ന്യു യോര്‍ക്ക്: എടത്വ കിഴക്കേമഠം വീട്ടില്‍ ചാക്കോ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (കുഞ്ഞുമോള്‍-74) ന്യു യോര്‍ക്കില്‍ നിര്യാതയായി. കുറച്ചു നാളായി രോഗബാധിതയായിരുന്നു. സെന്റ് മേരീസ് സീറോ മലബര്‍ ചര്‍ച്ച്, അമേരിക്കന്‍ മാര്‍ട്ടിയേഴ്‌സ് ചര്‍ച്ച്, ഔര്‍ ലേഡി ഓഫ് സ്‌നോസ് ചര്‍ച്ച്, സെന്റ് ഗ്രിഗറീസ് ബെല്‍റോസ് എന്നിവിടങ്ങളില്‍ യൂക്കറിസ്റ്റിക് മിനിസ്റ്ററായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടേ ഏറെ ശ്രദ്ധേയ ആയിരുന്നു.
ക്രീഡ്‌മോര്‍ ഹോസ്പിറ്റല്‍, സെന്റ് ജോസഫ് ഹോസ്പിറ്റല്‍, ക്വീന്‍സ് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ആര്‍.എന്‍. ആയി പ്രവര്‍ത്തിച്ചു. ലക്‌നോയില്‍ നഴ്‌സിംഗ് പഠനത്തിനു ശേഷം 1975-ല്‍ അമേരിക്കയിലെത്തി. അടൂര്‍ പെരിങ്ങനാട് പൈഗാലില്‍ കിഴക്കേതില്‍ കുടുംബാംഗമാണ്. കഴിഞ്ഞ നവംബറില്‍ ബന്ധുമിത്രാദികളെയെല്ലാം വിളീച്ച് വി. കുര്‍ബാനയോടേ 74-ം ജന്മദിനം ആഘോഷിച്ചിരുന്നു.
മക്കള്‍: സുനില്‍ മാത്യു, ലിസ മാത്യു, ബോബി മാത്യു. മരുമകന്‍: ഗൈ കോണ്ടി. കൊച്ചുമക്കള്‍: പ്രിയ, ഷൈല.
സംസ്‌കാരം പിന്നീട്
Comments