You are Here : Home / USA News

സന്‍ജീത് ജോര്‍ജ്ജ് 2013ലെ സണ്ണിവെയ്ല്‍ ഹൈസ്‌ക്കൂള്‍ വലിഡിക്‌ടോറിയന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 22, 2013 10:55 hrs UTC

സണ്ണിവെയ്ല്‍ : സണ്ണിവെയ്ല്‍ ഇന്‍ഡിപെഡന്റ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനമായ വലിഡിക്‌ടോറിയന്‍ ബഹുമതി സണ്ണിവെയ്ല്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി സന്‍ജീത് ജോര്‍ജ്ജ് കരസ്ഥമാക്കി. തദേശീയരും, വിദേശീയരുമായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ പിന്നിലാക്കിയാണ് സന്‍ജീത് വിദ്യാഭ്യാസ രംഗത്ത് മലയാളികളുടെ അന്തസ്സ് ഉയര്‍ത്തി പിടിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മലയാളി വിദ്യാര്‍തഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം കുറവു അനുഭവപ്പെട്ടപ്പോള്‍, സന്‍ജീതിന്റെ വിജയം പ്രത്യേകം പ്രശംസിക്കപ്പെടേണ്ടതാണ്.

 

ചെറുപ്പത്തില്‍ തന്നെ പഠിപ്പില്‍ അതിസമര്‍ത്ഥനായിരുന്ന സന്‍ജീത് കലാകായിക രംഗങ്ങളിലും തല്പരനായിരുന്നു. ഫാര്‍മേഴ്‌സ് ബ്രാഞ്ച് ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് അംഗമായ സന്‍ജീത് ആത്മീയ കാര്യങ്ങളിലും സജ്ജീവമായി പങ്കെടുക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ഡാളസ്സില്‍ ബയോളജിയില്‍ ബിരുദമെടുത്ത ഡോക്ടറാകണമെന്നാണ് സന്‍ജീതിന്റെ ലക്ഷ്യം. കോട്ടയം കൈപള്ളില്‍ ഷിബു(ഫാര്‍മസിസ്റ്റ്)- ഷീന(ന്യൂക്ലിയര്‍ മെഡിസന്‍) ദമ്പതിമാരുടെ മൂന്നുമക്കളില്‍ മൂത്തമകനാണ് സമര്‍ത്ഥനായ സന്‍ജിത്. സച്ചിന്‍, സഹില്‍ എന്നിവര്‍ സഹോദരങ്ങളാണ്. 1992ല്‍ അമേരിക്കയില്‍ എത്തിയ ഷിബുവും കുടുംബവും സണ്ണിവെയ്‌ലിലാണ് താമസിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.