You are Here : Home / USA News

ഷിക്കാഗോ സിറ്റി പൊലീസ് മേധാവിയായി ഡേവിഡ് ബ്രൗ‌ണിന്റെ നിയമനം അംഗീകരിച്ചു

Text Size  

Story Dated: Thursday, April 23, 2020 02:20 hrs UTC

 
പി.പി.ചെറിയാൻ
 
ഷിക്കാഗോ ∙ മുൻ ഡാലസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) ഷിക്കാഗോ സിറ്റി പോലീസ് മേധാവിയായി മേയർ ലോറി ലൈറ്റ്ഫുട്ട് നോമിനേറ്റ് ചെയ്തതിന് സിറ്റി കൗൺസിൽ അംഗീകാരം നൽകി. ഒരാഴ്ച മുമ്പായിരുന്നു ബ്രൗണിനെ മേയർ നിർദേശിച്ചത്. ഏപ്രിൽ 22 ബുധനാഴ്ച ചേർന്ന സിറ്റി കൗൺസിൽ ഐക്യകണ്ഠേനെയാണ് ബ്രൗണിന്റെ നിയമനം അംഗീകരിച്ചത്.
 
ഷിക്കാഗോ പൊലീസ് മാധാവിയായിരുന്ന എഡ്ഡി ജോൺസനെ കഴിഞ്ഞ ഡിസംബറിൽ മേയർ ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു. മേയറിനോട് നുണ പറഞ്ഞുവെന്നാരോപിച്ചായിരുന്നു പിരിച്ചു വിടൽ.
ഷിക്കാഗോ സിറ്റിയുടെ 63–ാമത്തെ  പൊലീസ് മേധാവിയാണ് ബ്രൗൺ. ഷിക്കാഗോയിലെ ജനങ്ങൾക്ക് അഭിമാനകരമായ രീതിയിലായിരുന്നു ‌പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയെന്നു നിയമനത്തിനു ശേഷം ബ്രൗൺ അറിയിച്ചു.2010 മുതൽ 2016 വരെ ഡാലസ് പൊലീസ് മേധാവിയായി പ്രവർത്തിച്ച ബ്രൗണിന്റെ അനുഭവ സമ്പത്തു ഷിക്കാഗോ സിറ്റിക്ക് മുതൽ കൂട്ടാകുമെന്ന് മേയർ അഭിപ്രായപ്പെട്ടു. അമേരിക്കൻ സിറ്റികളിൽ ക്രൈം റേറ്റ് കൂടുതലുള്ള ഷിക്കാഗോയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കുക എന്ന ഭാരിച്ച കർത്തവ്യമാണ് ഡേവിസ് ബ്രൗണിനുള്ള വെല്ലുവിളി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.