You are Here : Home / USA News

ഫിലഡല്‍ഫിയായില്‍ ആദ്യമായി സമ്പൂര്‍ണ കാത്തലിക് ഫാമിലി ഡയറക്ടറി

Text Size  

Story Dated: Monday, July 08, 2013 02:43 hrs UTC

ജോസ് മാളേയ്ക്കല്‍

 

ഫിലഡല്‍ഫിയായില്‍ ആദ്യമായി സമ്പൂര്‍ണ കാത്തലിക് ഫാമിലി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു | 0Comment ജോസ് മാളേയ്ക്കല്‍ ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയായിലേക്കുള്ള ഭാരതീയ കത്തോലിക്കാ കുടിയേറ്റത്തിന് അമേരിക്കന്‍ മലയാളി കുടിയേറ്റചരിത്രത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. 40 സംവല്‍സരങ്ങളിലായി നീണ്ടുകിടക്കുന്ന പ്രവാസി മലയാളി കത്തോലിക്കരുടെ ഫിലാഡല്‍ഫിയാ കുടിയേറ്റത്തിന്റെ വീരഗാഥകള്‍ ഇനി ചരിത്രത്തിന്റെ ഭാഗമാകുന്നു. അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റം ആരംഭിച്ച 1970 കളിലും അതിനുശേഷവും വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ചിട്ടുള്ള സീറോ മലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കാ പാരമ്പര്യത്തിലുള്ള എല്ലാ കുടുംബങ്ങളെയുംഉള്‍പ്പെടുത്തി ഒരു സമ്പൂര്‍ണ ഫാമിലി ഡയറക്ടറി പുറത്തിറക്കുന്നു. ഫിലാഡല്‍ഫിയായുടെ ചരിത്രത്തിലാദ്യമായാണ് കത്തോലിക്കര്‍ക്ക് മാത്രമായുള്ള ഒരു ഫാമിലി ഡയറക്ടറി ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) മുന്‍കൈ എടുത്തു പ്രസിദ്ധീകരിക്കുന്നത്.

 

"ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍' എന്ന ഐക്യകാഹളം മുഴക്കി ഫിലാഡല്‍ഫിയയില്‍ ആഗസ്റ്റു 17 ശനിയാഴ്ച്ച മാര്‍ത്തോമ്മാശ്ലീഹായില്‍നിന്നും വിശ്വാസവെളിച്ചം സ്വീകരിച്ച കേരളകത്തോലിക്കര്‍ ഒന്നുചേര്‍ന്ന് നടത്തുന്ന കാത്തലിക് ഫെയിത്ത്‌ഫെസ്റ്റ് ആന്റ് ഹെറിറ്റേജ് ഡേ അഘോഷങ്ങളുടെ ഭാഗമായാണൂ ഫാമിലി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്. റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, റവ. ഫാ. തോമസ് മലയില്‍, റവ. ഡോ. മാത്യു മണക്കാട്ട്, റവ. ഫാ. രാജു പിള്ള എന്നീ ആദ്ധ്യാല്‍മികാചാര്യന്മാര്‍ യഥാക്രമം ആല്‍മീയ നേതൃത്വം നല്‍കുന്ന സെ. തോമസ് സീറോമലബാര്‍, സെ. ജൂഡ് സീറോമലങ്കര, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കമ്യൂണിറ്റി എന്നീ നാലുകത്തോലിക്കാവിഭാഗങ്ങളുടെ കുടുംബവിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന ഫാമിലി ഡയറക്ടറി ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാവും.

 

ആഗസ്റ്റ് 17 -ന് പ്രകാശനം ചെയ്യാനായി ജോസ് മാളേയ്ക്കല്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍ എന്നിവര്‍ കോര്‍ഡിനേറ്റു ചെയ്യുന്ന കാത്തലിക് ഫാമിലി ഡയറക്ടറിയുടെ പണിപ്പുരയില്‍ മുകളില്‍ പേരുപറഞ്ഞ നാലുകത്തോലിക്കാ ഇടവക വികാരി / മിഷന്‍ ഡയറക്ടറോടൊപ്പം ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളായ ജോര്‍ജ് ഓലിക്കല്‍, സണ്ണി പടയാറ്റില്‍, ടെസി മാത്യൂസ്, ലിസ് ഓസ്റ്റിന്‍, സണ്ണി പാറക്കല്‍, ജോര്‍ജ് നടവയല്‍, ഫിലിപ്പ് ജോണ്‍, ഷൈന്‍ തോമസ്, ജോണ്‍സണ്‍ ചാരാത്ത്, തോമസ് നെടുമാക്കല്‍, ഫിലിപ്പ് ഇടത്തില്‍, വിന്‍സന്റ് ഇമ്മാനുവല്‍, ടോം പാറ്റാനിയില്‍,, രേണു പ്രിന്‍സ്, ഡെയ്‌സി തോമസ്, ബിജു കുരുവിള, ഓസ്റ്റിന്‍ ജോണ്‍ എന്നിങ്ങനെ നാലു സമുദായങ്ങളിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ഫാമിലി ഡയറക്ടറിയില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഫാമിലി പിക്ചറും, കുടുംബാംഗങ്ങളുടെ പേരുവിവരങ്ങളും, സമ്മതപത്രവും, അച്ചടിചെലവുകള്‍ക്കായി 25 ഡോളറിന്റെ ചെക്കും ജൂലൈ 15-ന് മുമ്പായി താഴെ പേരുകൊടുത്തിരിക്കുന്ന ആരുടെയെങ്കിലും പക്കല്‍ ഏല്‍പ്പിക്കണം.

ജോസ് മാളേയ്ക്കല്‍ 215 873 6943

jmaleckal@aol.com സിബിച്ചന്‍ ചെമ്പ്‌ളായില്‍ 215 869 5604

\sibymathew@gmail.com ജോര്‍ജ് ഓലിക്കല്‍, 215 873 4365 oalickal@aol.com ഫിലിപ്പ് ജോണ്‍ (ബിജു) 215 327 5052 ജോസഫ് മാണി (സണ്ണി) പാറക്കല്‍ 215 280 9725 ഓസ്റ്റിന്‍ ജോണ്‍ 267 312 3661.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.