You are Here : Home / USA News

മരണസംഖ്യ തുടർച്ചയായി കുറയുന്നു ; കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോ?

Text Size  

Story Dated: Monday, April 20, 2020 02:38 hrs UTC

 
ഫ്രാൻസിസ് തടത്തിൽ
 
ലോകത്ത് ആകെ മരണം 165,061  
അമേരിക്കയിൽ 40,000 കടക്കുന്നു 
നിലവിൽ 1.61 മില്യൺ രോഗികൾ 
 
ആകെ കൊറോണ ബാധിതർ 2.40 മില്യൺ 
 ലോകത്ത് 74 ,804 പുതിയ രോഗികൾ 
അമേരിക്കയിൽ 10 ദിവസത്തിനകം ഇരട്ടി മരണം 
ഒരു മില്യൺ ജനസംഖ്യയിൽ 123  പേർ വീതമായി 
സ്പെയിനിനെ ഫ്രാൻസ് മറികടന്നേക്കും 
യു.കെ.യിൽ അതിവേഗം 16,000 കടന്നു  
മരണനിരക്കിൽ  ഫ്രാൻസ് 20,000 ലേക്ക്  
ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ പിന്നിൽ 
ന്യൂജേഴ്സി: തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ കോവിഡ് 19 മരണനിരക്ക് സാരമായി കുറഞ്ഞുവെങ്കിലും മരണനിരക്കില്‍ അമേരിക്ക 40,000 പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിലെന്നപോലെയാണ് ഈ വാരാന്ത്യത്തിലും സംഭവിച്ചിരിക്കുന്നത്. തുടര്‍ച്ചയായി മാരനിരക്ക് 2,700 നു മുകളിലായിരുന്നു വ്യാഴം, വെള്ളി ദിവസങ്ങളില്‍. എന്നാല്‍ ശനിയാഴ്ച്ച 1,848 ലേക്ക് കുറഞ്ഞ മരണസംഖ്യ ഇന്നലെ 1,553 വരെ എത്തി. കഴിഞ്ഞ ആഴ്ചയുടെ തനിയാവര്‍ത്തനമാണ് ഈ ആഴ്ചയിലും സംഭവിച്ചിരിക്കുന്നത്. 
 
തിങ്കളാഴ്ച്ച ആരംഭിച്ച മരണ നിരക്കിലെ ഉയര്‍ച്ച പെസഹാ വ്യാഴാച്ചവരെ രണ്ടായിരത്തില്‍ താഴെ ആയിരുന്നുവെങ്കിലും ദിനം പ്രതി കുത്തനെ ഉയര്‍ന്നു ദുഖവെള്ളിയാഴ്ചയായപ്പോള്‍ രണ്ടിയിരം കവിഞ്ഞു, വെള്ളിയാഴ്ച് 2,035 ആയിരുന്ന മരണസംഖ്യ ദുഃഖശനിയാഴ്ചയും ഈസ്റ്റര് ഞായറാഴ്ചയും വീണ്ടും താഴ്ന്നു പ്രകീക്ഷയുടെ സൂചന നല്‍കി. ശനിയാഴ്ച്ച 1,800, ഞായറാഴ്ച്ച 1,540 എന്നിങ്ങനെ ആയിരുന്നു മരണനിരക്ക്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി പിന്നീടങ്ങോട്ട് മരണതാണ്ഡവമായിരുന്നു തിങ്കളാഴ്ച്ച 2,430 പേരായിരുന്നു അമേരിക്കയില്‍ മരണമടഞ്ഞത്. അവിടുന്നങ്ങോട്ട് ഈ വെള്ളിയാഴ്ചവരെ എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തിയുള്ള കൂട്ടമരങ്ങള്‍.
 
അമേരിക്കയെ ശവപ്പറമ്പാക്കിമാറ്റുംവിധം കൊറോണ എന്ന മഹാമാരിയുടെ വിളയാട്ടം തുടരുമ്പോഴാണ് വീണ്ടും ഒരു താഴ്ച്ച. നാളെയറിയാം ഈ ശാന്തതയുടെ ഉള്‍പ്പൊരുള്‍. ഒന്നുകില്‍ കഴിഞ്ഞയാഴ്ചയുടെ തനിയാവര്‍ത്തനം അല്ലെങ്കില്‍ ശുഭ ദിനങ്ങള്‍ തെളിയുന്നുവെന്നു കരുതാം.
 
