ലോസ്ആഞ്ചലസ്: തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്റാ അന്നായിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തിന്റെ ഇടവക മധ്യസ്ഥനായ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാള്‍ അത്യാഢംഭരപൂര്‍വ്വം ആഘോഷിച്ചു. മൂന്നുദിവസം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങളുടെ മുഖ്യാതിഥി ഫാ. ബോബി എംബ്രായില്‍ വി.സി ആയിരുന്നു. തിരുനാളിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനവും യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ധ്യാനവും കൗണ്‍സിലിംഗും ഫാ. ബോബി എംബ്രായില്‍ ആണ് നിര്‍വഹിച്ചത്. പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെയുള്ള ദിവ്യബലിയില്‍ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ബോബി തിരുനാള്‍ സന്ദേശം നല്‍കുകയും എല്ലാവര്‍ക്കും തിരുനാള്‍ ആശംസകള്‍ നേരുകയും ചെയ്തു.
ഇടവക ഗായകസംഘങ്ങളോടൊപ്പം ഷൈജനും ചേര്‍ന്ന് ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ വി. കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി. ദിവ്യബലിക്കുശേഷം വിശുദ്ധന്റെ രൂപംവെഞ്ചരിപ്പും ലദീഞ്ഞും തുടര്‍ന്ന് തോമാശ്ശീഹായുടെ തിരുശേഷിപ്പുമായി നഗരികാണിക്കല്‍ പ്രദക്ഷിണവും നടന്നു. പൊന്നിന്‍ കുരിശും മുത്തുക്കുടകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള പ്രദക്ഷിണം പരിസരവാസികള്‍ കൗതുകത്തോടെ നോക്കിക്കണ്ടു. തുടര്‍ന്ന് വിശുദ്ധന്റെ രൂപം തൊട്ടുവണങ്ങി നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ചു. ബെന്നി പഴയംകോട്ടില്‍, ബെന്നറ്റ് കുരീക്കോട്ടില്‍, സോയി എന്നിവരുടെ നേതൃത്വത്തില്‍ കൊറോണാ വാര്‍ഡിന്റെ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഇമ്മാനുവേലച്ചന്റെ സ്വന്തം "സെന്റ് തോമസ് ഗാര്‍ഡനില്‍' നിന്നുള്ള ആദ്യ കായ്കനികളുടെ വിളവെടുപ്പും വില്‍പനയും നടന്നു. ആവേശം പകര്‍ന്ന വാഴക്കുല ലേല മത്സരത്തില്‍ 500 ഡോളറിന് കുഞ്ഞുമോന്‍ വാഴക്കുല സ്വന്തമാക്കി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.
Comments