക്കുന്നതുകൊണ്ടും മതവിശ്വാസികള്‍ മനഃശാസ്ത്രപരമായി ചായ്‌വുള്ളവരായതുകൊണ്ടും അവരെ മതയുക്തിയില്‍നിന്നകറ്റി വൈകാരിക തലത്തിലേയ്ക്ക് മാറ്റി തളയ്ക്കാനാകും. അതുകൊണ്ടാണ് മനുഷ്യരുടെ രോഗങ്ങളെയും ബുദ്ധിമുട്ടുകളെയും സ്വാര്‍ത്ഥതയെയും മത പുരോഹിതര്‍  മുതലെടുക്കുന്നത്. വിശ്വാസികളെ ഏതുവിധേനെയും ചൂഷണം ചെയ്യാന്‍ പറ്റിയ രീതിയിലാണ് അവരുടെ തൊഴിലിന്‍റ്റെ  രീതീശാത്രത്തെ മനഃശാസ്ത്രപരമായിഅവര്‍ അവതരിപ്പിക്കുന്നത്. കത്തോലിക്ക സഭയിലെ ധ്യാനഗുരുക്കന്മാരായസേവ്യര്‍ ഖാന്‍ വട്ടായി,  ഡൊമിനിക് വളംനാല്‍,മാത്യു നായ്ക്കംപമ്പില്‍, ഡാനിയേല്‍ പൂവനത്തില്‍, ജോസഫ് വല്യവീട്ടില്‍ തുടങ്ങിയപുരോഹിതരുടെ ആത്മീയ കച്ചവടംഅഭിവൃദ്ധി പ്രാപിക്കുന്നത്, മനുഷ്യമനസ്സുകളെ മനഃശാസ്ത്രപരമായി കൈകാര്യം ചെയ്തുകൊണ്ടുമാത്രമാണ്. ബൈബിളിനെയും െ്രെകസ്തവ വിശ്വാസങ്ങളെയും പുരാതന ആചാരങ്ങളെയും ആരാധന ക്രമങ്ങളെയും സഭാനിയമങ്ങളെയും എന്നുവേണ്ട ആനുകാലിക നവോദ്ധാനപ്രവര്‍ത്തനങ്ങളെയും വരെ അവര്‍ അതിന് ഉപാധികളായി ഉപയോഗിക്കും.
 
പല മതങ്ങളുടെയും പുരോഹിതരുടെ പ്രഭാഷണങ്ങള്‍ സമൂഹത്തിന് ഹാനിയായി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രഫ. എം. കെ. മാത്യുവിനെപ്പോലെയുള്ള പണ്ഡിതരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും വിലപ്പെട്ടതുതന്നെയാണ്. അദ്ദേഹത്തെ ശ്രവിക്കാനുള്ള സുവര്‍ണ അവസരമാണിത്. എല്ലാവരേയും ടെലികോണ്‍ഫെറന്‍സിലേയ്ക്ക് പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.
അവതരണത്തിനുശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.പിന്നീടുള്ള ചര്‍ച്ചയിലുംപങ്കെടുക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വംക്ഷണിച്ചുകൊള്ളുന്നു.
 
ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
 
ഫെബ്രുവരി 12, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.