ദുഃഖ വെള്ളിയാഴ്ച്ചയില്‍ ഒരുലക്ഷമായിരുന്ന മരണസംഖ്യ കഴിഞ്ഞ വെള്ളിയാഴ്ചയായപ്പോള്‍ ഒന്നരലക്ഷമായി. ഇന്നലെ 1,65,000 വുമായി. ദുഃഖവെള്ളിയാഴ്ച അമേരിക്കയില്‍ 18,747 ആയിരുന്ന മരണസംഖ്യ 10 ദിവസത്തിനുള്ളില്‍ അതിന്റെ ഇരട്ടിയിലധികമായി ഇന്നലെ വരെ ആകെ മരണം 40,543 ആയി.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 30,000 ത്തിലധികം മരണമാണുണ്ടായത്. കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയായും കഴിഞ്ഞ രണ്ടു ദിവസത്തെ മരണനിരക്കിനെ വേണമെങ്കില്‍ കാണാം.
 
ലോകത്തു നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,623,952 ആയി. ഇപ്പോള്‍ ആകെ രോഗബാധിതര്‍ 2,405,771ആണ്.
ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 165,063 ആയി. 
 
അമേരിക്കയില്‍ മരണനിരക്ക് കുറയുന്നതിനൊപ്പം തന്നെ
യൂറോപ്യന്‍ രാജ്യങ്ങളിലും മരണനിരക്ക് കുത്തനെ കുറഞ്ഞു. മരണനിരക്കില്‍ ഗതിവേഗം കൂടിക്കൊണ്ടിരുന്ന ഫ്രാന്‍സ് യു.കെ. വരെ ഇന്നലെ കുറഞ്ഞ മരണനിരക്കായിരുന്നു.
 
ഇറ്റലി തന്നെയാണ് അമേരിക്കയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്ത്. അവിടെ ഇതുവരെ 23,660 പേരാണ് മരിച്ചത്.
മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനില്‍ മരണ നിരക്ക് 20,430 ആയി. സ്‌പെയിനില്‍ വൈറസ് വ്യാപനം തുടര്‍ക്കഥയായപ്പോള്‍ ഇറ്റലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത് സ്‌പെയിന്‍ എത്തിയത് ചൈനയെ മറികടന്നായിരുന്നു. അമേരിക്കയ്ക്ക് പിന്നിലായി മരനിരക്കില്‍ ഗതി വേഗം കൂടിയിരുന്ന ഫ്രാന്‍സിലെ മരണ സാംജി 20,000 ത്തോടടുക്കുകയാണ്. മരണ നിരക്കില്‍ നാലാം സ്ഥാനത്തുള്ള ഫ്രാന്‍സില്‍ ഇതുവരെ 19,718 പേര് മരിച്ചു.
 
യു.കെ.യില്‍ മരണം 16,060 ആയി. ബെല്‍ജിയമാണ് മരണനിരക്കില്‍ ഇംഗ്ലണ്ടിന് പിന്നില്‍. 5,683മരണം. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇന്നലെ മരണനിരക്ക് കുറവായിരുന്നു. ഇന്ന് ഇറ്റലി-431, ഫ്രാന്‍സ്-395, സ്‌പെയിനില്‍ -410, യു.കെ.-596 , ബെല്‍ജിയം-230 എന്നിങ്ങനെയാണ് മരണനിരക്ക്. അതെ സമയം ഒരാഴ്ചയിലേറെയായി ജര്‍മ്മനിയില്‍ മരണ നിരക്കില്‍ വളരെ കുറവ് സമഭവിച്ചിട്ടുണ്ട്. ഇന്ന് ജര്‍മ്മനിയില്‍ 106 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈന ആകെ മരണസംഖ്യയില്‍ നിന്ന് മുന്നോട്ടു ചലിക്കാതെ നിന്നയിടത്തു തന്നെ നിന്നു.
 
രാജ്യത്തെ പ്രധാന ഹോട്ട് സ്‌പോട്ടുകളായ ന്യൂയോര്‍ക്കിലും ന്യൂ ജേഴ്‌സിയിലും ഇന്നലെ താരതമ്യേനെ കുറഞ്ഞ മരണനിരക്കായിരുന്നു. ന്യൂയോര്‍ക്കില്‍ ഇന്നലെ 627 പേര് മരിച്ചതോടെ ആകെ മരണസംഖ്യ 18,298 ആയി. ലോകത്തു നാലാം സ്ഥാനത്തുള്ള യു.കെ.യെക്കാള്‍ ഉയര്‍ന്ന മരണസംഖ്യ. യു. കെ. യില്‍ ആകെ മരണം 16,060 ആണ്. നാലായിരം കടന്ന് ന്യൂജേഴ്സിയില്‍ ഇന്നലെ 132 മരണമായിരുന്നു. മസാച്യുസെസ്, പെന്‍സില്‍വാനിയ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. മസാച്യുസെസില്‍ ഇന്നലെ 146 പേര്‍ മരിച്ചു. പെന്‌സില്‍ വാനിയയില്‍ ഇന്നലെ 136 പേര്‍ കൂടി മരിച്ചത്തോടെ ഇവിടെ ആകെ മാറാന്‍ സാംജി 1000 കടന്നു.
 
