ജോസ് കാടാപ്പുറം
നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസാസിയേഷന്‍ (നന്മ) ഭരണസമിതി ചുമതലയേറ്റു
2020-2022 കാലയളവിലേക്കുള്ള ഡയറക്ടര്‍ ബോര്‍സംഗങ്ങളും ഭാരവാഹികളും ഏപ്രില്‍ 11, 2020 ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ലോക്ക്ഡൗണ്‍ കാരണത്താല്‍ ടെക്‌സസില്‍ വെച്ച് നടത്താനിരുന്ന നാഷണല്‍ കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
കഴിഞ്ഞ ഭരണസമിതിയിലെ ഉപാധ്യക്ഷനായിരുന്ന റഷീദ് കെ. മുഹമ്മദിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് ചെയര്‍മാന്‍ സമദ് പൊന്നേരി സ്വാഗതം പറഞ്ഞു. കൊറോണാ ഭീതിയില്‍ഈ പരിപാടികള്‍ ആഘോഷമായിട്ടല്ല പകരം സമൂഹ നന്‍മയ്ക്കും സാഹോദര്യത്തിലുമൂന്നിയ സംഘടനയുടെ പ്രവര്‍ത്തന തുടര്‍ച്ച സാധ്യമാക്കാനുള്ളതാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രസിഡണ്ട് യു.എ. നസീര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിനു സഹകരിച്ചവരെ പ്രശംസിക്കുകയും, കേരളത്തിലെ പ്രളയ കാലഘട്ടത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് അമേരിക്കയിലുടനീളമുള്ള മലയാളി മുസ്ലിം കൂട്ടായ്മകള്‍ കെട്ടിപ്പടുക്കുന്നതിലും സംഘടനാ രൂപത്തിലുള്ള ഏകീകരണത്തിലും നന്മയുടെ പങ്ക് നിസ്തുലവും പ്രശംസനീയവുമാണെന്നും പുതിയ ഭാരവാഹികള്‍ക്ക് സംഘടനയെ കൂടുതല്‍ ഉയരങ്ങളിലെത്തികാനാകട്ടെ എന്നു ആശംസിക്കുകയും ചെയ്തു.
സെക്രട്ടറി മെഹബൂബ് കിഴക്കേപ്പുര പ്രവര്‍ത്തന റിപ്പാര്‍ട്ടും, ട്രഷറര്‍ നിയാസ് അഹമ്മദ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭരണഘടനാ ചട്ടങ്ങളും ഭേദഗതികളും റഷീദ് കെ മുഹമ്മദ് അവതരിപ്പിച്ചു. തുടര്‍ന്ന്ഓപ്പറേഷനല്‍ സ്‌ട്രെക്ച്ചറിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് എന്‍ടിസി അംഗം ഷഹീന്‍ അബ്ദുള്‍ ജബ്ബാര്‍ അവതരിപ്പിച്ചു. എന്‍ടിസി അംഗങ്ങള്‍ ഡോ. മൊയ്ദീന്‍ മൂപ്പന്‍, നിറാര്‍ ബഷീര്‍, സജീബ് കോയ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് പുതിയ പ്രസിഡണ്ടുമാരായ ഉമര്‍ സിനാഫ് (അമേരിക്ക) മുസ്തഫ ടി.പി (കാനഡ) എന്നിവരും ബോര്‍ഡ് ഓഫ് ഡയറക്ടേസ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കോവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനുള്ള പരിപാടികള്‍ക്കായിരിക്കും കാനഡയിലേയും അമേരികയിലേയും സംഘടനയുടെ മുന്‍ഗണനയെന്നും സാമൂഹ്യനന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളടെ തുടര്‍ച്ച ഉറപ്പു വരുത്തുമെന്നും ഇരു പ്രസിഡണ്ടുമാരും അറിയിച്ചു.
കോവിഡ്-19 രോഗബാധിതര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി മുഹമ്മദ് കമാലിന്റെ നേത്രുത്വത്തിലുള്ള പ്രാര്‍ത്ഥനാനയോടെ ചടങ്ങുകള്‍ അവസാനിച്ചു.
Comments