ശനിയാഴ്ച 1000 കടന്ന കണക്റ്റിക്കാട്ടില്‍ ഇന്നലെ 41 മരണമാണുണ്ടായത്.,ഇല്ലിനോയിസില്‍ ഇന്നലെ 31 യിരുന്നു മരണസംഖ്യ. മിഷിഗണിലെ 81 പേര്‍ മരിച്ചത്തോടെ അവിടെ ആകെ മരണസംഖ്യ 2500 ലേക്കടുക്കുന്നു. ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഇന്നലത്തെ അതേ ദിശയിലേക്കാണ് ഇന്നും അമേരിക്കയിലെ അവസ്ഥയെന്ന് ഇപ്പോഴത്തെ മരണ വിവര പട്ടികയില്‍ നിന്നും മനസിലാകുന്നു.
 
ഇന്നലെ ലോകത്ത് 74 ,804 പേര്‍ പുതിയ രോഗികളായി റിപ്പോര്‍ട്ട്‌ചെയ്തു.അതില്‍ 25,844 പേര് അമേരിക്കക്കാരാണ്. യൂ.കെ.(5,880 ). , റഷ്യ (6,070),ഇറ്റലി(3,493), സ്‌പെയിന്‍(4,288) ഈനിവിടങ്ങളില്‍ പുതിയ രോഗികളുടെ എന്നതില്‍ നേരിയ കുറവുണ്ടായെങ്കിലും ഫ്രാന്‍സ്,(1,101 ) ബെല്‍ജിയം (1,313), ജര്‍മ്മനി(2,018) എന്നിവിടങ്ങളില്‍ പുതിയ രോഗികള്‍ വളരെ കുറവ് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.
 
അതെ സമയം ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിച്ചത് അമേരിക്കയിലാണ്. ഇവിടെ മൊത്തം 764,630 പേര്‍ക്ക് കൊറോണ ബാധിച്ചു.ഇതില്‍ 71,184 പേര് സുഖം പ്രാപിച്ചപ്പോള്‍ 40,406 പേര്‍ പേര്‍ മരണത്തിനു കീഴടങ്ങി. നിലവില്‍ (652 ,874 ) പേര് കൊറോണ ചികിത്സയില്‍ കഴിയുന്നുണ്ട്. അതില്‍ (13,556) പേരുടെ നില ഗുരുതരമാണ്.
 
ലോകത്ത് ഒരു മില്ല്യണ്‍ ആളുകളില്‍ 21 പേര്‍ വീതമാണ് കോവിഡ്-19 മൂലം മരണത്തിനു കീഴടങ്ങുന്നുണ്ട് . അമേരിക്കയില്‍ ഒരു മില്യണ്‍ ജനസംഖ്യയില്‍ നിന്ന് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു 123 ആയി ഒരാഴ്ച്ച മുന്‍പുവരെ 68 ആയിരുന്നു. വികസിത രാജ്യങ്ങളില്‍ പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു മില്യണ്‍ ജനങ്ങളിലെ മരണ നിരക്ക് അമേരിക്കയുടെ നാലിരട്ടി വരെയുണ്ട് .
 
അമേരിക്കയുടെ ഇരട്ടിയും അതിലധികവുമുള്ള രാജ്യങ്ങളിലെ ഒരു ഓരോ മില്യണ്‍ ജനങ്ങളില്‍ കോവിഡ് -19 മൂലം മരണമടയുന്നവരുടെ എണ്ണം നോക്കുക:ബെല്‍ജിയം-490, സ്‌പെയിന്‍-437, ഇറ്റലി-391 ഫ്രാന്‍സ്-302, .കെ.-237. കുഞ്ഞു രാജ്യങ്ങളായ സാന്‍ മരിനോ (1,146 ),ആന്‍ഡോറ (490 എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിയ മരണനിരക്ക്. ഈ രാജ്യങ്ങളില്‍ ആകെ മരണം സാന്‍ മരിനോ (39), ആന്‍ഡോറ (35) എന്നിങ്ങനെയാണ്. അവിടെ ജനസംഖ്യ ഒരു ലക്ഷത്തില്‍ താഴെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.